Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചതിവഴിയുടെ ചീനത്വം

ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തിനിടെയാണ് ദൗര്‍ഭാഗ്യകരമായ സംഭവ വികാസങ്ങള്‍ ഉണ്ടായത്. ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫീസറായ ആന്ധ്ര സ്വദേശി സന്തോഷ് ബാബുവാണ് വീരമൃത്യുവരിച്ചരില്‍ ഒരാള്‍. അടുത്തിടെ ചൈനയുടെ ഭാഗത്തു നിന്ന് പ്രകോപനപരമായ പല നീക്കങ്ങളും ഉണ്ടായിട്ടുണ്ട്. ഭാരത - ചീനാ ബന്ധത്തില്‍ എങ്ങനെയും വിള്ളലുണ്ടാക്കി ആ പഴുതിലൂടെ കടന്നു കയറുകയെന്ന നീചതന്ത്രമാണ് ഇപ്പോള്‍ പയറ്റുന്നത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 17, 2020, 05:00 am IST
in Editorial

പ്രതിസന്ധികളെ മുതലെടുത്ത് എല്ലാം കൈയടക്കുക എന്ന പ്രാകൃത തന്ത്രം പൊതുവെ മാനവ സംസ്‌കൃതി തള്ളിക്കളഞ്ഞതാണ്. എന്നാല്‍ അത് കൈവിടാന്‍ തയ്യാറാകാത്ത ശക്തികളും നിലവിലുണ്ട്. അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവരാണ് ചീന. തന്ത്രങ്ങള്‍ക്ക് എന്നും പ്രാമുഖ്യം കൊടുക്കുകയും മാനവികതയെയും മനുഷ്യത്വത്തെയും തീരെ അവഗണിക്കുകയും ചെയ്യുകയെന്നതാണ് രീതി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഒരു കേണല്‍ ഉള്‍പ്പെടെയുള്ള മൂന്നു സൈനികരെ ചീനപ്പട്ടാളക്കാര്‍ കൊലപ്പെടുത്തിയത്.

 ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തിനിടെയാണ് ദൗര്‍ഭാഗ്യകരമായ സംഭവ വികാസങ്ങള്‍ ഉണ്ടായത്. ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫീസറായ ആന്ധ്ര സ്വദേശി സന്തോഷ് ബാബുവാണ്  വീരമൃത്യുവരിച്ചരില്‍ ഒരാള്‍. അടുത്തിടെ ചൈനയുടെ ഭാഗത്തു നിന്ന് പ്രകോപനപരമായ പല നീക്കങ്ങളും ഉണ്ടായിട്ടുണ്ട്. ഭാരത – ചീനാ ബന്ധത്തില്‍ എങ്ങനെയും വിള്ളലുണ്ടാക്കി ആ പഴുതിലൂടെ കടന്നു കയറുകയെന്ന നീചതന്ത്രമാണ് ഇപ്പോള്‍ പയറ്റുന്നത്. നേരത്തെയുള്ള രാഷ്‌ട്രീയ-സാമൂഹിക-സൈനിക നിലകളില്‍ നിന്ന് വളരെ വ്യാപകവും ശക്തവുമായ ഒരന്തരീക്ഷം ഭാരതത്തിലുണ്ടെന്ന് ചൈനയ്‌ക്ക് കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ ഒളിപ്പോരാട്ടവും ചതിപ്പോരാട്ടവും എന്നൊരു തന്ത്രമാണ് അവര്‍ സ്വീകരിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പ് ഇരമ്പിക്കയറി ധാര്‍ഷ്ട്യം കാണിച്ച ഒരു ചീനാ ഓഫീസര്‍ക്ക് ഭാരത സൈനികന്റെ കൈയില്‍ നിന്ന് കണക്കിന് കിട്ടിയിരുന്നു. മൂക്കില്‍ നിന്ന് ചോരയൊലിപ്പിച്ച് അന്ന് അയാള്‍ക്ക് പിന്മാറേണ്ടി വന്നു.

  അതിര്‍ത്തിയില്‍ നിരന്തരം  സംഘര്‍ഷമുണ്ടാക്കിയാല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ നടത്താമെന്ന തരത്തിലേക്ക്  ചീന മാറുകയാണെന്ന് അടുത്തിടെ അവരുടെ സ്വഭാവ രീതികളില്‍ നിന്ന് മനസ്സിലാക്കാനാവും. ഭാരതത്തിന്റെ അതിര്‍ത്തി ശക്തിപ്പെടുത്തുകയും സൂക്ഷ്മമായ നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്യുകയെന്ന തികച്ചും സ്വാഭാവികമായ നടപടിക്രമങ്ങളാണ് ഭാരതം സ്വീകരിച്ചത്. നേരത്തെയുള്ള ഭരണകൂടങ്ങളെ പോലെ തല്‍ക്കാലം ഒന്നും കണ്ടില്ലെന്നു വെയ്‌ക്കുന്ന സമീപനമല്ല ഇപ്പോഴത്തേത്. അതു തന്നെയാണ് ചീനയ്‌ക്ക് തലവേദനയാവുന്നതും.

