Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആനന്ദമയകോശം ആത്മാവല്ല

ആനന്ദമയകോശത്തെ വിവരിച്ച് അതും ആത്മാവല്ല എന്ന് വ്യക്തമാക്കുന്നു.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jun 23, 2020, 03:00 am IST
inSamskriti

ആനന്ദമയകോശത്തെ വിവരിച്ച്  അതും ആത്മാവല്ല എന്ന് വ്യക്തമാക്കുന്നു.

ശ്ലോകം 209

നൈവായമാനന്ദമയഃ പരാത്മാ

സോപാധികത്വാത് പ്രകൃതേര്‍വികാരാത്

കാര്യത്വഹേതോഃ സുകൃത ക്രിയായാ

വികാരസംഘാതസമാഹിതത്വാത്

ആനന്ദമയകോശവും പരമാത്മാവല്ല. അത് ഉപാധികളോട് ചേര്‍ന്നതും പ്രകൃതിയുടെ വികാരവുമാണ്. പുണ്യകര്‍മ്മങ്ങളുടെ ഫലമായി ഉണ്ടാകുന്നതാണ്. നിരന്തരം മാറ്റമുള്ള മറ്റ് കോശങ്ങളുടെ കൂട്ടത്തില്‍ പെടുന്നതുമാണ്. അതിനാല്‍ ആനന്ദമയകോശത്തിന് ആത്മാവാകാനാവില്ല. ആനന്ദം അനുഭവിക്കുന്നുവെന്നതു കൊണ്ട് മാത്രം ആനന്ദമയകോശം ആത്മാവാണെന്ന് പറയാനാവില്ല. എന്നാല്‍ ആത്മാവല്ല എന്ന് പറയാന്‍ ധാരാളം തെളിവുണ്ട് താനും. സോപാധികത്വാത്  ആനന്ദമയകോശം ഉപാധികളോട് കൂടിയതാണ്. അത് നിലനില്‍ക്കുന്നത് തന്നെ അവയിലാണ്. കാരണ ശരീരവുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. കോശം എന്ന വിശേഷണം തന്നെ അതിന്റെ പരിമിതിയെക്കുറിക്കുന്നുണ്ട്. ചിലപ്പോള്‍ ആനന്ദ അനുഭവം ഉണ്ടാകും. മറ്റ് ചിലപ്പോള്‍ ഉണ്ടാകുകയുമില്ല. എപ്പോഴും ഈ ആനന്ദം ഒരുപോലെ നിലനില്‍ക്കാത്തതിനാല്‍ ആനന്ദമയകോശവും ആത്മാവല്ല.

പ്രകൃതേര്‍വികാരാത്  പ്രകൃതിയുടെ അഥവാ അവിദ്യയുടെ സൂക്ഷ്മമായ തരത്തിലുള്ള വികാരമാണ് ആനന്ദമയകോശം. അവിദ്യ തന്നെയാണ് സ്ഥൂല രൂപത്തില്‍ കാമമായും പിന്നെ കര്‍മ്മമായും മാറുന്നത്. വാസനകള്‍ നിറഞ്ഞ കാരണ ശരീരമാണ് ആനന്ദമയകോശം. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നീ ഉപാധികളെപ്പോലെ വാസനാ മാലിന്യവും പ്രകൃതിയുടെ വികാരമാണ്. അക്കാരണം കൊണ്ടും ആനന്ദമയകോശം ആത്മാവല്ല.

