ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പ്രമുഖ നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി യുഎസ് ബ്ലോഗറും ചലച്ചിത്രകാരിയുമായി സിന്തിയ ഡി റിച്ചി. പാക്കിസ്ഥാനിലെ പ്രധാന പ്രതിപക്ഷമായ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി)യുടെ പ്രമുഖ നേതാക്കള്‍ക്കെതിരേ യാണ് ഫേസ്ബുക്ക് ലൈവ് വീഡിയോ വഴി സിന്തിയ ആരോപണമുന്നയിച്ചത്. മുന്‍ ആഭ്യന്തര മന്ത്രി റഹ്മാന് മാലിക് തന്നെ ബലാത്സംഗം ചെയ്തു. 2011ല്‍ മയക്കുമരുന്നു നല്‍കിയാണ് ബലാത്സംഗം ചെയ്തത്. മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും സിന്തിയ ആരോപിച്ചു. എല്ലാ ആക്രമണങ്ങളും നടന്നത് ഔദ്യോഗിക വസതികളില്‍ വച്ചാണ്.
സര്ദാരിമാരുടെ വൃത്തികെട്ട പിപിപി തന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പാര്‍ട്ടിയുടെ നേതാക്കള്‍ എന്നെ ബലാത്സംഗം ചെയ്യുകയും ദേഹോപദ്രവം എല്പ്പിക്കുകയും ചെയ്തിട്ടുണ്ട്. അത് ലോകം അറിയരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. 30 മിനിറ്റിനുള്ളില്‍ ഞാന്‍ ഫേസ്ബുക്കില്‍ ലൈവ് വരുകയാണ്. എന്റെ കഥ വെളിപ്പെടുത്തുമെന്നായിരുന്നു ഫേസ്ബുക്കില്‍ ലൈവ് വരുന്നതിനു മുന്‍പ് സിന്തിയ ട്വീറ്റ് ചെയ്തത്. സാഹസിക സഞ്ചാരിയും ചലച്ചിത്രകാരിയും ജേര്‍ണലിസ്റ്റും ബ്ലോഗറുമാണെന്നാണ് സിന്തിയ അവകാശപ്പെടുന്നത്.
ഇപ്പോഴത്തെ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന വ്യക്തി കൂടിയാണ് സിന്തിയ. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ തുറന്നുകാണിച്ചതിനാണ് പിപിപി തന്നെ പിന്തുടര്ന്ന് ഉപദ്രവിച്ചതെന്ന് ഫേസ്ബുക്ക് ലൈവില്‍ സിന്തിയ പറഞ്ഞു. 2011ല്‍ പിപിപി അധികാരത്തിലിരിക്കുമ്പോഴാണ് ഈ ആക്രമണമൊക്കെ ഉണ്ടായത്. അന്നത്തെ ആരോഗ്യ മന്ത്രി മക്ധും ഷഹാബുദീനും തന്നെ കൈയേറ്റം ചെയ്തെന്ന് അവര്‍ പറയുന്നു. ഇസ്ലാമാബാദിലെ പ്രസിഡന്റ് ഹൗസില്‍ വച്ചാണ് ദേഹോപദ്രവം ഏല്‍പ്പിച്ചതെന്നും സിന്തിയ. ഇതിനെല്ലാം തെളിവുകളുണ്ടെന്നും സിന്തിയ വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയ്ക്കെതിരേ അപകീര്‍ത്തികരമായ ട്വീറ്റുകള്‍ക്ക് പിപിപി സിന്തിയക്കെതിരേ പരാതി നല്‍കുകയും നിയമ നടപടികളെടുക്കുകയും ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: