Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മതതീവ്രവാദിയെ വെള്ളപൂശി ദേശാഭിമാനി; മാപ്പിള ലഹളയില്‍ ഹിന്ദു കൂട്ടക്കൊല ഒറ്റപ്പെട്ട സംഭവമെന്ന് സിപിഎം

പ്രസ്ഥാനം പുരോഗമിക്കാന്‍ തുടങ്ങിയപ്പോള്‍ അതിനൊരു മുസ്ലിം ഛായ പകര്‍ന്നു കിട്ടാന്‍ തുടങ്ങി. രാഷ്‌ട്രീയവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലേറെ മതത്തിനും ദൈവത്തിനും വേണ്ടി പോരാടുകയെന്ന ചിന്ത പ്രസ്ഥാനത്തില്‍ പങ്കെടുക്കുന്ന മുസ്ലീം ബഹുജനങ്ങളില്‍ വളര്‍ന്നു വന്നു.

കെ.സുജിത്byകെ.സുജിത്
Jun 27, 2020, 11:14 am IST
inKerala

കൊച്ചി: മാപ്പിള ലഹളയെ പിന്തുണച്ചും ഹിന്ദു കൂട്ടക്കൊലകളെയും മതപരിവര്‍ത്തനങ്ങളെയും ന്യായീകരിച്ചും സിപിഎം. ലഹളയ്‌ക്കിടെ അരങ്ങേറിയ വര്‍ഗീയ സംഭവങ്ങള്‍ ഒറ്റപ്പെട്ട സംഭവമായിരുന്നുവെന്നും ഇതിന്റെ പേരില്‍ കര്‍ഷക സമരത്തെ വര്‍ഗീയലഹളയായി തരംതാഴ്‌ത്തരുതെന്നും പാര്‍ട്ടി മുഖപത്രമായ ‘ദേശാഭിമാനി’യില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഹിന്ദു കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദിനെ വീരനായകനാക്കി ഇടത്-ഇസ്ലാമിസ്റ്റ് സഹയാത്രികനായ ആഷിഖ് അബു പുറത്തിറക്കുന്ന സിനിമയെ പിന്തുണച്ച് എഴുതിയ ലേഖനത്തില്‍ ഇഎംഎസ്സിനെ പരാമര്‍ശിച്ചാണ് കോടിയേരി ജിഹാദി ഭ്രാന്തിനെ ന്യായീകരിച്ചത്.

”മലബാര്‍ കലാപം സ്വാതന്ത്ര്യസമരമോ ഹിന്ദുവിരുദ്ധ വര്‍ഗീയ ലഹളയോ എന്നതാണ് ഉത്തരം തേടേണ്ട ആദ്യത്തെ വിഷയം. മലബാര്‍ കലാപത്തിന്റെ മുഖ്യഘടകം അത് ജന്മിത്തത്തിനും ബ്രിട്ടീഷ് ഭരണത്തിനും എതിരായ കര്‍ഷകമുന്നേറ്റമായിരുന്നു എന്നതാണ്. അവസാനഘട്ടത്തില്‍ കലാപം ഹിന്ദു-മുസ്ലിം ശത്രുതയുടെ കെണിയില്‍ വീണുപോയിട്ടുണ്ട്. ഇതുകൊണ്ടാണ് ‘ആഹ്വാനവും താക്കീതും’ എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ ഇഎംഎസ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. കര്‍ഷകമുന്നേറ്റമാണെന്നും അവസാനം വര്‍ഗീയകലാപത്തിന്റെ സ്വഭാവത്തിലേക്ക് വഴുതിവീണെന്നുമുള്ള വിലയിരുത്തല്‍ ഇഎംഎസ് നടത്തി. ആദ്യ കോണ്‍ഗ്രസ് നേതാവും പിന്നീട് കമ്യൂണിസ്റ്റുമായ ഇഎംഎസാണ് ഈ വാദമുഖം കൂടുതല്‍ ശക്തിയായി അവതരിപ്പിച്ചത്. അതിനുവേണ്ടി മാപ്പിളമാര്‍ ഹിന്ദുക്കളെ ആക്രമിച്ചതായി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണവും അതിന്റെ സ്വഭാവവുംവരെ അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രദ്ധാപൂര്‍വം അപഗ്രഥിച്ചാല്‍ കുറ്റകൃത്യങ്ങളില്‍ 80 ശതമാനവും മാപ്പിള കുടിയാന്മാര്‍ ഹിന്ദു ജന്മിമാര്‍ക്കോ അവരുടെ സേവകര്‍ക്കോ പൊലീസ് സംഘത്തിനോ എതിരായി നടത്തിയതാണ്. ജന്മിമാരില്‍ ബഹുഭൂരിപക്ഷവും നമ്പൂതിരിമാരും രാജകുടുംബത്തില്‍പെട്ടവരും ആയ ഹിന്ദുക്കളായിരുന്നു. കുടിയാന്മാരാകട്ടെ മാപ്പിളമാരും. വര്‍ഗീയ സംഭവങ്ങളില്‍ ചെറിയൊരു ശതമാനം മാത്രമാണ് ചില മതഭ്രാന്തന്മാര്‍ ചെയ്തുകൂട്ടിയത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ മറവില്‍ മഹത്തായ കര്‍ഷകസമരത്തെ വര്‍ഗീയലഹളയായി തരംതാഴ്‌ത്തരുത് എന്ന  നിലപാടാണ് ഇഎംഎസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും സ്വീകരിച്ചത്. ‘സിനിമയിലും വിഷം കലര്‍ത്തരുത്’ എന്ന ലേഖനം വിശദീകരിക്കുന്നു.

