തിരുവനന്തപുരം : ശബരിമല ക്ഷേത്ര നട ഈ മാസം 14 മുതല്‍ 28 വരെ തുറക്കും. ഒരു മണിക്കൂറില്‍ 200 പേര്‍ക്കാണ് വെര്‍ച്യുല്‍ ക്യു വഴി പ്രവേശനം. ഒരേസമയം 50 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കും. വണ്ടിപ്പെരിയാര്‍ വഴി പ്രവേശനം അനുവദിക്കില്ല. പമ്ബയിലും സന്നിധാനത്തും തെര്‍മല്‍ സ്കാനിംഗ് നടപ്പിലാകും.
സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നത്. 10 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനമില്ല. .ഇതര സംസ്ഥാനങ്ങലിലെ ഭക്തര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ജൂണ്‍ 15 മുതല്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് വെര്‍ച്യുല്‍ ക്യൂ തുടങ്ങും. ദേവസ്വം വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു. ഒരു ദിവസം 600 പേര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയും. ചൊവ്വാഴ്ച മുതല്‍ ദര്‍ശനം നടത്താന്‍ ക്ഷേത്രത്തില്‍ കൗണ്ടര്‍ ബുക്കിംഗ് നടത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: