Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാമാരിയെ തടഞ്ഞു നിര്‍ത്തി ബെംഗളൂരു; യെദിയൂരപ്പ സര്‍ക്കാര്‍ നേട്ടം സ്വന്തമാക്കിയത് കൃത്യവും വ്യക്തവുമായ മാര്‍ഗ നിര്‍ദേശങ്ങളിലൂടെ

ഇതുവരെ ബെംഗളൂരുവില്‍ 502 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 298 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 204 പേര്‍ ചികിത്സയിലുണ്ട്. കൊറോണ ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്ത ഒരാള്‍ ഉള്‍പ്പെടെ 16 പേര്‍ മരിച്ചു. ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്തത് മാര്‍ച്ച് ഒന്‍പതിന്, ടെക്‌സാസില്‍ നിന്നെത്തിയ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ക്ക്. ഇതോടെ മാര്‍ച്ച് രണ്ടാം ആഴ്ച മുതല്‍ ഐടി/ബിടി മേഖലയിലുള്ളവരും അവശ്യമേഖല ഒഴിച്ചുള്ള സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരും ജോലി ചെയ്യുന്നത് വീടുകളില്‍ നിന്നാക്കി. റെസിഡന്റ് വെല്‍ഫയര്‍ അസോസിയേഷനുകളുമായി ചേര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 10, 2020, 05:18 pm IST
inIndia

ബെംഗളൂരു: കൊറോണയെ തടഞ്ഞു നിര്‍ത്തി ബെംഗളൂരു മഹാനഗരം. ന്യൂദല്‍ഹി, മുംബൈ, അഹമ്മദാബാദ്, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ വൈറസ് വ്യാപനം രൂക്ഷമാകുമ്പോഴാണ് മഹാനഗരങ്ങള്‍ക്ക് ബെംഗളൂരു മാതൃകയാകുന്നത്. രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചു വന്ന സാഹചര്യത്തിലും കൃത്യവും വ്യക്തവുമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കിയതാണ് ഈ മഹാനഗരത്തെ രക്ഷപ്പെടുത്തിയത്. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുശ്രിതമായാണ് സര്‍ക്കാരും പ്രദേശിക ഭരണകൂടവും പ്രവര്‍ത്തിച്ചത്തെന്നു റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നു.

ഇതുവരെ ബെംഗളൂരുവില്‍ 502 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 298 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 204 പേര്‍ ചികിത്സയിലുണ്ട്. കൊറോണ ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്ത ഒരാള്‍ ഉള്‍പ്പെടെ 16 പേര്‍ മരിച്ചു. ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്തത് മാര്‍ച്ച് ഒന്‍പതിന്, ടെക്‌സാസില്‍ നിന്നെത്തിയ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ക്ക്. ഇതോടെ മാര്‍ച്ച് രണ്ടാം ആഴ്ച മുതല്‍ ഐടി/ബിടി മേഖലയിലുള്ളവരും അവശ്യമേഖല ഒഴിച്ചുള്ള സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരും ജോലി ചെയ്യുന്നത് വീടുകളില്‍ നിന്നാക്കി. റെസിഡന്റ് വെല്‍ഫയര്‍ അസോസിയേഷനുകളുമായി ചേര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.

ട്രെയിസിങ്, ടെസ്റ്റിങ്, ട്രീറ്റിങ് ഫോര്‍മുലയാണ് നടപ്പാക്കിയത്.  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഓരോ രോഗിയെയും പഠിച്ചു. രോഗികളുടെ യാത്രാവഴികള്‍ മനസ്സിലാക്കി പ്രസിദ്ധീകരിച്ചു. സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തി ക്വാറന്റൈനിലാക്കി. വിമാനത്താവളങ്ങളില്‍ മുഴുവന്‍ യാത്രക്കാരെയും പരിശോധിച്ചു. ലക്ഷണങ്ങള്‍ ഉള്ളവര്‍, കൊറോണ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തിയവര്‍, രോഗലക്ഷണില്ലാത്തവര്‍ എന്നിങ്ങനെ തിരിച്ചു. ആദ്യ രണ്ടു വിഭാഗത്തില്‍പ്പെട്ടവരെ 28 ദിവസം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ക്വാറന്റൈന്‍ നിശ്ചയിച്ചവരുടെ കൈകളില്‍ മുദ്രപതിപ്പിച്ച് റെസിഡന്റ് അസോസിയേഷനെ അറിയിച്ചു. ക്വാറന്റൈന്‍ ലംഘിച്ചവര്‍ക്കെതിരെ കേസെടുത്തു. ക്വാറന്റൈനില്‍ കഴിയുന്ന 50 പേര്‍ക്കായി ആരോഗ്യ, പോലീസ്, റവന്യു വകുപ്പ് ഉള്‍പ്പെടുന്ന പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചു.

മാര്‍ച്ച് രണ്ടാം വാരം മുതല്‍ സ്‌കൂള്‍,  കോളേജുകള്‍ക്ക് അവധി നല്‍കി. വിവാഹങ്ങളും മറ്റും മാറ്റിവയ്‌പ്പിച്ചു. പൊതുപരിപാടികള്‍ റദ്ദാക്കി. പാര്‍ക്കുകളും വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചു. എല്ലാ വാര്‍ഡുകളിലും പനി ക്ലിനിക്കുകള്‍ ആരംഭിച്ചു. ലക്ഷണമുള്ളവരുടെ സ്രവം പരിശോധിച്ചു. രോഗബാധിത പ്രദേശങ്ങളില്‍ ആള്‍ക്കാര്‍ വീടിനു പുറത്തിറങ്ങാതിരിക്കാന്‍ പോലീസും ആരോഗ്യ വകുപ്പ് അധികൃതരും കര്‍ശന ജാഗ്രത പുലര്‍ത്തി. പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ വീടുകളിലെത്തിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് മൂന്നു നേരവും ബെംഗളൂരു കോര്‍പ്പറേഷനില്‍ നിന്ന് സൗജന്യമായി ഭക്ഷണം നല്‍കി. വകുപ്പുകള്‍ തമ്മിലുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പ്രത്യേക നോഡല്‍ ഓഫീസറെ നിയമിച്ചു. എല്ലാ വീടുകളിലും ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രായമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മറ്റസുഖങ്ങള്‍ ഉള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി.

Tags: guidelinesbs yediyurappa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബി.എസ്.വൈ. അഭിമാനോത്സവ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരിതെളിയിക്കുന്നു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, എംപി ജഗദീഷ് ഷെട്ടാര്‍, ഗോവിന്ദ് ഖരജോള്‍ തുടങ്ങിയവര്‍ സമീപം
India

പ്രതിബദ്ധതയുടെ യഥാര്‍ത്ഥ മാതൃകയാണ് യെദിയൂരപ്പ: അമിത് ഷാ

Thiruvananthapuram

ആറ്റുകാല്‍ പൊങ്കാല: വൈദ്യുത ദീപാലങ്കാരങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്

LUCKNOW, INDIA - NOVEMBER 29: Uttar Pradesh Chief Minister Yogi Adityanath along with Vidhan Sabha speaker Satish Mahana, Deputy CM Keshav Prasad Maurya and Deputy CM Brajesh Pathak and others attending the swearing in program of newly elected members of Uttar Pradesh Legislative Assembly at Tilak Hall of Vidhan Bhavan on November 29, 2024 in Lucknow, India. (Photo by Deepak Gupta/Hindustan Times via Getty Images)
Kerala

തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന്, മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

പുതിയ വാര്‍ത്തകള്‍

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.