Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഊര്‍ജ മേഖലയ്‌ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കണമെന്ന് പ്രധാനമന്ത്രി ; കാര്‍ഷിക മേഖലയുടെ എല്ലാ വിതരണ ശൃംഖലകള്‍ക്കും സമഗ്ര സമീപനം

ഊര്‍ജ മേഖലയുടെ പ്രതിസന്ധികള്‍ക്കു പരിഹാരം കാണാനായി പുതുക്കിയ താരിഫ് നയം, വൈദ്യുതി (ഭേദഗതി) ബില്‍ 2020 എന്നിവ ഉള്‍പ്പെടെയുള്ള നയരൂപവല്‍ക്കരണത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 08:14 pm IST
in India

ന്യൂദല്‍ഹി:ഊര്‍ജ മേഖലയ്‌ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കണമെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി.സൗര ജല പമ്പുകള്‍ മുതല്‍ വികേന്ദ്രീകൃത സൗര ശീതീകരണ സംവിധാനം വരെയുള്ള കാര്‍ഷിക മേഖലയുടെ എല്ലാ വിതരണ ശൃംഖലകള്‍ക്കും സമഗ്രമായ സമീപനം സ്വീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഊര്‍ജ മന്ത്രാലയത്തിന്റെയും പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ മന്ത്രാലയത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തയയായിരുന്നു പ്രധാനമന്ത്രി

ഊര്‍ജ മേഖലയുടെ പ്രതിസന്ധികള്‍ക്കു പരിഹാരം കാണാനായി പുതുക്കിയ താരിഫ് നയം, വൈദ്യുതി (ഭേദഗതി) ബില്‍ 2020 എന്നിവ ഉള്‍പ്പെടെയുള്ള നയരൂപവല്‍ക്കരണത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു.

പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുമ്പോള്‍ ഉപയോക്താക്കളുടെ സംതൃപ്തിക്കു പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും ഊര്‍ജ മേഖലയുടെ സാമ്പത്തിക സുസ്ഥിരത മെച്ചെപ്പെടുത്തണമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഊര്‍ജ മേഖലയിലെ പ്രതിസന്ധികള്‍, പ്രത്യേകിച്ച് വൈദ്യുതി വിതരണത്തില്‍, വിവിധ പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും വ്യത്യസ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരം എന്നതിലുപരി ഓരോ സംസ്ഥാനത്തിന്റെയും പ്രവര്‍ത്തന മികവു വര്‍ധിപ്പിക്കുന്നതിന് അതാതിടങ്ങളില്‍ വേണ്ട പരിഹാരം കാണാനുള്ള നടപടികള്‍ മന്ത്രാലയം കൈക്കൊള്ളണം.

ഡിസ്‌കോമുകള്‍ അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആവര്‍ത്തിച്ച് പ്രസിദ്ധീകരിക്കുന്ന കാര്യം ഊര്‍ജ മന്ത്രാലയം ഉറപ്പുവരുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡിസ്‌കോമുകളുടെ പ്രവര്‍ത്തനം എങ്ങനെ വ്യത്യാസപ്പെട്ടിരുക്കുന്നുവെന്നു ജനങ്ങള്‍ക്കു മനസിലാകാന്‍ ഇക്കാര്യം സഹായിക്കും.  

നവീനമായ പുരപ്പുറ സൗര മാതൃകയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. പുരപ്പുറ സൗരോര്‍ജ പദ്ധതിയിലൂടെ ഓരോ സംസ്ഥാനത്തും ഒരു നഗരമെങ്കിലും (തലസ്ഥാനം അല്ലെങ്കില്‍ ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രം) പൂര്‍ണമായും സൗരോര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്ന നഗരമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ലോഹക്കട്ടകള്‍, വേഫറുകള്‍, സെല്ലുകള്‍, മൊഡ്യൂളുകള്‍ എന്നിവയുടെ നിര്‍മാണത്തിനുള്ള ആവാസ വ്യവസ്ഥാ വികസനത്തിനും ഊന്നല്‍ നല്‍കുന്നത് മറ്റു പല നേട്ടങ്ങള്‍ക്കും പുറമെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായിക്കും.

കാര്‍ബണ്‍ ന്യൂട്രല്‍ ലഡാക്കിനായുള്ള പദ്ധതികള്‍ വേഗത്തിലാക്കുന്നതിനും പ്രധാനമന്ത്രി താല്‍പ്പര്യം പ്രകടിപ്പിച്ചു. സൗരോര്‍ജവും കാറ്റില്‍ നിന്നുള്ള ഊര്‍ജവും ഉപയോഗിച്ച് തീരപ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിന് ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Tags: krishiഊര്‍ജ മേഖല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.