ആലപ്പുഴ: ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ വലിച്ചെറിഞ്ഞ പെണ്‍കുട്ടി കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യമുന്നയിച്ചു. കുഞ്ഞിനെ തനിക്ക് നല്‍കണമെന്ന് പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
കുട്ടിയെ ഏറ്റെടുക്കുന്നതിനായി ശിശുക്ഷേമ സമിതി അധികൃതര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി ആവശ്യവുമായെത്തിയത്. പ്രസവിച്ച ആദ്യ ദിനങ്ങളില്‍ കുഞ്ഞിനെ വേണ്ട എന്ന നിലപാടാണ് പെണ്‍കുട്ടി സ്വീകരിച്ചത്.
കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അമ്മയ്‌ക്കൊപ്പം കുഞ്ഞിനെ വിടുന്നതില്‍ സാങ്കേതിക തടസങ്ങളുണ്ടെന്നാണ് ശിശുക്ഷേമ സമിതി അറിയിച്ചത്. തുടര്‍ന്ന് കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കല്‍ കേന്ദ്രമായ മണ്ണഞ്ചേരി ശിശുവികാസം ഭവനിലേക്ക് മാറ്റി.
ആദ്യ ദിവസങ്ങളില്‍ ചൈല്‍ഡ് ലൈന്‍ കൗണ്‍സിലര്‍മാരോട് പെണ്‍കുട്ടി സഹകരിച്ചില്ല. എന്നാല്‍ തുടര്‍ച്ചയായ കൗണ്‍സലിംഗില്‍ കാര്യങ്ങള്‍ വിശദമായി സംസാരിക്കുകയും കുഞ്ഞിനെ തിരികെ വേണമെന്ന നിലപാടിലേക്ക് എത്തുകയുമായിരുന്നു.















