കൊല്ലം: ആറാം അന്താരാഷ്ട്ര യോഗാ ദിനാചരണത്തില്‍ ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച വെബിനാറില്‍ വിലങ്ങറ അരുണ്‍കുമാര്‍ സംസാരിച്ചു. ഡോ.എസ്.വൈ.ഗംഗ അദ്ധ്യക്ഷയായി. സെക്രട്ടറി രാജു സി. വലിയകാവ്, ഖജാന്‍ജി അനില്‍ ലക്ഷ്മണന്, ഡോ. ശ്രീകുമാര്‍, കേണല്‍ ഡിന്നി, ഡോ.ശങ്കര്‍, ഡോ. പത്മകുമാര്‍, ശ്രീകണ്ഠന്, ചന്ദ്രശേഖരന്, രാമകൃഷ്ണന്, എന്‍.എം.പിള്ള എന്നിവര്‍ സംസാരിച്ചു. ചര്‍ച്ച ക്രോഡീകരിച്ചത് ജില്ലാ സംയോജകന്‍ എം.വി. സോമയാജിയാണ്.
ഉമയനല്ലൂര്‍ യുവധാരയില്‍ നടന്ന യോഗദിന പരിപാടിയില്‍ ക്ലബ് സെക്രട്ടറി പ്രിജിത്ത് പ്രകാശ് അധ്യക്ഷനായി. ഡോ. പട്ടത്താനം രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ചന്ദ്രാംഗദന്‍ യോഗാ ക്ലാസെടുത്തു. പന്നിമണ്‍ രാജേന്ദ്രന്, ആര്.രാജേഷ് എന്നിവര്‍ സംസാരിച്ചു.
കൊല്ലം എസ്എന്‍ കോളേജിലെ നേവല്‍ എന്‍സിസി യൂണിറ്റ് അന്താരാഷ്ട്ര യോഗാ ദിനം വെര്‍ച്വല്‍ പ്ലാറ്റ് ഫോമില്‍ ആചരിച്ചു. യോഗ ട്രെയിനര്‍ ഹണി തട്ടില്‍ ക്ലാസ്സ് എടുത്തു. വെബിനാര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ആര്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി ഓഫീസില്‍ മണ്ഡലം സെക്രട്ടറി അരുണ്‍ കാടാംകുളത്തിന്റെ നേതൃത്വത്തില്‍ യോഗദിനാചരണം നടന്നു. നഗരസഭ പ്രസിഡന്റ് അനീഷ് കിഴക്കേക്കര, ജനറല്‍ സെക്രട്ടറി രാജീവ് കേളമത്ത്, വൈസ് പ്രസിഡന്റ് രാജന് പുലരി, സമിതി അംഗം മനോജ് രാമചന്ദ്രന്, യുവമോര്‍ച്ച നഗരസഭ വൈസ് പ്രസിഡന്റ് ശ്യാം കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.
തെങ്ങമം ലക്ഷ്മി യോഗാ സെന്ററില്‍ കെ.കെ.ബിന്ദു ക്ലാസിന് നേതൃത്വം നല്കി. യോഗാ പ്രദര്‍ശനവും നടന്നു.
കല്ലുവാതുക്കല്‍ ശ്രീരാമപുരം അനീഷ്-അവിത സേവാസമിതിയുടെ യോഗ ദിനാചരണം ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് സത്യപാലന് അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: