Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

50 ലക്ഷം വീടുകളില്‍ ബിജെപി സമ്പര്‍ക്കം ചെയ്യും; ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് മെഗാ വെര്‍ച്വല്‍ റാലി

ണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് സമ്പര്‍ക്ക യജ്ഞം രാജ്യവ്യാപകമായി നടത്തുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 07:00 pm IST
inBJP

തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കേരളത്തിലെ 50 ലക്ഷം വീടുകളിലേക്ക് സമ്പര്‍ക്ക യജ്ഞവുമായി ബിജെപി. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5നും 7 ഞായറാഴ്ചയുമാണ് രണ്ടു പേരടങ്ങുന്ന ബിജെപി പ്രവര്‍ത്തകര്‍ വീടുകളിലെത്തുക. കോവിഡ് പ്രതിരോധത്തിന്റെ സവിശേഷ സാഹചര്യത്തില്‍ ചരിത്രത്തിലാദ്യമായി ഒരു രാഷ്‌ട്രീയപ്പാര്‍ട്ടി വെര്‍ച്വല്‍ റാലി സംഘടിപ്പിക്കുന്നു. ഒരു ലക്ഷം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വെര്‍ച്വല്‍ റാലി ഈ മാസം 9, 12 തീയതികളിലാണ്. ഓരോ റാലിയിലും അമ്പതിനായിരം പേര്‍ വീതം പങ്കെടുക്കും.

നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും ജനോപകാര  പദ്ധതികളുടെ വിവരങ്ങളും കോവിഡ് പ്രതിരോധത്തിന്റെ പാഠങ്ങളും അടങ്ങിയ ലഘുലേഖകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകളിലെത്തിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വെബ് വഴി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദേശവും ജനങ്ങള്‍ക്ക് നല്‍കും. അഞ്ചാം തീയതി വീടുകളില്‍ ഫലവൃക്ഷ തൈകള്‍ നട്ടുകൊണ്ടാണ് പ്രവര്‍ത്തകര്‍ സമ്പര്‍ക്കത്തിന് തുടക്കം കുറിക്കുന്നത്.

7ന് സമ്പൂര്‍ണ്ണ സമ്പര്‍ക്കദിനമായാണ് ആചരിക്കുക. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രത്യേകം സ്‌ക്വാഡുകള്‍ ബൂത്തു തലത്തില്‍ തയ്യാറാക്കിയാണ് വീടുകളിലെത്തുക. രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് സമ്പര്‍ക്ക യജ്ഞം രാജ്യവ്യാപകമായി നടത്തുന്നത്. സമ്പര്‍ക്ക യജ്ഞത്തിന്റെ ജില്ലാ തല ഉദ്ഘാടനം 5ന് നടക്കും. സമ്പര്‍ക്കത്തില്‍ ജില്ലാ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

9, 12 തീയതികളില്‍ ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ റാലിയുടെ നടപടിക്രമങ്ങളെല്ലാം സാധാരണപോലെയാണ് നടക്കുകയെങ്കിലും പങ്കാളിത്തം ഓണ്‍ലൈനിലൂടെയാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ വെര്‍ച്വല്‍ റാലിയില്‍ അണിനിരക്കും. കേന്ദ്രമന്ത്രിമാരും പാര്‍ട്ടി അഖിലേന്ത്യാ നേതാക്കളും വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്യും. ബിജെപിയുടെ ജില്ലാ, മണ്ഡലം ഘടകങ്ങളും ജനങ്ങളെ പങ്കെടുപ്പിച്ച് ഇത്തരം റാലികള്‍ സംഘടിപ്പിക്കും. ഇങ്ങനെ മുന്നൂറോളം റാലികളാണ് സംസ്ഥാനത്ത് നടത്തുക. വിവിധ മോര്‍ച്ചകളുടെ നേതൃത്വത്തില്‍ അവര്‍ പ്രതിനിധീകരിക്കുന്ന ജനവിഭാഗങ്ങളുടെ പ്രാതിനിധ്യത്തോടെ വെര്‍ച്വല്‍ യോഗങ്ങള്‍ നടത്തും. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളുടെ പ്രയോജനം ഓരോ ജനവിഭാഗത്തിനും ലഭിക്കുന്നത് സംബന്ധിച്ച് യോഗങ്ങളില്‍ വിശദീകരിക്കും. സ്വദേശി സ്വാശ്രയ സംരംഭങ്ങളെ പ്രത്സാഹിപ്പിക്കുന്നത് സംബന്ധിച്ചും സ്വദേശി ഉല്പന്നങ്ങളുടെ പ്രചാരണം സംബന്ധിച്ചും പ്രചാരണം നടത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു

Tags: bjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.