മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുമ്പോള്‍ വംശീയാധിക്ഷേപത്തിന് ഇരയായതായി മുന്‍ വിന്‍ഡീസ് ക്രിക്കറ്റ്് ടീം ക്യാപ്്റ്റന് ഡാരെന്‍ സമി. സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുമ്പോഴാണ് തനിക്കും ശ്രീലങ്കയുടെ തിസ്ര പെരേരയ്ക്കും വംശീയാധിക്ഷേപം നേരിടേണ്ടിവന്നതെന്ന് സമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മത്സരത്തിനിടയ്ക്ക് കാണികളെ എന്നെയും തിസ്ര പെരേരയെയും കാലു എന്ന് വിളിക്കുമായിരുന്നു. ശക്തനായ കറുത്ത മനുഷ്യനെന്നാണ് അവര്‍ വിളിക്കുന്നതെന്നാണ് ഞാന്‍ കരുതിയിരുന്നത്. കാലു എന്ന വാക്കിന് മോശമായ അര്‍ത്ഥമുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. ശരിക്കും ദേഷ്യം വരുന്നുണ്ടെന്നും സമി കുറിച്ചു.
അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡ് പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റിലെ വംശീയതയെക്കുറിച്ച് സമി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലും മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു സമി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: