Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Vasthu

വര്‍ജ്യഭൂമി ലക്ഷണങ്ങള്‍

വാസ്തുവിദ്യ - 15

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 3, 2020, 03:00 am IST
inVasthu

ഉത്തമഭൂമി ലക്ഷണങ്ങളോടോപ്പം തന്നെ സ്വീകരിക്കാന്‍ ഒട്ടും യോഗ്യമല്ലാത്ത വര്‍ജ്യഭൂമി ലക്ഷണങ്ങളും ഗ്രന്ഥ പരാമര്‍ശങ്ങളിലുണ്ട്. വലിയ  പുരയിടങ്ങളുടെ അഗ്നി ഖണ്ഡങ്ങളും വായുഖണ്ഡങ്ങളും ഗൃഹങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും വര്‍ജ്യങ്ങളാണ്. ഭൂമിയുടെ ബ്രഹ്മസ്ഥാനവും നിര്‍മാണത്തിന് സ്വീകരിക്കാവുന്നതല്ല. അപ്രകാരം  കാണുന്നമാത്രയില്‍ വൈകൃതം തോന്നുന്നതും കൃത്യമായ ആകൃതിയില്ലാത്തതും, വൃത്തം, മൂന്ന് അഞ്ച്, ആറു കോണുകളുള്ളതും, ആമ, ആന, മത്സ്യം എന്നിവയുടെ പുറം പോലെ നിരപ്പല്ലാതെ വികൃതമായി ഉയര്‍ന്നിരിക്കുന്നതും, ഭൂമിയില്‍ ഉഴുതു നോക്കുമ്പോള്‍ ചാരം, കരിക്കട്ട, ഉമി മുടി, എല്ല് എന്നിങ്ങനെ ശ്മശാനഭൂമിയുടെ ലക്ഷണങ്ങളോടു കൂടിയതും, ചിതല്‍പുറ്റ്, പാമ്പിന്‍ മാളങ്ങള്‍, ക്ഷുദ്ര ജീവികളുടെ സങ്കേതങ്ങള്‍, ദുര്‍ഗന്ധം എന്നിവയോട് കൂടിയതും, തെക്കും പടിഞ്ഞാറും ദിശകള്‍ ഉയര്‍ന്നിരിക്കുന്നതുമായ ഭൂമികളും വര്‍ജ്യങ്ങളാകുന്നു.  

കിഴക്ക്, വടക്ക്, വടക്കുകിഴക്ക് ദിക്കുകള്‍ താഴ്ന്നു പടിഞ്ഞാറ്, തെക്ക്, തെക്കുപടിഞ്ഞാറ് ദിശകള്‍ ഉയര്‍ന്ന ഗോവീഥി, ഗജവീഥി, ധാന്യവീഥി എന്നിവ ഒഴിച്ചു മറ്റു വീഥികളും വര്‍ജ്യങ്ങളാകുന്നു.  

ഇതോടൊപ്പം നെല്‍കൃഷി സ്ഥലം, പര്‍വതം, ക്ഷേത്രം, സമുദ്രം, നദി, പര്‍ണശാല, മൃഗങ്ങളുടെ ആവാസസ്ഥാനം എന്നിവയുടെ അതി സാമീപ്യവും ഒഴിവാക്കണം. ദേവാലയം, ആരാധനാകേന്ദ്രങ്ങള്‍, രാജകൊട്ടാരങ്ങള്‍, മൃഗങ്ങളുടെ ആശ്രയങ്ങള്‍, സിദ്ധാശ്രമം, ഉദ്യാനം പോലുള്ള പൊതുസ്ഥലങ്ങള്‍, ശ്മശാനം എന്നിവയുടെ സാമീപ്യമുള്ള ഭൂമിയും ഉചിതമല്ല.

അനാശാസ്യകര്‍മങ്ങള്‍ക്ക് ഇടമായവയും, പാമ്പിന്‍കാവുകളും, കൃഷിഭൂമിയും നാലു ഭാഗം തുറന്നു കിടക്കുന്നതും, കോണുകളില്‍ മഹാവൃക്ഷങ്ങള്‍ ഉള്ളവയും, മിഴാവിന്റെയോ ശൂലത്തിന്റേയോ ആകൃതിയുള്ള  ഭൂമിയും, മൃതദേഹം, മത്സ്യം, പറവകള്‍ എന്നിവയുടെ ഗന്ധമുള്ള ഭൂമിയും വാസത്തിനു നിഷിദ്ധമാണ്. ലവണരസയുക്തമായതും, പുറ്റുകളോ കൃമികളോ അവശിഷ്ടങ്ങളോ ഉള്ള മണ്ണോടു കൂടിയതും, ചെളി കലര്‍ന്ന പാഴ്കിണര്‍ ഉള്ളതും, കോണ്‍ തെറ്റിയതുമായ ഭൂമികളും നിഷിദ്ധങ്ങളാണ്.  

കാലാവസ്ഥയ്‌ക്കും ഭൂപ്രകൃതിക്കും അനുസരിച്ചു നിര്‍ണയിക്കപ്പെട്ട വാസ്തു വിധികളില്‍ ഭൂസ്വീകരണവിധികള്‍ പ്രധാനമാകുന്നു. പര്‍വതങ്ങളുടെ താഴ്‌വരകളും കൃഷി ഭൂമിയും നദീസാമീപ്യവും വര്‍ജിക്കണം എന്നിവ പോലുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി ശാസ്ത്രം ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തി. എന്നാല്‍ വാസ്തുവിദ്യാ നിയമങ്ങളില്‍ നിന്നുള്ള വ്യതിയാനം ഗൃഹവാസ ഇടങ്ങളുടെ സുരക്ഷയ്‌ക്ക് ഹാനികരമായി മാറി.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Tags: land
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി, പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.