Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒടുവില്‍ തോമസ് ഐസക്കും സമ്മതിച്ചു; ഇന്ത്യയുടെ വിദേശനാണ്യ ശേഖരം സര്‍വകാല റെക്കോഡില്‍

നിശ്ചയമായും ഇത് ഇന്ത്യന്‍ സമ്പദ്ഘടനയ്‌ക്ക് ഗുണകരമാണ്. ഇറക്കുമതി ആയാസരഹിതമാകും. രൂപയുടെ മൂല്യം ഇടിയുന്നതു തടയാനാകും. ഇത്രയും കരുതല്‍ ശേഖരമുള്ളപ്പോള്‍ ഇന്ത്യ സുരക്ഷിതമെന്നു കണ്ട് കൂടുതല്‍ വിദേശമൂലധനം വരുമെന്നും ഐസക്ക് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 24, 2020, 11:32 am IST
in Kerala

ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനം ഉയര്‍ത്തുന്ന മന്ത്രി തോമസ് ഐസക്കും സമ്മതിച്ചു ഇന്ത്യയുടെ വിദേശനാണ്യ ശേഖരം സര്‍വകാല റെക്കോഡിലെന്ന്. ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം 507 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരിക്കുന്നു. (ഏതാണ്ട് 40 ലക്ഷം കോടി രൂപ). ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ വിദേശവിനിമയ ശേഖരം ഇടിയാന്‍ തുടങ്ങിയതാണ്. എന്നാല്‍ കോര്‍പ്പറേറ്റ് നികുതി ഇളവുകള്‍ പ്രഖ്യാപിച്ചശേഷം ഗതിമാറി. മെയ് മാസത്തില്‍ 12 ബില്യണ്‍ ഡോളറാണ് വര്‍ദ്ധിച്ചത്. ജൂണ്‍ ആദ്യവാരം മൂന്നു ബില്യണ്‍ വര്‍ധിച്ചു. അങ്ങനെ 500 ബില്യണ്‍ രേഖ കടന്നു. ഇന്നിപ്പോള്‍ 507 ബില്യണായി.

നിശ്ചയമായും ഇത് ഇന്ത്യന്‍ സമ്പദ്ഘടനയ്‌ക്ക് ഗുണകരമാണ്. ഇറക്കുമതി ആയാസരഹിതമാകും. രൂപയുടെ മൂല്യം ഇടിയുന്നതു തടയാനാകും. ഇത്രയും കരുതല്‍ ശേഖരമുള്ളപ്പോള്‍ ഇന്ത്യ സുരക്ഷിതമെന്നു കണ്ട് കൂടുതല്‍ വിദേശമൂലധനം വരുമെന്നും ഐസക്ക് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.  

വ്യാപാരം പോലെതന്നെ വിദേശമൂലധനം വരുമ്പോള്‍ നമുക്ക് ഡോളര്‍ കിട്ടും. വിദേശമൂലധനം പോകുമ്പോള്‍ ഡോളര്‍ ചുരുങ്ങും. അതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വിദേശ വിനിമയ ശേഖരം പെരുകുന്നത് വ്യാപാരക്കമ്മി ഇല്ലാതായതുകൊണ്ടല്ല. സാമ്പത്തിക തകര്‍ച്ചയിലാണെങ്കിലും വിദേശമൂലധനം ഷെയര്‍മാര്‍ക്കറ്റിലും മറ്റും കളിക്കുന്നതിനു വേണ്ടി ഇന്ത്യയിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ്. അവരെ ആകര്‍ഷിക്കാനുതകുന്ന നയമാണ് ഇന്ത്യാ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിനുവേണ്ടിയാണ് ഉത്തേജക പാക്കേജു പോലും കടിഞ്ഞാണിട്ട് നിര്‍ത്തിയത്.

ഇപ്പോഴെല്ലാം ഭദ്രമെന്നു കരുതി നാളെയും ഇങ്ങനെ തുടരുമെന്ന് കരുതരുതെന്നും ഐസക്ക് പറയുന്നു. വിദേശത്തുനിന്നും വരുന്ന ഈ മൂലധനത്തിന് എപ്പോള്‍ വേണമെങ്കിലും വന്നതുപോലെ തിരിച്ചുപോകാം. ഇന്ത്യന്‍ സമ്പദ്ഘടന പുലിപ്പുറത്താണ്. വിദേശമൂലധനത്തെ പ്രീതിപ്പെടുത്താനുള്ളതെല്ലാം ചെയ്തുകൊണ്ടിരുന്നേ പറ്റൂ. അവര്‍ അപ്രീതരായാല്‍ കാറ്റുപോകുന്ന ബലൂണ്‍ പോലെ ഈ വിദേശനാണയ ശേഖരം ചുരുങ്ങും. രാജ്യം അഗാധമായ പ്രതിസന്ധിയിലേയ്‌ക്ക് കൂപ്പുകുത്തുമെന്നും ഐസക്ക് പറയുന്നു.

Tags: വിദേശം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശ വനിതയെ മദ്യം നല്കി പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍

Kasargod

അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി പോലീസ്

India

മണിപ്പൂരിലെ അക്രമം: പിന്നില്‍ വിദേശ കരങ്ങള്‍; തീവ്രവാദികള്‍ക്കുള്ള ചൈനയുടെ സഹായത്തെക്കുറിച്ച് സൂചിപ്പിച്ച് മുന്‍ കരസേന മേധാവി

World

ജപ്പാനില്‍ ജനങ്ങളുടെ എണ്ണം വേഗത്തില്‍ കുറയുന്നു; രാജ്യത്തെ വിദേശികളുടെ എണ്ണം 3 ദശലക്ഷമായി ഉയര്‍ന്നു

പുതുതായി നിയമിതനായ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി
World

വാങ് യി ചൈനയുടെ പുതിയ വിദേശകാര്യ മന്ത്രി; നടപടി ക്വിന്‍ ഗാംഗ് പൊതുവേദിയില്‍ പ്രത്യക്ഷപെടാത്തതിനു പിന്നാലെ

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.