  ഒരു തരത്തിലുമുള്ള തര്‍ക്കമില്ലാത്ത സ്ഥലത്ത് നിലയുറപ്പിക്കുകയും കടന്നു കയറി അധീശ്വരത്വം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുകവഴി പുതിയൊരു തര്‍ക്കസ്ഥലം പരുവപ്പെടുത്തിയെടുക്കുകയാണ് ചൈന. അന്താരാഷ്‌ട്ര തലത്തില്‍ ഇനിയൊരു സമവായ നീക്കമോ ചര്‍ച്ചയോ നടന്നാല്‍ കടന്നുവന്ന സ്ഥലത്തുതന്നെ നിലയുറപ്പിക്കാനുള്ള സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ അവര്‍ക്ക് എളുപ്പത്തില്‍ സാധിക്കും. ഭാരതം ഒരനിഷേധ്യ ശക്തിയായി ഉയര്‍ന്നു വരുന്നത് ഒരിക്കലും സഹിക്കാനാവാത്ത രാജ്യമാണ് ചൈന. തങ്ങള്‍ക്കൊപ്പം പാക്കിസ്ഥാനെയും കൂട്ടുപിടിച്ച് കാര്യങ്ങളെ കൈപിടിച്ച് നയിക്കാനുള്ള ശ്രമമാണ്. അതിര്‍ത്തിയില്‍ നിരന്തരം പാകിസ്ഥാന്‍ നടത്തുന്ന അക്രമങ്ങളും തീവ്രവാദികളെ നുഴഞ്ഞുകയറാന്‍ പ്രേരിപ്പിക്കുന്നതും ചൈനയുടെ അദൃശ്യ സാന്നിധ്യം കൊണ്ടാണോ എന്ന സംശയവും പുതിയ സംഭവ വികാസങ്ങള്‍ക്കു പിറകിലുണ്ട്. നേപ്പാള്‍ അടുത്തിടെ നടത്തിയ ചില നീക്കങ്ങളും ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടി വരും.

കൊറോണ വൈറസ് ലോകം  മുഴുവന്‍ ഭീഷണി ഉയര്‍ത്തിയത് ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നാണെന്നത് സുവ്യക്തമായതാണ്. അതിന്റെ തുടക്കവും വ്യാപനവും പ്രതിരോധ നീക്കങ്ങളും മറ്റും അവര്‍ തുടക്കത്തില്‍ മറച്ചുവെച്ചതിന്റെ ജാള്യത്തില്‍ നിന്ന് പുറത്തു കടക്കാനായിട്ടില്ല. അങ്ങനെയിരിക്കെ സംഭവഗതികളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാന്‍ സ്വാഭാവികമായും അവര്‍ ശ്രമിക്കും. സ്വന്തം ജനങ്ങള്‍ പോലും സംശയത്തോടെ ഭരണകൂടത്തെ നോക്കുമ്പോള്‍ അവരുടെ ശ്രദ്ധ വഴിതിരിച്ചു വിടാന്‍ ചീനയ്‌ക്ക് പട്ടാള നടപടിയെ ആശ്രയിക്കാതെ വയ്യ. സ്വാതന്ത്ര്യത്തിനു വേണ്ടി ദാഹിച്ച് വെറുംകയ്യോടെ ടിയാനന്‍മെന്‍ ചത്വരത്തില്‍ സമാധാനപ്രകടനം നടത്തിയ നവയൗവനങ്ങളെ ടാങ്ക് കയറ്റി കൊന്ന നീച ഭരണകൂടത്തിന് മറ്റെന്താണ് ചെയ്തു കൂടാത്തത്!

  പല ലക്ഷ്യങ്ങള്‍ ചീനയുടെ ഇപ്പോഴത്തെ ചെന്നായ് നീക്കത്തിലുണ്ടെങ്കിലും പ്രധാനം   ഭാരത അതിര്‍ത്തിയിലെ റോഡുവികസനം ഉള്‍പ്പെടെയുള്ളവ തടയുകയെന്നതാണ്. വികസനം ശക്തമാവുകയും എന്തെങ്കിലും ദൗര്‍ഭാഗ്യകരമായ സംഭവഗതികള്‍ ഉണ്ടാവുകയും ചെയ്താല്‍ സൈനിക നീക്കം ഭാരതത്തിന് പൊടുന്നനെ സാധിക്കുമെന്നതാണ് അവരുടെ ഉറക്കം കെടുത്തുന്നത്. അത് തടയാന്‍ ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കുകയും അന്താരാഷ്‌ട്ര തലത്തില്‍ ഉന്നയിച്ച് ‘തല്‍സ്ഥിതി നില ‘ വരുത്താനാണ് ശ്രമം. 1962 ലെ   ആത്മവിശ്വാസവും സൈനിക ശക്തിയുമല്ല ഭാരതത്തിന്റേതെന്ന് അറിയാത്തവരല്ല ചീനക്കാരും ഭരണകൂടവും. നേര്‍വഴിക്കല്ലെങ്കില്‍ ചതിവഴി അവരുടെ ചോരയില്‍ അലിഞ്ഞു ചേര്‍ന്നതാണ്. അതിന് മറുപടി കൊടുത്തേ മതിയാവൂ.കോവിഡ് കാലത്തെ കയ്യേറ്റം മനുഷ്യത്വമുള്ള ഒരു ഭരണകൂടത്തിന്റേതല്ലെന്ന് സുവ്യക്തമല്ലേ?

Tags: china
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

World

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.