മുസ്ലിം വര്‍ഗീയ ആക്രമണം നടന്നതായി സമ്മതിക്കുമ്പോള്‍ തന്നെ ഇസ്ലാമിസ്റ്റുകളുടെ വോട്ടിനായി സംഭവത്തെ നിസ്സാരവത്കരിക്കുകയാണ് സിപിഎം. മാപ്പിള കലാപകാലത്ത് ലഹളയെ ഭയന്ന് അകലെയുള്ള ബന്ധുവീട്ടിലാണ് ഇഎംഎസ് കഴിഞ്ഞിരുന്നത്. ഇഎംഎസ്സിന്റെ ആത്മകഥയിലും അദ്ദേഹം രചിച്ച ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്ര’ത്തിലും സമരം ഹിന്ദു വിരുദ്ധമാണെന്ന് വിശദീകരിച്ചിട്ടുണ്ട്.

സമരം ഹിന്ദു വിരുദ്ധമായി മാറി,  ഇഎംഎസ് പറഞ്ഞു

”പ്രസ്ഥാനം പുരോഗമിക്കാന്‍ തുടങ്ങിയപ്പോള്‍ അതിനൊരു മുസ്ലിം ഛായ പകര്‍ന്നു കിട്ടാന്‍ തുടങ്ങി. രാഷ്‌ട്രീയവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലേറെ മതത്തിനും ദൈവത്തിനും വേണ്ടി പോരാടുകയെന്ന ചിന്ത പ്രസ്ഥാനത്തില്‍ പങ്കെടുക്കുന്ന മുസ്ലീം ബഹുജനങ്ങളില്‍ വളര്‍ന്നു വന്നു. ഇതോടൊപ്പം തങ്ങളുടെ നേതാക്കളായി കരുതപ്പെട്ടിരുന്ന മതമേധാവികളുടെ പ്രചാരവേലയ്‌ക്ക് സദാ വിധേയരായിരിക്കുന്ന മുസ്ലീം ബഹുജനങ്ങള്‍, ബ്രിട്ടീഷ് അധികാരികളുടെ ചേരിയില്‍ നിന്നു കൊണ്ട് തങ്ങളെ ദ്രോഹിക്കുന്ന പ്രമാണിമാരില്‍  ഭൂരിപക്ഷം ഹിന്ദുക്കളാണെന്ന് കാണുക കൂടി ചെയ്തപ്പോള്‍ അവരുടെ മതപരമായ വികാരങ്ങള്‍ ഇളകിവശായി. അതിന്നവര്‍ അടിമപ്പെട്ടു. ബ്രിട്ടീഷ് അധികാരികള്‍ക്കും ജന്മികള്‍ക്കുമെതിരായി തുടങ്ങി വെച്ച അവരുടെ സമരം ക്രമേണ ഹിന്ദു വിരുദ്ധമായി മാറി”.  

(ഇന്ത്യന്‍ സ്വാതന്ത്യ സമരചരിത്രം. പേജ് 345)

”ഷൊര്‍ണ്ണൂരില്‍ നിന്ന് വണ്ടി കയറി തൃശൂര്‍ വഴി ഇരിങ്ങാലക്കുട സ്റ്റേഷനിലെത്തി. അവിടെ നിന്ന് കുതിരവണ്ടിക്ക് എട്ടു പത്തു മൈല്‍ ദൂരത്തുള്ള വെള്ളാങ്ങല്ലൂരുള്ള ബന്ധു ഗൃഹത്തിലെത്തി. അന്നുമുതല്‍ അഞ്ചു മാസത്തോളം അവിടെയാണ് കഴിച്ചു കൂട്ടിയത്. അവിടെ താമസിക്കുന്ന കാലത്ത് ലഹളക്കാരുടെ അകമങ്ങളെക്കുറിച്ചുള്ള കഥകള്‍ പറഞ്ഞും കേട്ടും പത്രങ്ങള്‍ വായിച്ചും മനസ്സിലാക്കി. എന്തൊക്കെ പറഞ്ഞാലും മാപ്പിളമാരെ വിശ്വസിച്ചു കൂടാ എന്ന ചിന്താഗതിയാണ് അതിലെല്ലാം അടങ്ങിയിരുന്നത്. ഗാന്ധിക്കും കോണ്‍ഗ്രസിനും നിസഹകരണ പ്രസ്ഥാനത്തിനുമെല്ലാമെതിരായ ചിന്താഗതിയായും ഇത് രൂപം പ്രാപിച്ചിരുന്നു. ഇതിന്റെയെല്ലാം അല എന്റെ മനസ്സിലും നേരിയ തോതില്‍ അടച്ചിരുന്നു. അഞ്ചാറു മാസങ്ങള്‍ക്കു ശേഷം വീണ്ടും ഏലങ്കുളത്തേക്കു തന്നെ തിരിച്ചു വന്നു. ഞങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് നാട്ടില്‍ നടന്ന സംഭവങ്ങളെപ്പറ്റി അനുഭവസ്ഥന്മാര്‍ പറഞ്ഞു കേട്ടപ്പോള്‍ എന്റെ ആശയക്കുഴപ്പം വര്‍ധിച്ചുവെന്ന് ഇവിടെത്തന്നെ പറഞ്ഞുവെക്കട്ടെ”.  

(ആത്മകഥ, പേജ് 45)

Tags: cpmdeshabhimani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

Kerala

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.