പാറശ്ശാല: ഓണ്‍ലൈന്‍ പഠനസൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് എന്‍ടിയു സബ്ജില്ലാ കമ്മറ്റി ടിവികള്‍ നല്കി. കാരക്കോണം പിപിഎം ഹൈസ്ക്കൂള്, കൂതാളി ഈശ്വരവിലാസം സ്കൂള്‍, വെള്ളറട വിപിഎം ഹൈസ്ക്കൂള് എന്നിവിടങ്ങളിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കാണ് ടിവികള്‍ നല്‍കിയത്. ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയന്, കാരക്കോണം ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് രമാദേവി തങ്കച്ചി, എന്‍ടിയു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ജയകുമാര്‍, സഹകാര്‍ ഭാരതി സംസ്ഥാന സെക്രട്ടറി എസ്. മോഹനചന്ദ്രന്, എന്‍ടിയു ജില്ലാ സെക്രട്ടറി പി. പ്രേംചന്ദ്രന്‍, മഞ്ചവിളാകം വാര്‍ഡ് മെമ്പര്‍ ജി. രമേഷ് കുമാര്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി വിജേഷ് കുമാര്‍, എന്‍ടിയു ഭാരവാഹികളായ അരുണ്‍, സതീന്ദ്രന്, അപ്പുക്കുട്ടന്, രാജേഷ്, വിഷ്ണു, കെ. രാധാകൃഷണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: