Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആരിഫ് എംപിക്ക് നല്ല മൊബൈല്‍ ആദ്യമായി വാങ്ങി നല്‍കിയത് സുരേഷ് ഗോപി, രതീഷിന്റെ മകള്‍ക്ക് നല്‍കിയത് 100 പവന്‍; നടന്റെ നന്മകള്‍ എണ്ണിപ്പറഞ്ഞ് ആലപ്പി അഷറഫ്

ആലപ്പുഴ എംപി ആരിഫിന് ആദ്യമായ് നല്ലൊരു മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുത്തത് പോലും സുരേഷ് ഗോപിയാണന്നെനിക്കറിയാം.ആരിഫിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എന്നെയും കൂട്ടിയാണ് സുരേഷ് പോകാറുള്ളത്. ജാതിയോ മതമോ രാഷ്‌ട്രീയമോ സുരേഷിന്റെ മനുഷ്യ സ്‌നേഹത്തിന് മാനദണ്ഡമല്ല. നിര്‍ഭാഗ്യമെന്നു പറയട്ടെ സിനിമാക്കാരുടെ ഇടയില്‍ സുരേഷിന് അര്‍ഹമായ അംഗീകാരവും മതിപ്പും ഇനിയും ലഭിച്ചിട്ടില്ലെന്നും അഷറഫ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2020, 10:44 am IST
in Entertainment

തിരുവനന്തപുരം: നടനും എംപിയുമായ സുരേഷ് ഗോപിയുടെ നന്മകള്‍ എണ്ണിപ്പറഞ്ഞ് സംവിധാകന്‍ ആലപ്പി അഷറഫ്. നടന്‍ രതീഷ് മരിക്കുമ്പോള്‍ ആ കുടുംബം തീര്‍ത്തും അനാഥമായി. ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെണ്‍കുട്ടികളും ഒപ്പം രണ്ടു ആണ്‍കുട്ടികളും.വന്‍ സാമ്പത്തിക ബാധ്യത മുന്നില്‍ നില്‍ക്കെയായിരുന്നു രതീഷിന്റെ മടക്കം.തേനിയില്‍ അവരെ തടഞ്ഞുവെച്ച കൗണ്ടറെ വിളിച്ചു വരുത്തി ബാധ്യതകള്‍ മുഴുവന്‍ തീര്‍ത്തു.തിരുവനന്തപുരത്തു സ്ഥിരതാമസത്തിന് ഇവര്‍ക്ക് സൗകര്യമൊരുക്കിയത് സുരേഷ് ഗോപിയും നിര്‍മ്മാതാവ് സുരേഷ് കുമാറും ചേര്‍ന്നാണ്.കുട്ടികളുടെ പഠനവും പെണ്‍കുട്ടികളുടെ വിവാഹവും പിതാവിന്റെ സ്ഥാനത്ത് നിന്ന് നിറവേറ്റി. എല്ലാ ചുമതലകളും വഹിച്ച സുരേഷ് ഗോപി, സ്‌നേഹിതന്റ മകളെ സ്വന്തം മകളെ പോലെ കരുതി എന്നതിന് തെളിവാണ്, എല്ലാം കൂടാതെ വിവാഹത്തിന് നല്കിയ 100 പവന്‍ സ്വര്‍ണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ആലപ്പുഴ എംപി ആരിഫിന് ആദ്യമായ് നല്ലൊരു മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുത്തത് പോലും സുരേഷ് ഗോപിയാണന്നെനിക്കറിയാം.ആരിഫിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എന്നെയും കൂട്ടിയാണ് സുരേഷ് പോകാറുള്ളത്. ജാതിയോ മതമോ രാഷ്‌ട്രീയമോ സുരേഷിന്റെ മനുഷ്യ സ്‌നേഹത്തിന് മാനദണ്ഡമല്ല. നിര്‍ഭാഗ്യമെന്നു പറയട്ടെ സിനിമാക്കാരുടെ ഇടയില്‍ സുരേഷിന് അര്‍ഹമായ അംഗീകാരവും മതിപ്പും ഇനിയും ലഭിച്ചിട്ടില്ലെന്നും അഷറഫ്.  

പോസ്റ്റിന്റെ പൂര്‍ണരൂപം- മലയാള ചലച്ചിത്ര ലോകത്തെ ഏക താര സംഘടനയാണ് അമ്മ.നിര്‍ഭാഗ്യമെന്നു പറയട്ടെഭരത് സുരേഷ് ഗോപി ഈ സംഘടനയില്‍ ഇന്നില്ല.കാരണമെന്തെന്നു ഒട്ടേറെ പേര്‍ എന്നോടു് പലയുരു ആരാഞ്ഞിട്ടുണ്ട്.ആ ചോദ്യത്തിനുള്ള ഉത്തരവും ഈ കുറിപ്പില്‍ ഞാന്‍ പങ്ക് വെക്കാം.ഭരത് അവര്‍ഡ് വാങ്ങിയ സുരേഷ് ഗോപിയുടെ അഭിനയത്തെ പറ്റി ഞാനൊന്നും പറയെണ്ടതില്ലല്ലോ.

സുരേഷ് ഗോപിയുടെ രാഷ്‌ട്രീയത്തെയും ഞാന്‍ വിശകലനം ചെയ്യുന്നില്ല.എന്നാല്‍ സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്റെ മനസ്സിലെ നന്മകളെ പറ്റി പറയാതിരിക്കാന്‍ പറ്റില്ല.ആ മനുഷ്യ സ്‌നേഹിയുടെ സ്‌നേഹലാളനകള്‍ ജീവിതയാതനകളുടെ ചരിത്രമുള്ളവര്‍ പലരും തൊട്ടറിഞ്ഞിട്ടുള്ളതാണ്.

സ്വന്തം പോക്കറ്റില്‍ സ്പര്‍ശിക്കാത്ത ഉപദേശികളും വിമര്‍ശകരുമുള്ള ചലച്ചിത്ര രംഗത്ത്, വേറിട്ട് നിലക്കുന്ന വ്യക്തിത്വമാണ് സുരേഷ് ഗോപി എന്ന കരളലിവുള്ളവന്‍ കാഴ്ചവെച്ചിട്ടുള്ളത്.അകാലത്തില്‍ പൊലിഞ്ഞ പൊന്നുമകള്‍ ലഷ്മിയുടെ പേരിലുള്ള ലഷ്മി ഫൗണ്ടേഷന്റെ സാന്ത്വനം , നിരവധി നിര്‍ദ്ധന കുഞ്ഞുങ്ങള്‍ക്ക് ഇന്നും ഒരു കൈത്താങ്ങാണ്.എത്രയോ അനാഥ ജീവിതങ്ങള്‍ക്ക് കിടപ്പാടം വെച്ച്‌നല്കിയിട്ടുള്ള കലാകാരനാണ് സുരേഷ് ഗോപി.എന്‍ഡോസല്‍ഫാന്‍ ദുരിതത്തിലാഴ്‌ത്തിയവര്‍ക്ക് തല ചായ്‌ക്കാന്‍ 9 പാര്‍പ്പിടങ്ങളാണ് സുരേഷ് ഗോപി നിര്‍മ്മിച്ച് നല്കിയത്.പൊതു സമൂഹം അന്യവല്‍ക്കരിച്ച മണ്ണിന്റെ മക്കളായ ആദിവാസികള്‍ക്ക് സഹായവുമായ് എത്തിയ ആദ്യ സിനിമാക്കാരന്‍ സുരേഷ് ഗോപി തന്നെയാണു്.അട്ടപ്പാടിയിലെയും, കോതമംഗലത്തിനടുത്ത് ചൊങ്ങിന്‍ചുവട് ആദിവാസി ഊരുകളില്‍ ഈ പ്രേംനസീര്‍ ആരാധകന്‍ നിര്‍മ്മിച്ച് നല്കിയത് നിരവധി ടോയ്‌ലറ്റ്കളാണ്. എല്ലാംസ്വന്തം അദ്ധ്വാനത്തിന്റെ ഫലത്തില്‍ നിന്നുമാണന്ന് ഓര്‍ക്കണം.മാവേലിക്കരയിലൂടെ യാത്ര ചെയ്യുമ്പോള്‍ യാദൃശ്ചികമായി കണ്ടുമുട്ടിയ കാല്‍നഷ്ടപ്പെട്ട മനുഷ്യന് ഒരുലക്ഷം രൂപയോളം മുടക്കിയാണ് ആധുനിക കൃത്രിമക്കാല്‍ വാങ്ങി നല്കിയത്. മലയാള ചലച്ചിത്ര ലോകത്ത് എത്ര പേര്‍ക്കുണ്ടു് ഈ മഹത്വം.

എന്നാല്‍ ഒരിക്കല്‍ പോലും സ്വന്തം പ്രതിഛായ വര്‍ദ്ധനക്കായ് സുരേഷ് ഗോപി ഇത് പോലുള്ള വിവരങ്ങള്‍ പങ്കുവെച്ചതായ് ആരും പറഞ്ഞു കേട്ടിട്ടുപോലുമില്ല.പ്രിയനടന്‍ രതീഷ് മരിക്കുമ്പോള്‍ ആ കുടുംബം തീര്‍ത്തും അനാഥമായിപ്പോയി.. ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെണ്‍കുട്ടികളും ഒപ്പം രണ്ടു ആണ്‍കുട്ടികളും.വന്‍ സാമ്പത്തിക ബാധ്യത മുന്നില്‍ നില്‍ക്കെയായിരുന്നു രതീഷിന്റെ മടക്കം.തേനിയില്‍ അവരെ തടഞ്ഞുവെച്ച കൗണ്ടറെ വിളിച്ചു വരുത്തി ബാധ്യതകള്‍ മുഴുവന്‍ തീര്‍ത്തു.തിരുവനന്തപുരത്തു സ്ഥിരതാമസത്തിന് ഇവര്‍ക്ക് സൗകര്യമൊരുക്കിയത് സുരേഷ് ഗോപിയും നിര്‍മ്മാതാവ് സുരേഷ് കുമാറും ചേര്‍ന്നാണ്.കുട്ടികളുടെ പഠനവും പെണ്‍കുട്ടികളുടെ വിവാഹവും പിതാവിന്റെ സ്ഥാനത്ത് നിന്ന് നിറവേറ്റി. എല്ലാ ചുമതലകളും വഹിച്ച സുരേഷ് ഗോപി, സ്‌നേഹിതന്റ മകളെ സ്വന്തം മകളെ പോലെ കരുതി എന്നതിന് തെളിവാണ്, എല്ലാം കൂടാതെ വിവാഹത്തിന് നല്കിയ 100 പവന്‍ സ്വര്‍ണ്ണം.

ഇതൊക്കെ സുരേഷ് ഗോപിയെന്ന നന്മ മരത്തില്‍ പൂത്തുലഞ്ഞ പൂക്കളില്‍ ചിലത് മാത്രമാണ്. അകാരണമായ് അദ്ദേഹത്തെ വേദനിപ്പിക്കുന്നവര്‍ കണ്ണുണ്ടങ്കില്‍ കാണട്ടെ കാതുണ്ടങ്കില്‍ കേള്‍ക്കട്ടെ.കുചേലന്‍ നീട്ടിയ അവല്കഴിച്ച കൃഷ്ണനെ രുക്മണി തടഞ്ഞ പോലെ, രാധിക പിടിച്ചില്ലങ്കില്‍ സുരേഷ് ഗോപി തെരുവില്‍ തെണ്ടി നടന്നേനെ എന്നാണ് അദ്ദേഹത്തിന്റെ അടുത്ത സുഹ്രുത്തുക്കളുടെ പക്ഷം. സങ്കടം ആരു പറഞ്ഞാലും സഹായിക്കുന്ന മനസ്സിന്ഉടമ.മലയാള സിനിമയിലെ അപൂര്‍വ്വ ജനസ്സ്. ആലപ്പുഴയിലെ സുബൈദ ബീവിയുടെ തോരാത്ത കണ്ണുനീര്‍ തുടച്ച് നീക്കിയത്, മുന്നര സെന്റും വീടും വാങ്ങി നല്‍കിയാണ്.എന്തിന് ആലപ്പുഴ എംപി ആരിഫിന് ആദ്യമായ് നല്ലൊരു മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുത്തത് പോലും സുരേഷ് ഗോപിയാണന്നെനിക്കറിയാം.ആരിഫിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എന്നെയും കൂട്ടിയാണ് സുരേഷ് പോകാറുള്ളത്. ജാതിയോ മതമോ രാഷ്‌ട്രീയമോ സുരേഷിന്റെ മനുഷ്യ സ്‌നേഹത്തിന് മാനദണ്ഡമല്ല. നിര്‍ഭാഗ്യമെന്നു പറയട്ടെ സിനിമാക്കാരുടെ ഇടയില്‍ സുരേഷിന് അര്‍ഹമായ അംഗീകാരവും മതിപ്പും ഇനിയും ലഭിച്ചിട്ടില്ല.

