Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴ്‌സുകള്‍ ക്ഷണിച്ചില്ല; അദ്ധ്യാപകരെ സ്ഥലം മാറ്റുന്നു; സംസ്‌കൃത സര്‍വകലാശാലാ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ നീക്കം

സംസ്‌കൃത സര്‍വകലാശാലയുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയെന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അജണ്ടയുടെ ഭാഗമാണ്. കാലടി ഉള്‍പ്പെടെ ഒന്‍പത് പ്രദേശിക കേന്ദ്രങ്ങളാണ് ഇപ്പോള്‍ സര്‍വകലാശാലക്കുള്ളത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 17, 2020, 06:00 am IST
in Kerala

കോഴിക്കോട്: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ നീക്കം. ആദ്യഘട്ടമായി സ്വന്തമായി സ്ഥലമില്ലെന്ന കാരണം പറഞ്ഞ് 25 വര്‍ഷത്തോളം പഴക്കമുള്ള തൃശൂര്‍ പ്രാദേശിക കേന്ദ്രം അടച്ചുപൂട്ടാന്‍ ശ്രമമാരംഭിച്ചു. ഇതിന്റെ ഭാഗമായി തൃശൂര്‍ കേന്ദ്രത്തിലേക്ക് ഇത്തവണ കോഴ്‌സുകളൊന്നും അനുവദിച്ചിട്ടില്ല. മൂന്ന് അദ്ധ്യാപകരെ തൃശൂര്‍ കേന്ദ്രത്തില്‍ നിന്ന് സ്ഥലം മാറ്റി. അടുത്ത വര്‍ഷവും കോഴ്‌സുകളിലേക്ക് പ്രവേശനം നടത്താതിരുന്നാല്‍  സ്വാഭാവികമായും കേന്ദ്രം പൂട്ടും. ഈ അടവുനയമാണ് സര്‍വകലാശാല അധികൃതര്‍ പയറ്റുന്നത്.

സംസ്‌കൃത സര്‍വകലാശാലയുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയെന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അജണ്ടയുടെ ഭാഗമാണ്. കാലടി ഉള്‍പ്പെടെ ഒന്‍പത് പ്രദേശിക കേന്ദ്രങ്ങളാണ് ഇപ്പോള്‍ സര്‍വകലാശാലക്കുള്ളത്. കോഴ്‌സുകളും സെന്ററുകളും ഇല്ലാതാക്കി സര്‍വകലാശാലയെ കാലടിയില്‍ ഗവേഷണകേന്ദ്രം എന്ന നിലയില്‍ മാത്രമായി ചുരുക്കുകയെന്ന അജണ്ടയാണ് സിപിഎം ഭരണാധികാരികള്‍ക്കുള്ളത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയും ഡോ.ജെ. പ്രസാദ് വൈസ് ചാന്‍സലറുമായിരിക്കുമ്പോള്‍ നിയമിച്ച സുനില്‍ പി. ഇളയിടം അംഗമായിട്ടുള്ള ബാലമോഹന്‍ തമ്പി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സര്‍വകലാശാല പരിഷ്‌ക്കരണ കമ്മീഷന്റെ പേരില്‍ സമര്‍പ്പിച്ച ഏക റിപ്പോര്‍ട്ടില്‍ പ്രാദേശിക കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതും കോഴ്‌സുകള്‍ ഇല്ലാതാക്കുകയെന്നതാണ് ഇതിന്റെ ഉള്ളടക്കം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്ഥലമില്ലെന്ന പേരില്‍ പന്മന സെന്റര്‍ അടച്ചുപൂട്ടുകയും പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ പുനഃസ്ഥാപിക്കുകയും സ്വന്തമായി സ്ഥലം വാങ്ങുകയും ചെയ്തിരുന്നു.  

ഇപ്പോള്‍ തൃശൂര്‍, തുറവൂര്‍ കേന്ദ്രങ്ങള്‍ക്ക് മാത്രമാണ് സ്വന്തമായി സ്ഥലമില്ലാത്തത്. തൃശൂരിന് സ്വന്തമായി സ്ഥലം കണ്ടെത്തുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞിരുന്നെങ്കിലും അത് പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങുകയായിരുന്നു. സര്‍വകലാശാലയ്‌ക്കായി സ്ഥലം നല്‍കാന്‍ പലരും തയാറായെങ്കിലും അധികൃതര്‍ വലിയ താത്പര്യം കാണിച്ചില്ല. പടിഞ്ഞാറെകോട്ടയില്‍ കോര്‍പ്പറേഷന്റെ കെട്ടിടത്തിലാണ് തൃശൂര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യം തൃശൂരും പിന്നീട് തുറവൂര്‍ കേന്ദ്രവും അടച്ചുപൂട്ടാനാണ് നീക്കം. തുറവൂര്‍ കേന്ദ്രത്തിന്റെ ഡയറക്ടര്‍ സിപിഎമ്മുകാരനും മന്ത്രി തോമസ് ഐസക്കിന്റെ അടുത്തയാളുമായതിനാലാണ് തുറവൂരിനെ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. എല്ലാ പ്രാദേശിക കേന്ദ്രങ്ങളും ഗവേഷണ സൗകര്യങ്ങളോടെ വളര്‍ത്തിക്കൊണ്ടുവരികയും സംസ്‌കൃതത്തെയും ഭാരതീയ സംസ്‌കാരത്തെയും വളര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് അട്ടിമറിക്കപ്പെടുന്നത്.

Tags: Universityസംസ്‌കൃതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

Kerala

ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല: ഹൈക്കോടതി

Kerala

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

Kerala

എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ചയില്ല, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍

Kerala

ഗവര്‍ണറുമായി ഏറ്റുമുട്ടാനില്ലെന്ന് മന്ത്രി ആര്‍ ബിന്ദു, ഡോ കെ എസ് അനില്‍കുമാറിനെ മാറ്റിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമല്ലെന്നും മന്ത്രി

പുതിയ വാര്‍ത്തകള്‍

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.