മലപ്പുറം : മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളുടെ 56 ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോയമ്പത്തൂര്‍ നിന്നും രാത്രി 12 മണിയോടെയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കൊറോണ വൈറസ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ കോഴിക്കോട് പരപ്പനങ്ങാടി സ്വദേശിയായ ഹംസക്കോയയും കൊറോണ ബാധിച്ച് മരിച്ചിരുന്നു. 61 വയസുകാരനായ ഹംസക്കോയ മുന്‍ മോഹന്‍ ബഗാന് താരം താരം കൂടിയാണ്. കഴിഞ്ഞ 21 ന് മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗ്ഗമാണ് ഹംസക്കോയയും കുടുംബവും നാട്ടിലെത്തിയത്. ഇയാളുടെ കുടുംബത്തിലെ മൂന്ന് മാസം പ്രായമുള്ള കുട്ടി അടക്കം അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: