Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2026, 01:00 pm IST
inCricket

കെ.സി.എല്ലില്‍ ശക്തമായൊരു തിരിച്ചുവരവ് ലക്ഷ്യമിട്ട് മൂന്നാം സീസണായി തയ്യാറെടുക്കുകയാണ് ട്രിവാണ്‍ഡ്രം റോയല്‍സ്. കഴിഞ്ഞ സീസണിലെ പിഴവുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്, കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് ട്രിവാണ്‍ഡ്രം റോയല്‍സ് ഇത്തവണ കളിക്കാനിറങ്ങുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ കരുത്തുള്ള സന്തുലിതമായൊരു ടീമാണ് ഇത്തവണ റോയല്‍സിന്റേത്.

കഴിഞ്ഞ സീസണിലെ ക്യാപ്റ്റനായ കൃഷ്ണപ്രസാദ് തന്നെയാണ് ഇത്തവണയും ടീമിനെ നയിക്കുന്നത്. ഒരു സെഞ്ചുറിയടക്കം 479 റണ്‍സ് നേടിയ കൃഷ്ണപ്രസാദായിരുന്നു കഴിഞ്ഞ സീസണില്‍ ലീഗിലെ ടോപ് സ്‌കോറര്‍. കൃഷ്ണപ്രസാദ് ഒഴികെയുള്ള താരങ്ങള്‍ക്ക് ബാറ്റിങ്ങില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയാതെ പോയതാണ് കഴിഞ്ഞ തവണ ടീമിന്റെ കുതിപ്പിന് തടയിട്ടത്. എന്നാല്‍ ലേലത്തിലൂടെ വെടിക്കെട്ട് ബാറ്റര്‍ വിഷ്ണു വിനോദിനെ ടീമിലെത്തിച്ചതോടെ റോയല്‍സിന്റെ ബാറ്റിങ് നിരയുടെ ചിത്രം തന്നെ മാറിയിട്ടുണ്ട്. ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ താരമായ വിഷ്ണു വിനോദ്, വിജയ് ഹസാരെ ട്രോഫിയിലടക്കം കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. കഴിഞ്ഞ രണ്ട് സീസണിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളിലൊരാള്‍ കൂടിയായ വിഷ്ണുവിന്റെ സാന്നിധ്യം ബാറ്റിങ് നിരയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.

മധ്യനിരയില്‍ അണിനിരക്കുന്നത് സ്ഥിരതയാര്‍ന്ന ബാറ്റിങ്ങിലൂടെ ശ്രദ്ധേയരായ ഗോവിന്ദ് ദേവ് പൈയും അക്ഷയ് മനോഹറുമാണ്. അടുത്തിടെ സമാപിച്ച എന്‍.എസ്.കെ ട്രോഫിയില്‍ 36 പന്തുകളില്‍ 87 റണ്‍സ് നേടി ശ്രദ്ധേയനായ സുധീഷ് മോഹനും ഇത്തവണ റോയല്‍സ് നിരയിലുണ്ട്. ബാറ്റിങ്ങില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്നതിനൊപ്പം, വിക്കറ്റിന് പിന്നിലും തിളങ്ങുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ ഉജ്വല്‍ കൃഷ്ണയും ഭരത് സൂര്യയും കൂടി ചേരുമ്പോള്‍ ആഴവും വൈവിധ്യവുമുള്ളൊരു ബാറ്റിങ് നിരയാണ് ഇത്തവണ റോയല്‍സിന്റേത്.

അനുഭവസമ്പത്തും യുവത്വവും സമന്വയിക്കുന്ന മികച്ചൊരു ഓള്‍റൗണ്ട് നിരയാണ് റോയല്‍സിന്റെ മറ്റൊരു കരുത്ത്. സീനിയര്‍ താരങ്ങളായ സി.വി. വിനോദ് കുമാറിനെയും മുന്‍ കേരള ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫിനെയും ടീമിലെത്തിക്കാന്‍ കഴിഞ്ഞത് ബാറ്റിങ്ങിലും ബൗളിങ്ങിലും ടീമിന് മുതല്‍ക്കൂട്ടാകും. എം. നിഖില്‍, അഭിഷേക് പി. നായര്‍ തുടങ്ങിയ താരങ്ങളും ഓള്‍റൗണ്ടര്‍മാരായി ഇത്തവണ ടീമിനൊപ്പമുണ്ട്. ഇത്തവണത്തെ എന്‍.എസ്.കെ ട്രോഫിയില്‍ തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനങ്ങളിലൂടെ നിഖില്‍ ശ്രദ്ധേയനായിരുന്നു.

ബൗളിങ് നിരയും ഇത്തവണ മൂര്‍ച്ഛയേറിയതാണ്. ബേസില്‍ എന്‍.പിയും രാഹുല്‍ ചന്ദ്രനും നേതൃത്വം നല്‍കുന്ന പേസ് ബൗളിങ് നിരയില്‍ വിനോദ് കുമാറും ശ്രീഹരി നായരും കൂടിയുണ്ട്. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും വിക്കറ്റ് വീഴ്‌ത്താന്‍ ശേഷിയുള്ള ഈ കൂട്ടുകെട്ടിനൊപ്പം വി. അജിത്തും സിജോമോന്‍ ജോസഫും കൂടി ചേരുമ്പോള്‍ എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന മികച്ചൊരു ബൗളിങ് നിരയാണ് റോയല്‍സിന്റേത്.

അഭിഷേക് മോഹനാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. അസിസ്റ്റന്റ് കോച്ചുമാരായി മദന്‍ മോഹന്‍, അതുല്‍ ഡയമണ്ട് എന്നിവരും ടീമിനൊപ്പമുണ്ട്. വരുണ്‍ എസ്. എസ്. (ഫിസിയോ), അഖില്‍ ചിന്തു (സ്‌ട്രെങ്ത് & കണ്ടീഷനിങ് കോച്ച്), സൂരജ് നായര്‍ (ടീം മാനേജര്‍) എന്നിവരാണ് സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍. ജോസ് പട്ടാറ, എസ്. പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, റിയാസ് ആദം, ഷിബു മാത്തായി, ടോം ജോസഫ്, സലീല്‍ ഗുപ്ത എന്നിവരാണ് ടീമിന്റെ ഉടമകള്‍.

ടീം അംഗങ്ങള്‍: കൃഷ്ണപ്രസാദ് (ക്യാപ്റ്റന്‍), സിജോമോന്‍ ജോസഫ് (വൈസ് ക്യാപ്റ്റന്‍), വിഷ്ണു വിനോദ്, ഗോവിന്ദ് ദേവ് പൈ, അജിത്ത് വാസുദേവന്‍, അഭിഷേക് പി. നായര്‍, വിനോദ് കുമാര്‍ സി.വി., അക്ഷയ് മനോഹര്‍, നിഖില്‍ എം., ബേസില്‍ എന്‍.പി., രാഹുല്‍ ചന്ദ്രന്‍, ശ്രീഹരി നായര്‍, അജീഷ് കെ., ഭരത് സൂര്യ, സുധീഷ് മോഹന്‍, ഉജ്വല്‍ കൃഷ്ണ.

Tags: Trivandrum RoyalsKerala Cricket League (KCL)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

കെസിഎല്‍: കൊച്ചിക്ക് മൂന്നാം തോല്‍വി

Cricket

കേരള ക്രിക്കറ്റ് ലീഗ്: റിപ്പിള്‍സ് റോയല്‍സിനെ തകര്‍ത്തു

Kerala

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.