ഗള്‍ഫില്‍ ഒരു പ്രോഗ്രമില്‍ പങ്കെടുത്തത് അമ്മ സംഘടനയെ അറിയിച്ചില്ല എന്ന നിസാര കാരണത്താല്‍ രണ്ടു ലക്ഷം രുപ പിഴകെട്ടേണ്ടിവന്നു മുന്‍പൊരിക്കല്‍ സുരേഷ് ഗോപിക്ക് . ഇതേ ലംഘനം പിന്നീട് മറ്റു പല ഉന്നതരില്‍ നിന്നുമുണ്ടായി .പക്ഷേ നടപടികള്‍ മാത്രം ആരും എടുത്തില്ല.പൊതു നീതി നടപ്പാക്കാന്‍ പറ്റാത്ത സംഘടനയുടെ ഈ ഇരട്ടനീതിക്കെതിരായ് ശബ്ദമുയര്‍ത്തി സുരേഷ്.

തന്നില്‍ നിന്നും പിഴയായ് ഈടക്കായ തുക തിരികെ നല്കാതെ ഇനി അമ്മയുമായ് സഹകരിക്കാനില്ലന്ന് സുരേഷ് തീരുമാനിച്ച്. അത് ഇന്നും അങ്ങിനെ തന്നെ തുടരുന്നു. എന്നാല്‍ ആടുജീവിത സിനിമാ സംഘം ജോര്‍ദ്ദാനില്‍ കുടുങ്ങിയപ്പോള്‍ രക്ഷകനായ് ഓടിയെത്തിയത് സുരേഷ് ഗോപിയാണ്.. ജോര്‍ദ്ദാന്‍ അംബാസിഡറെ നേരില്‍ വിളിച്ച് സഹായങ്ങള്‍ ഏര്‍പ്പാട് ചെയ്തത് സുരേഷിന്റെ എംപിപദവിയുടെ പിന്‍ബലത്തിലായിരുന്നു.

പക്ഷേ ഒന്നു പറയാതെ വയ്യ. സുരേഷ് ഗോപിയുടെ രാഷ്‌ട്രീത്തോട് വിയോജിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടു് – എന്നാല്‍ വിമര്‍ശനം അത്… അതിര് കടന്ന് ആ കുടുംബത്തെ വേദനിപ്പിക്കുന്നതാകരുത്. ഇത്ര അധികം നന്മകള്‍ ചെയ്തിട്ടുള്ള ഒരാള്‍ ഇത്ര അധികം വിമര്‍ശനം ഏറ്റ് വേദനിക്കുന്നത് ഇതിന് മുന്‍പ് എനിക്ക് ഒരിക്കലും കാണാന്‍ കഴിഞ്ഞിട്ടില്ല. ഇത് കൂടി പറഞ്ഞു ഞാന്‍ നിര്‍ത്തുന്നു.പ്രിയ സുരേഷ് അങ്ങേയുടെ രാഷ്‌ട്രീയ വീക്ഷണത്തിന്റെ വഴിയില്‍ ഞാനില്ല.

പക്ഷേ താങ്കളുടെ നന്മകള്‍ അത് കണ്ടില്ലന്നു നടിക്കാന്‍ എനിക്കാവില്ല. എന്റെയും രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളത് കൊണ്ടു് അങ്ങയെ കൂടുതല്‍ മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.അങ്ങേക്ക് ഭാവുകങ്ങള്‍ നേര്‍ന്ന്…ആലപ്പി അഷറഫ്

Tags: സംവിധായകന്‍സുരേഷ് ഗോപിഫെയ്സ്ബുക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘താങ്കളെ മിസ് ചെയ്യുന്നൂ’…..സിദ്ദിഖിനെ ഓര്‍മ്മിച്ച് കരീന കപൂര്‍

Entertainment

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു; മണ്മറഞ്ഞത് മലയാളത്തിന് എക്കാലത്തെയും ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ പ്രതിഭ

Social Trend

താങ്കളുടെ മിത്ത് എന്റെ സത്യം; കോടികണക്കിന് മനുഷ്യരുടെ സത്യം; ഷംസീറിന് മറുപടിയുമായി സുരേഷ് ഗോപി

Kerala

ഹൃദയാഘാതം; ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകന്‍ സിദ്ധിഖിന്റെ നില അതീവ ഗുരുതരമായി തുടരുന്നു

Kerala

സംവിധായകന്‍ സിദ്ധിഖിന് ഹൃദയാഘാതം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുതിയ വാര്‍ത്തകള്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.