ന്യൂദല്‍ഹി: കൊറോണ വൈറസിനിടെ പരീക്ഷ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ തെലങ്കാനയ്‌ക്കു പിറകെ തമിഴ്‌നാടും പുതുച്ചേരിയും പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും എല്ലാ വിദ്യാര്‍ത്ഥികളെയും ജയിപ്പിക്കാന്‍ തീരുമാനം.
മുന്‍ പരീക്ഷകളിലെ മാര്‍കും ഹാജരും കണക്കിലെടുത്ത് ഇവര്‍ക്ക് മാര്‍ക് നല്‍കും. മുന്‍പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കിന് 80 ശതമാനവും ഹാജറിന് 20 ശതമാനം മാര്‍ക്ക് നല്‍കാനുമാണ് തീരുമാനം.
ജൂണ്‍ 15ന് തുടങ്ങാനിരുന്ന 10ാം ക്ലാസ് പരീക്ഷകള്‍ ഇന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ റദ്ദാക്കിയത്. എല്ലാ വിദ്യാര്‍ത്ഥികളേയും പാസാക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. 12690 സെന്ററുകളിലായി ഒന്‍പത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതാനിരുന്നത്. ബാക്കിയുണ്ടായിരുന്ന 11ാം ക്ലാസ് പരീക്ഷകളും റദ്ദാക്കി. കൊറോണക്കാലത്ത് കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കി പരീക്ഷ നടത്താനാവില്ലെന്നാണ് മൂന്നു സര്‍ക്കാരുകളും വ്യക്തമാക്കി.
