സുകൃത ക്രിയായാ മുമ്പ് ചെയ്ത സത് കര്‍മ്മങ്ങളുടെ ഫലമായാണ് ആനന്ദമയ കോശം പ്രകടമാകുന്നത്. അത് കാര്യമാണ്, കാരണമല്ല. കാമം കര്‍മ്മം എന്നിവയുടെ കാരണമാണെങ്കിലും ആനന്ദമയകോശം സത്കര്‍മ്മമാകുന്ന കാരണത്തില്‍ നിന്ന് ഉണ്ടായതാണ്. അതിനാല്‍ അത് ആത്മാവല്ല. വികാരമുള്ള വസ്തുക്കളോട് കൂടിച്ചേര്‍ന്ന് നില്‍ക്കുന്നതാണ് ആനന്ദമയകോശം. വാസനകളെ പ്രകടമാക്കുന്ന ചിന്തകളോട് കൂടിച്ചേര്‍ന്നിരിക്കുന്നതാണ് ആനന്ദമയം. ചിന്തകള്‍ മനോബുദ്ധി തലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിന്തകള്‍ നിരന്തരം മാറുന്നവയുമാണ്. ഇത് വാസനയിലും പ്രതിഫലിക്കും. വാസനകളുടെ കൂമ്പാരമാണ് ആനന്ദമയം. അനുകൂലമായ സാഹചര്യത്തില്‍ ആ വാസനകള്‍ പ്രകടമാകും. അതിനാല്‍ വികാര വസ്തുവിനോട് ചേരുന്ന ആനന്ദമയകോശം ആത്മാവല്ല. അത് വികാരമുള്ള മറ്റ് കോശങ്ങള്‍ പോലെയാണ്. ആത്മാവിന് ഉപാധികളോ മാറ്റങ്ങളോ പ്രവര്‍ത്തനങ്ങളോ കൂടിച്ചേരലുകളോ ഇല്ല. അത് ഒന്നിനേയും ആശ്രയിക്കുന്നില്ല.

ശ്ലോകം 210

പഞ്ചാനാമപി കോശാനാം  

നിഷേധേ യുക്തിതഃ ശ്രുതേഃ

തന്നിഷേധാവധിഃ സാക്ഷി  

ബോധരൂപോളവശിഷ്യതേ

ശ്രുതി പ്രമാണ പ്രകാരമുള്ള യുക്തികളാല്‍ പഞ്ചകോശങ്ങളേയും നീക്കിയാല്‍ സാക്ഷിയും ജ്ഞാനസ്വരൂപവുമായ ആത്മാവ് മാത്രം അവശേഷിക്കും. കഴിഞ്ഞ 55 ല്‍ പരം ശ്ലോകങ്ങളെ കൊണ്ട് പഞ്ച കോശവിവരണവും അവയുടെ നിഷേധവും നടത്തി. അവയൊന്നുമല്ല ആത്മാവ് എന്ന് വ്യക്തമാക്കി. ആത്മാവിന്റെ സ്വരൂപമൊന്നും അവയ്‌ക്കില്ലാത്തതിനാല്‍  

പാടെ നിരാകരിച്ചു. ഇത് ശ്രുതി പ്രമാണത്തെ ആശ്രയിച്ചാണ് ചെയ്തത്. അത് യുക്തിയുക്തം സമര്‍ത്ഥിക്കുകയും ചെയ്തു. ഇവയെ എല്ലാം തള്ളിയതുവഴി ആത്മസ്വരൂപം മാത്രം അവശേഷിച്ചു. സാക്ഷിയും ബോധസ്വരൂപവുമായതാണ് ആത്മാവെന്ന് ഉറപ്പിച്ചു. ഇതിനാല്‍ പഞ്ചകോശങ്ങളല്ല ആത്മാവ് എന്നും അവയ്‌ക്ക് അതീതമാണ് എന്നും വ്യക്തമാക്കി. എല്ലാ നിഷേധങ്ങള്‍ക്കും സാക്ഷിയായി നില്‍ക്കുന്ന ഞാന്‍ തന്നെയാണ് എന്റെ യഥാര്‍ത്ഥ സ്വരൂപം തന്നെയാണ് ആത്മാവ്. അത് ശുദ്ധ ജ്ഞാനസ്വരൂപമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

India

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

India

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

Kerala

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.