Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വേണ്ടത് സാങ്കേതിക മികവ്; കുറുക്കുവഴികള്‍ പരിഹാരമല്ല

സാങ്കേതിക മികവിന് വേണ്ട തയ്യാറെടുപ്പുകളാണ് നാം ചെയ്യേണ്ടത്. കേരള സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് കാണിച്ച ശുഷ്‌കാന്തി നല്ലതുതന്നെ. പക്ഷേ അതിന്റെ ഉദ്ദേശ്യശുദ്ധിയിലാണ് സംശയം.

ബ്രിജിത് കൃഷ്ണbyബ്രിജിത് കൃഷ്ണ
Jun 7, 2020, 03:00 am IST
inArticle

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ കമ്പ്യൂട്ടര്‍ പാഠ്യവിഷയമായി ഉള്‍പ്പെടുത്തുക, കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പാഠ്യവിഷയങ്ങള്‍ പഠിക്കുക; ഇത് രണ്ടും രണ്ടാണ്. ഈ വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്നത് അവകാശ തര്‍ക്കമാണ്. ആര് ആരംഭിച്ചാലും യഥാര്‍ത്ഥ വിദൂര വിദ്യാഭ്യാസം അര്‍ത്ഥമാക്കുന്നത്  എന്താണന്നും അതുകൊണ്ട് സാധ്യമാകുന്നതെന്താണ് എന്നുമാണ് ചര്‍ച്ച ചെയ്യേണ്ടത്. സ്‌കൂളില്‍ അധ്യാപകരുടെ കയ്യിലിരിക്കുന്ന ബ്ലാക്ക് ബോര്‍ഡ്  മായ്‌ക്കുന്ന ഡസ്റ്ററിനെ ഹൃദയമായി സങ്കല്‍പ്പിച്ചും അദ്ധ്യാപകന്റെ കൈയ്യിലെ ചോക്കിനെ ടെസ്റ്റ്യൂബ് ആയും സങ്കല്‍പ്പിച്ചുമുള്ള ഒരു ആഖ്യാനരീതി ആയിരുന്നു മുന്‍കാലത്ത്. വിവിധ തരത്തില്‍ ബൗദ്ധിക നിലവാരമുള്ള കുട്ടികളാണ്  ഒരു അധ്യാപകന്റെ മുന്നിലിരിക്കുന്നത്. അവരുടെയെല്ലാം മനന സവിശേഷതകളെ  സ്വാംശീകരിക്കാന്‍ പറ്റുന്ന വിധത്തില്‍ ആയിരിക്കണം  ഡിജിറ്റല്‍ വിദ്യാഭ്യാസം നടപ്പിലാക്കേണ്ടത്. അതിന് ഉപയുക്തമാക്കാന്‍ പറ്റുന്ന യഥാര്‍ത്ഥ വീഡിയോകളും നിലവാരമുള്ള ആനിമേഷനുകളും, ചിത്രങ്ങളും ഉപയോഗിക്കാം. വ്യത്യസ്ത ശ്രേണിയിലെ ഉദാഹരണങ്ങളും ഉണ്ടാവേണ്ടതുണ്ട്.  

ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളില്‍ മറ്റൊന്ന്  ഭൂമിശാസ്ത്രപരമായും മറ്റു തരത്തിലും സാധാരണ കുട്ടിക്ക് അപ്രാപ്യമായ വിദൂരത്തിലുള്ള ലോകപ്രശസ്തരായ വ്യക്തിത്വങ്ങളുടെ സാന്നിധ്യം ലഭ്യമാക്കലാണ്. ആധുനിക കാലഘട്ടത്തില്‍, അറുബോറന്‍ ക്ലാസ് റൂം പ്രഭാഷണങ്ങള്‍ ഓണ്‍ലൈന്‍ പ്രഭാഷണമാക്കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിരസമാകും.  5 ഇഞ്ച് മുതല്‍ 42 ഇഞ്ച് വരെ സ്‌ക്രീനില്‍ എത്ര നല്ല ടീച്ചറായാലും കുട്ടികള്‍ക്ക് പെട്ടന്ന് മടുപ്പുണ്ടാക്കും. ആനിമല്‍ പ്ലാനറ്റു മുതല്‍ ഡിസ്‌കവറി കിഡ്‌സ് വരെ കാണുന്ന കുട്ടികള്‍ തന്നെയാണ് വിക്ടേഴ്‌സ് ചാനല്‍ കണ്ട് പഠിക്കേണ്ടതും. സ്മാര്‍ട്ട് അഥവാ ഡിജിറ്റല്‍ ആവേണ്ടത് ടീച്ചറും സര്‍ക്കാരും ക്ലാസ് മുറിയും മാത്രമല്ല ‘കണ്ടന്റ്’ ആണ്.  

സാങ്കേതിക മികവിന് വേണ്ട തയ്യാറെടുപ്പുകളാണ് നാം ചെയ്യേണ്ടത്.  കേരള സര്‍ക്കാര്‍  വിദ്യാഭ്യാസരംഗത്ത് കാണിച്ച ശുഷ്‌കാന്തി നല്ലതുതന്നെ. പക്ഷേ അതിന്റെ ഉദ്ദേശ്യശുദ്ധിയിലാണ് സംശയം. വളരെ കരുതലോടെ സര്‍ക്കാര്‍ എന്തൊക്കെയോ പ്രവര്‍ത്തിക്കുന്നു എന്ന് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്ന ചിലപ്പോഴൊക്കെ  തോന്നിപ്പോകുന്നത് അതുകൊണ്ടാണ്.  ഒന്നാം ക്ലാസിലെ പാഠഭാഗം വളരെ സുന്ദരമായി കൊച്ചുകുട്ടികള്‍ക്ക് ഇഷ്ടമാകുന്നത്ര കയ്യടക്കത്തോടെയാണ് കോഴിക്കോട്ടെ അധ്യാപിക കൈകാര്യം ചെയ്തത്.  

ഒന്നാം ക്ലാസില്‍ പോലും ജൂണ്‍ ഒന്നാം തീയതി തന്നെ വിദ്യാഭ്യാസം ലഭിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ എടുത്തു കഴിഞ്ഞെന്ന് വോട്ടര്‍ ആയിട്ടുള്ള രക്ഷിതാവിനെ ബോധ്യപ്പെടുത്താന്‍ അധ്യാപികയുടെ പെര്‍ഫോമന്‍സ് ഉപയോഗിച്ചു എന്ന് പറയുന്നതാവും ശരി. അല്ലാതെ എല്ലാവര്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന കാഴ്ചപ്പാടോടെ തയ്യാറാക്കിയ പദ്ധതിയായി തോന്നുന്നില്ല. അങ്ങനെയെങ്കില്‍ മലപ്പുറത്തെ ദേവിക ഓണ്‍ലൈന്‍ ക്ലാസ് നഷ്ടമായതിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമായിരുന്നില്ല. ഇപ്പോള്‍ നടത്തുന്നത് ട്രയല്‍ ആണെങ്കില്‍ സര്‍ക്കാര്‍ യഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വേണ്ട സാങ്കേതിക തികവ് ഉണ്ടാക്കി വിദൂര വിദ്യാഭ്യാസ പദ്ധതിയുമായി മുന്നോട്ട് പോകണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

New Release

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

Kerala

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

New Release

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

ഇന്ത്യക്കാരില്‍ ക്യാന്‍സര്‍, ഹൃദ്രോഹ സാധ്യത കൂടുതല്‍, പരിഹാര മാർഗ്ഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.