Categories: Ernakulam

മണപ്പുറത്ത് സിനിമാ സെറ്റ് പള്ളി തകര്‍ത്ത സംഭവം; നാലുപേര്‍കൂടി പിടിയില്‍, പ്രതികള്‍ റിമാന്‍ഡില്‍

റൂറല്‍ എസ്പി കെ. കാര്‍ത്തിക്കിന്റെ സാന്നിദ്ധ്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. സെറ്റ് നശിപ്പിക്കുകയും അതുവഴി വര്‍ഗീയ കലാപത്തിന് വഴിവെയ്ക്കുകയും ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.

Published by

പെരുമ്പാവൂര്‍: കാലടി മണപ്പുറത്ത് സിനിമാ സെറ്റ് നശിപ്പിച്ച കേസില്‍ അഞ്ച് പ്രതികളെ പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി മലയാറ്റൂര്‍ കടപ്പാറ ചെത്തിക്കാട്ടില്‍ രതീഷ് (35), അകനാട് മുടക്കുഴ തേവര്‍കുടിവീട്ടില്‍  രാഹുല്‍ രാജ് (19), ഇരിങ്ങോള്‍ പട്ടാല്‍ കാവിശേരി വീട്ടില്‍ രാഹുല്‍ (23), കൂവപ്പടി നെടുമ്പിള്ളി വീട്ടില്‍ ഗോകുല്‍ (25), കീഴില്ലം വാഴപ്പിള്ളി വീട്ടില്‍ സന്ദീപ് കുമാര്‍ (33) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച അറസ്റ്റ് ചെയ്ത  രതീഷ്, രാഹുല്‍ രാജ് എന്നിവരെ റിമാന്റ് ചെയ്തു.  

റൂറല്‍ എസ്പി കെ. കാര്‍ത്തിക്കിന്റെ സാന്നിദ്ധ്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. സെറ്റ് നശിപ്പിക്കുകയും അതുവഴി വര്‍ഗീയ കലാപത്തിന് വഴിവെയ്‌ക്കുകയും ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരവും ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടികള്‍ പിന്നീട് സ്വീകരിക്കുമെന്നും റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് അറിയിച്ചു. ഞായറാഴ്ചയാണ് കാലടി മണപ്പുറത്ത് നിര്‍മിച്ചിട്ടുള്ള മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് പ്രതികള്‍ സംഘം ചേര്‍ന്ന് നശിപ്പിച്ചത്. പിന്നീടിതിന്റെ ചിത്രങ്ങള്‍ പ്രതികള്‍ തന്നെ നവ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക