Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

സൗദിയില്‍ നിന്നും കുവൈറ്റില്‍ നിന്നും വരുന്നവര്‍ പി. പി. ഇ കിറ്റ് ധരിക്കണം;യു. എ. ഇയില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

കേരളത്തിലെ വിമാനത്താവളങ്ങളില്‍ പരിശോധന സൗകര്യം ഒരുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 06:57 am IST
in Gulf

തിരുവനന്തപുരം:സൗദി അറേബ്യയില്‍ നിന്ന് വരുന്നവരും കുവൈറ്റില്‍ നിന്ന് പരിശോധന നടത്താതെ വരുന്നവരും എന്‍ 95 മാസ്‌ക്ക്, ഫേസ് ഷീല്‍ഡ്, കൈയുറ എന്നിവയ്‌ക്കൊപ്പം പി. പി. ഇ കിറ്റും ധരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ വിമാനത്താവളങ്ങളില്‍ പരിശോധന സൗകര്യവും ഒരുക്കും. വിമാനത്താവളങ്ങളില്‍ എല്ലാവരും പരിശോധനയ്‌ക്ക് വിധേയരാകണം. യാത്രക്കാര്‍ ഉപയോഗിക്കുന്ന പി. പി. ഇ കിറ്റ്, കൈയുറ, മാസ്‌ക്ക് എന്നിവ വിമാനത്താവളങ്ങളില്‍ വച്ച് സുരക്ഷിതമായി നീക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കും.

യു. എ. ഇയില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. അവിടെ നിന്ന് വിമാനത്തില്‍ പുറത്തേക്ക് പോകുന്ന മുഴുവന്‍ പേരേയും യു. എ. ഇ ആന്റിബോഡി ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്.

ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ എന്‍. 95 മാസ്‌ക്കും ഫേസ് ഷീല്‍ഡ്, കൈയുറ എന്നിവയും ധരിച്ചിരിക്കണം. സാനിറ്റൈസറും കൈയില്‍ കരുതണം. ഖത്തറില്‍ നിന്ന് വരുന്നവര്‍ അവിടത്തെ എഹ്ത്രാസ് എന്ന മൊബൈല്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരായിരിക്കണം. ഇവിടെ എത്തിയ ശേഷം കോവിഡ് ടെസ്റ്റിന് വിധേയരാകണം. ടെസ്റ്റ് നടത്താന്‍ സൗകര്യമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവരെല്ലാം പരിശോധന നടത്താന്‍ പരമാവധി ശ്രമിക്കണം. പരിശോധന നടത്തിയവര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. യാത്രാസമയത്തിന് 72 മണിക്കൂറിനകമായിരിക്കണം ടെസ്റ്റ് നടത്തുന്നത്. എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

കേരളത്തിലെ വിമാനത്താവളങ്ങളില്‍ നടത്തുന്ന സ്‌ക്രീനിംഗില്‍ രോഗലക്ഷണം കാണുന്നവരെ കൂടുതല്‍ പരിശോധനയ്‌ക്കായി ആശുപത്രികളിലേക്ക് കൊണ്ടുപോകും. പരിശോധനകള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ രോഗലക്ഷണം ഇല്ലാത്തവരും വിമാനത്താവളങ്ങളില്‍ ആന്റിബോഡി ടെസ്റ്റിന് വിധേയരാകണം. ഇതില്‍ പോസിറ്റീവ് ആകുന്നവര്‍ ആര്‍. ടി. പി. സി. ആര്‍, ജീന്‍ എക്സ്പ്രസ്, ട്രൂനാറ്റ് പരിശോധനകള്‍ക്ക് വിധേയരാകണം. പരിശോധനാഫലം എന്തായാലും എല്ലാ യാത്രക്കാരും 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണം. വന്ദേഭാരത്, സ്വകാര്യ, ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്നവര്‍ക്കെല്ലാം പുതിയ നിബന്ധനകള്‍ ബാധകമാണ്.  

ആരോഗ്യസുരക്ഷ കണക്കിലെടുത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി തടയല്‍ നിയമം എന്നിവ പ്രകാരം നടപടിയെടുക്കും. ഈ കാര്യങ്ങള്‍ വിദേശ മന്ത്രാലയത്തെയും ബന്ധപ്പെട്ട എംബസികളെയും അറിയിക്കും. ചാര്‍ട്ടര്‍ ഫ്ളൈറ്റുകള്‍ക്കായി അപേക്ഷിക്കുന്നവര്‍ക്ക് സംസ്ഥാനം എന്‍ഒസി നല്‍കുന്നുണ്ട്.  എന്നാല്‍, അപേക്ഷയില്‍ നിശ്ചിത വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ എംബസികള്‍ നിരസിക്കുന്നുണ്ട്. അപേക്ഷ നല്‍കുമ്പോള്‍ തന്നെ മുഴുവന്‍ വിവരങ്ങളും കൃത്യമായി നല്‍കണം. സമ്മതപത്രത്തിനുള്ള അപേക്ഷകള്‍ കുറഞ്ഞത് ഏഴുദിവസം മുമ്പ് നോര്‍ക്കയില്‍ ലഭിക്കണം. യാത്ര ഉദ്ദേശിക്കുന്ന തീയതി, വിമാനങ്ങളുടെ എണ്ണം, യാത്രക്കാരുടെ എണ്ണം, പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ വിമാനത്താവളങ്ങള്‍, വിമാനക്കൂലി ഈടാക്കിയാണോ യാത്രക്കാരെ കൊണ്ടുവരുന്നത്, അങ്ങനെയെങ്കില്‍ നിരക്ക്, യാത്ര തിരിക്കുംമുമ്പ് കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ആദ്യം അറിയിക്കേണ്ടത്. ഇതിന്റെ വിശദാംശങ്ങള്‍ വെബ്സൈറ്റിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags: കുവൈത്ത്Soudi Arabia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹജ്ജ് തീര്‍ത്ഥാടനം: കൊടുംചൂടില്‍ മരിച്ചത് 98 ഭാരതീയര്‍, 12 പേർ മലയാളികൾ, മരിച്ചവരിൽ പകുതിയിലേറെപ്പേരും ഈജിപ്തിൽ നിന്നുള്ളവർ

Kerala

അബ്ദുറഹീമിനായി സുരേഷ് ഗോപി ഇടപെടുന്നു; വിശദ വിവരം പ്രധാനമന്ത്രിയെ അറിയിച്ചു, ശിക്ഷാ കാലാവധി നീട്ടിവയ്‌ക്കാൻ ശ്രമം

Gulf

സൗദിയിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച 18553 പേർ പിടിയിൽ: കുറ്റക്കാരെ കാത്തിരിക്കുന്നത് പതിനഞ്ച് വർഷം വരെ തടവ്

Gulf

ഏകീകൃത വിസ സംവിധാനം ആരംഭിച്ച് സൗദി : നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കാൻ പദ്ധതി സഹായകരം

Gulf

സൗദിയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടരുത് : പിടിക്കപ്പെട്ടാൽ പത്ത് വർഷം ജയിലിൽ കിടക്കാം

പുതിയ വാര്‍ത്തകള്‍

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.