Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതി ബില്‍ ഇളവ്: ബോര്‍ഡിന്റെ ഇരട്ടത്താപ്പ് ദഹിക്കാതെ ഉപഭോക്താക്കള്‍; ആശ്വാസം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രം

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബിയുടെ ഇളവുകള്‍ ആശ്വാസമാണെങ്കിലും ബില്‍തുക കണക്കാക്കിയതില്‍ തെറ്റു പറ്റിയെന്നുള്ള മറ്റു അടിസ്ഥാന പരാതികള്‍ ബാക്കിനില്‍ക്കുന്നുണ്ട്. ലോക്ഡൗണ്‍കാലം കഷ്ടത അനുഭവിച്ച സാധാരണക്കാരുടെ സാമ്പത്തികഭാരം പരിഹരിക്കുന്നതില്‍ വൈദ്യുതി ബില്ലിലെ ഇളവ് നീണ്ട പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് പ്രഖ്യാപിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 20, 2020, 04:55 pm IST
in Kerala

തിരുവനന്തപുരം: വൈദ്യുതി ബില്ലില്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോഴും കാര്‍ഷിക, വ്യാപാര, വ്യാവസായിക, വാണിജ്യ സ്ഥാപനങ്ങളെ സര്‍ക്കാര്‍ പരിഗണിച്ചില്ല. കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ ഏറ്റവും കൂടുതല്‍ ചെറുകിട വ്യാപാര വ്യാവസായിക മേഖലകളാണ് ദുരിതത്തിലായത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരും കെഎസ്ഇബിയും ഇവരുടെ വിഷയം പരിഗണിക്കാത്തതില്‍ ഈ മേഖലയിലുള്ളവര്‍ അതൃപ്തരാണ്. നട്ടെല്ലൊടിഞ്ഞ വ്യവസായിക മേഖലയ്‌ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഊര്‍ജം പരകുന്ന പാക്കേജോ ഇളവുകളോ പ്രഖ്യാപിച്ചിട്ടില്ല.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബിയുടെ ഇളവുകള്‍ ആശ്വാസമാണെങ്കിലും ബില്‍തുക കണക്കാക്കിയതില്‍ തെറ്റു പറ്റിയെന്നുള്ള മറ്റു അടിസ്ഥാന പരാതികള്‍ ബാക്കിനില്‍ക്കുന്നുണ്ട്. ലോക്ഡൗണ്‍കാലം കഷ്ടത അനുഭവിച്ച സാധാരണക്കാരുടെ സാമ്പത്തികഭാരം പരിഹരിക്കുന്നതില്‍ വൈദ്യുതി ബില്ലിലെ ഇളവ് നീണ്ട പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് പ്രഖ്യാപിച്ചത്.

പ്രഖ്യാപനം വളരെ വൈകിയെന്ന അഭിപ്രായമാണ് ഇടതുമുന്നണിക്കുള്ളില്‍ ഉള്ളത്. അതു കൊണ്ടു തന്നെ ഇളവുകള്‍ രാഷ്‌ട്രീയമായി സര്‍ക്കാരിന് നേട്ടമുണ്ടാക്കില്ലെന്നും വിലയിരുത്തുന്നു. പാര്‍ട്ടിക്ക് ഒരു നേട്ടവുമില്ലാതെ സാമ്പത്തിക പ്രതിസന്ധികാലത്ത് 200 കോടിയുടെ ആശ്വാസം പ്രഖ്യാപിച്ച് പാഴാക്കിയതില്‍ മന്ത്രിസഭയില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്.

അതേസമയം പരാതികള്‍ ഇപ്പോഴും ഉണ്ടെന്നത് യാഥാര്‍ഥ്യമായിത്തന്നെ നിലനില്‍ക്കുന്നു. ലോക്ഡൗണ്‍ സാഹചര്യത്തില്‍, മീറ്റര്‍ റീഡിങ് നടത്താതിരുന്ന നാലു മാസത്തെ ഉപയോഗത്തിന്റെ പകുതി കണക്കാക്കി ചുമത്തുന്ന ഡോര്‍ ലോക് (ഡിഎല്‍) അഡ്ജസ്റ്റ്‌മെന്റിന്റെ പേരിലുള്ള പരാതികള്‍ ഇപ്പോഴും ഉണ്ട്. കെഎസ്ഇബി ബില്ലിങ് സമ്പ്രദായത്തില്‍ സുതാര്യതയില്ലെന്ന പരാതിക്കും പരിഹാരമുണ്ടാക്കാന്‍ ബോര്‍ഡിനായിട്ടില്ല. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ചൂടു വര്‍ധിച്ചതും ലോക്ഡൗണ്‍ മൂലം ജനം വീട്ടിലിരുന്നതും വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ കാരണമായിയെന്ന് ബോര്‍ഡ് പറഞ്ഞതിലെ ന്യായം ഇപ്പോഴും ആര്‍ക്കും ദഹിച്ചിട്ടില്ല.

കാര്‍ഷിക വാണിജ്യ വ്യവസായ മേഖലകള്‍ ദുരിതത്തില്‍; ആനുകൂല്യങ്ങള്‍ മുഴുവന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ലഭിക്കും: കെഎസ്ഇബി

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ മുഴുവന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ലഭിക്കുമെന്ന് കെഎസ്ഇബി.  ലോക്ഡൗണായ ഏപ്രില്‍ 20മുതല്‍ ജൂണ്‍ 19 വരെയുള്ള കാലയളവിലുള്ള ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകള്‍ക്കാണ് ഇളവുകള്‍ ബാധകമാകുന്നത്. നേരത്തെ ഉപയോഗിച്ച വൈദ്യുതിയുടെ ശരാശരി, കൊറോണയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ സമയത്തെ ഉപഭോഗ വര്‍ധനവും കണക്കിലെടുത്താവും ഇളവുകള്‍. ബില്‍ തുക ഇതിനകം അടച്ചവര്‍ക്കും തുടര്‍ന്നുള്ള ബില്ലുകളില്‍ സബ്‌സിഡി ക്രമപ്പെടുത്തി നല്‍കും.

ഗഡുക്കളുടെ എണ്ണം അഞ്ചായി വര്‍ധിപ്പിച്ചു. സെക്ഷന്‍ ഓഫീസിലോ 1912എന്ന കെഎസ്ഇബിയുടെ കോള്‍സെന്റര്‍ നമ്പറില്‍ ബന്ധപ്പെട്ടോ തവണകള്‍ ആക്കാനും സാധിക്കും. ഇതിനു പുറമെ സ്വമേധയാ ബില്‍ തുകയുടെ അഞ്ചിലൊന്ന് ഓണ്‍ലൈനായി അടച്ചും തവണകളായി മാറ്റാവുന്നതാണ്. തവണകള്‍ ആവശ്യമില്ലാത്തവര്‍ക്കു നിലവില്‍ ലഭിച്ച ബില്‍തുകയുടെ 70 ശതമാനം ഇപ്പോള്‍ അടച്ചാല്‍ മതിയാകും.

ബാക്കിതുക തുടര്‍ന്നുള്ള ബില്ലുകളില്‍ ഇളവുകള്‍ ഉള്‍പ്പെടുത്തി നല്‍കുന്നതായിരിക്കും. ആദ്യമായി ഓണ്‍ലൈന്‍ മുഖാന്തിരം പണമടയ്‌ക്കുന്നവര്‍ക്കു ബില്‍തുകയുടെ 5 ശതമാനം, പരമാവധി 100 രൂപവരെ ക്യാഷ് ബാക്ക് ആയി നല്‍കുന്ന ആനുകൂല്യം 2020 ഡിസംബര്‍ 31വരെ ദീര്‍ഘിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.