Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ ബാധിതരുടെ എണ്ണം സംസ്ഥാനത്ത് അമ്പരപ്പിക്കും വിധം കൂടുന്നു; ചട്ടങ്ങള്‍ ലംഘിച്ച് സര്‍ക്കാര്‍ വക അഭിമുഖം, മദ്യവില്‍പ്പന

ആള്‍ക്കാര്‍ കൂട്ടം കൂടുന്നതിനും അടുത്തടുത്ത് ഇരിക്കുന്നതിനു പോലും വിലക്കുള്ളപ്പോഴാണ് കോട്ടയം ജനറല്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ അടക്കം താത്കാലിക ജീവനക്കാരെ നിയമിക്കാന്‍ അഭിമുഖം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2020, 09:06 am IST
inKerala

കോട്ടയം/പാലക്കാട്: നിത്യേന കൊറോണ ബാധിതരുടെ എണ്ണം അമ്പരപ്പിക്കും വിധം കൂടുമ്പോള്‍ സകല ചട്ടങ്ങളും നിയന്ത്രണങ്ങളും ലംഘിച്ച് സര്‍ക്കാര്‍ ജോലിക്കുള്ള അഭിമുഖവും, മദ്യവില്‍പ്പനയും. സാമൂഹിക അകലം പാലിക്കാതെ നൂറുകണക്കിന് ഉദ്യോഗാര്‍ഥികളാണ് നഴ്‌സുമാരുടെ അഭിമുഖത്തിന് കോട്ടയം ജില്ലാ ആശുപത്രിയില്‍ തടിച്ചുകൂടിയത്. നിരോധനാജ്ഞ ലംഘിച്ച് നൂറുകണക്കിനാളുകള്‍ പാലക്കാട്ട് മദ്യം വാങ്ങാനെത്തി. രണ്ടും സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന സ്ഥാപനങ്ങളില്‍. അതിലൊന്ന് ആശുപത്രിയിലാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. സമൂഹ വ്യാപനമുണ്ടായിക്കഴിഞ്ഞുവെന്ന ആശങ്ക വര്‍ധിക്കുന്ന സമയത്താണ് ആരോഗ്യ വകുപ്പു തന്നെ ചട്ടലംഘനത്തിന് മുന്‍കൈയെടുത്തത്.  

 ആള്‍ക്കാര്‍ കൂട്ടം കൂടുന്നതിനും അടുത്തടുത്ത് ഇരിക്കുന്നതിനു പോലും വിലക്കുള്ളപ്പോഴാണ് കോട്ടയം ജനറല്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ അടക്കം താത്കാലിക ജീവനക്കാരെ നിയമിക്കാന്‍ അഭിമുഖം നടത്തിയത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എട്ട് നഴ്സുമാരുടേതടക്കം 21 ഒഴിവുകളിലേക്ക് ആയിരത്തിലേറെപ്പേരെത്തി. നൂറുകണക്കിന് നഴ്സുമാര്‍ കൈക്കുഞ്ഞുങ്ങളുമായാണ് എത്തിയത്. ഇതോടെ കളക്ടര്‍ ഇടപെട്ട് അഭിമുഖം നിര്‍ത്തിവച്ചു.  

ഉദ്യോഗാര്‍ത്ഥികള്‍ തിങ്ങിനിറഞ്ഞതോടെ  അത്യാഹിത വിഭാഗത്തിനും ഗേറ്റിനും മുന്നില്‍ വലിയ ജനക്കൂട്ടമായി. ആശുപത്രിലേക്ക് രോഗികള്‍ക്ക് കടക്കാനും ബുദ്ധിമുട്ടായി. ആംബുലന്‍സിന് പോലും ആശുപത്രിയിലേക്ക് വരാന്‍ കഴിയാതെ വന്നു. സംഭവം വിവാദമായോടെ അഭിമുഖത്തിനെത്തിയ നഴ്സുമാരെ ആശുപത്രി വളപ്പില്‍ നിന്ന് പുറത്താക്കി ഗേറ്റ് പൂട്ടി. തുടര്‍ന്ന് ഇവരുടെ നിര റോഡിലേക്ക് നീണ്ടു.  സംഭവമറിഞ്ഞ് പോലീസുമെത്തി.  

ദിനംപ്രതി കൊറോണ രോഗികള്‍ വര്‍ദ്ധിക്കുന്ന പാലക്കാട്ട് ഇന്നലെ എല്ലാ ചട്ടങ്ങളും കാറ്റില്‍പ്പറത്തി മദ്യം വിറ്റു.  നഗരത്തിലെ മിക്ക ബാറുകള്‍ക്ക് മുന്നിലും വന്‍തിരക്കായിരുന്നു.  ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. ജില്ലാ ഭരണകൂടത്തിന്റെയോ പോലീസിന്റെയോ പരിശോധനകളുമുണ്ടായില്ല. ബെവ്ക്യൂ ആപ്പ് വഴി ടോക്കണ്‍ ലഭിച്ചെത്തിയവരുണ്ടെങ്കിലും ടോക്കണില്ലാതെ മദ്യം വാങ്ങാനെത്തിയവരായിരുന്നു കൂടുതല്‍. ഇതരസംസ്ഥാന തൊഴിലാളികളും ഇവരില്‍പ്പെടും.  

സംസ്ഥാനത്ത് കൂടുതല്‍ രോഗികളുള്ള ജില്ലയാണിത്. സമൂഹവ്യാപനം തടയാന്‍  നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാലില്‍ കൂടുതല്‍ ആളുകള്‍ കൂടിനില്‍ക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും ബാറുകളിലും മദ്യക്കടകളിലും ഇത് ബാധകമല്ല.  വലിയങ്ങാടിയിലെത്തുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്ക് ലോറി ജീവനക്കാരടക്കം ബാറുകളില്‍ യാതൊരു സുരക്ഷാചട്ടങ്ങളും പാലിക്കാതെയാണ് മദ്യം വാങ്ങാനെത്തുന്നത്.  

Tags: കേരള സര്‍ക്കാര്‍ലംഘനംലോക്ഡൗണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.