Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

രാജ്യത്തിന്റെ വളര്‍ച്ചക്ക് നിര്‍ണായകം

മേല്‍പറഞ്ഞ എല്ലാ മേഖലകളിലും സ്വകാര്യമേഖലയുടെ നിക്ഷേപ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിലൂടെ സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടാനാകുമെന്ന പ്രതീക്ഷകളാണ് സര്‍ക്കാരിനുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2020, 03:00 am IST
inArticle

എട്ടു മേഖലകളില്‍ ഘടനാപരമായ സമഗ്ര പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതികളുമായി ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജിന്റെ നാലാംഘട്ടം കഴിഞ്ഞ ദിവസം ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിക്കുകയുണ്ടായി. നേരത്തെ പ്രഖ്യാപിച്ച മൂന്നാംഘട്ട പാക്കേജ് കാര്‍ഷിക മേഖലയ്‌ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും, തൊഴില്‍ മേഖലയ്‌ക്കും ഊന്നല്‍ കൊടുക്കുന്നതായിരുന്നെങ്കില്‍ ശനിയാഴ്ച പ്രഖ്യാപിച്ച പാക്കേജ് സമ്പദ്‌വ്യവസ്ഥയുടെ പ്രധാനപ്പെട്ട ഭാഗങ്ങളായ ചെറുകിട വ്യാപാരികള്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും, രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക് തന്നെ അത്യന്താപേക്ഷിതമായ മറ്റു പല നിര്‍ണായകമായ അടിസ്ഥാനമേഖലകള്‍ക്കും പ്രയോജനപ്പെടുന്നവയാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം.പാക്കേജിലൂടെ പ്രയോജനം ലഭിക്കുന്ന  എട്ട് മേഖലകള്‍:

1) കല്‍ക്കരി, 2) ധാതുക്കള്‍, 3) പ്രതിരോധ ഉല്‍പാദനം, 4) സിവില്‍ ഏവിയേഷന്‍ (എയര്‍സ്‌പേസ് മാനേജ്‌മെന്റ്, മെയിന്റനന്‍സ്, റിപ്പയര്‍, ഓവര്‍ഹോള്‍), 5) വൈദ്യുതി വിതരണ കമ്പനികള്‍, 6) സാമൂഹിക ഇന്‍ഫ്രാസ്ട്രക്ചര്‍, 7) സ്‌പേസ്, 8) ആണവോര്‍ജം.

മേല്‍പറഞ്ഞ എല്ലാ മേഖലകളിലും സ്വകാര്യമേഖലയുടെ നിക്ഷേപ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിലൂടെ സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടാനാകുമെന്ന പ്രതീക്ഷകളാണ് സര്‍ക്കാരിനുള്ളത്. കൂടാതെ, ഈ മേഖലകളിലെല്ലാം ഘടനാപരമായ പരിഷ്‌കാരങ്ങളും കൊണ്ടുവരാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.  

1. കല്‍ക്കരി മേഖല:  

കല്‍ക്കരി മേഖലയില്‍ വാണിജ്യ ഖനനം അനുവദിക്കുന്നതിനുള്ള സര്‍ക്കാര്‍ കുത്തക നിശ്ചിത നിരക്ക് വ്യവസ്ഥയില്‍ നിന്ന് മാറുന്നതിനായി വരുമാനം പങ്കിടല്‍ സംവിധാനം വഴി മത്സരം, സുതാര്യത, മേഖലയിലെ സ്വകാര്യ മേഖലാ പങ്കാളിത്തം എന്നിവ ഉറപ്പുവരുത്തും. ഈ പ്രഖ്യാപനം നടപ്പിലാക്കുന്ന ആദ്യഘട്ടത്തില്‍ ഏകദേശം 50 ബ്ലോക്കുകള്‍ ഉടനടി വാഗ്ദാനം ചെയ്യും. സര്‍ക്കാരിന്റെ കുത്തക നീക്കം ചെയ്യുന്നതിനായി കല്‍ക്കരിയില്‍ വാണിജ്യ ഖനനം സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നടപ്പാക്കുമെന്നതാണ് ഒരു പ്രധാനപ്പെട്ട പ്രഖ്യാപനം. ഈ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി 50,000 കോടി രൂപ നിക്ഷേപം പ്രഖ്യാപിച്ചു.  

2. പ്രതിരോധ മേഖല:  

ഇറക്കുമതി നിരോധിക്കുന്നതിനുള്ള ആയുധങ്ങളുടെ/പ്ലാറ്റ്‌ഫോമുകളുടെ പട്ടിക സര്‍ക്കാര്‍ അറിയിക്കും. പ്രതിരോധ ഇറക്കുമതി ബില്‍ കുറയ്‌ക്കാന്‍ സഹായിക്കുക, ഇറക്കുമതി ചെയ്ത സ്‌പെയറുകളുടെ തദ്ദേശീയവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക, പ്രതിരോധ ഉല്‍പാദനത്തിനുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തുക എന്നിവയാണ് ഈ മേഖലയിലെ മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍.

3. മേക്ക് ഇന്‍ ഇന്ത്യ സംരംഭം:  

സോളാര്‍ ടിവി പോലുള്ള മേഖലകളില്‍ പുതിയ ചാമ്പ്യന്‍ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നൂതന ഗവേഷണ പദ്ധതികള്‍ ആരംഭിക്കുമെന്നതും, എല്ലാ വ്യവസായ പാര്‍ക്കുകളും 2020-21 വരെ റാങ്ക് ചെയ്യുമെന്നുമുള്ള പ്രഖ്യാപനവും വളരെ സ്വാഗതാര്‍ഹമാണ്. കാരണം, ഇന്നത്തെ സാഹചര്യത്തില്‍, വ്യവസായികോല്പാദനം കൂടുതല്‍ കാര്യക്ഷമമാക്കണമെങ്കില്‍ പരമ്പരാഗതമായ വൈദ്യുതി ഉപഭോഗം കുറയ്‌ക്കുകയും, ഇറക്കുമതിയുടെ തോത് ക്രമീകരിക്കുകയും അത്യാവശ്യമാണ്. അതോടൊപ്പം തന്നെ പ്രതിരോധം പോലുള്ള നിര്‍ണായക മേഖലകളില്‍ മേക്ക് ഇന്‍ ഇന്ത്യ സംരംഭങ്ങളുടെ വര്‍ദ്ധിച്ച പ്രാധാന്യവും പ്രഖ്യാപനത്തില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.  

4.     സിവില്‍ വ്യോമയാനം:

വ്യോമയാന മേഖലയിലെ ഘടനാപരമായ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു.  ഇന്ത്യയുടെ  വ്യോമമേഖലയുടെ 60 ശതമാനം മാത്രമേ ഇപ്പോള്‍ സൗജന്യമായി ലഭ്യമാകുന്നുള്ളൂ. മാത്രമല്ല, കൂടുതല്‍ ദൂരങ്ങള്‍ താണ്ടിയുള്ള റൂട്ടുകളിലൂടെയാണ് നമ്മള്‍ മിക്ക സ്ഥലങ്ങളിലേക്കും പറക്കുന്നത്. അതിനാല്‍ കൂടുതല്‍ ഇന്ധനം ഈ പ്രക്രിയയില്‍  ഉപയോഗിക്കപ്പെടുകയും ഉപയോക്താക്കള്‍ കൂടുതല്‍ പണം  നല്‍കേണ്ടിവരികയും ചെയ്യുന്നു. സിവിലിയന്‍ വിമാനങ്ങളുടെ പറക്കല്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ഇന്ത്യന്‍ വ്യോമാതിര്‍ത്തി  ഉപയോഗിക്കുന്നതിനുള്ള  നിയന്ത്രണങ്ങള്‍  ലഘൂകരിക്കുന്നതിലൂടെ  പ്രതിവര്‍ഷം 1000 കോടി  രൂപയുടെ ആനുകൂല്യങ്ങള്‍ കൂടുതല്‍ ലഭിക്കും.  

പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ ആറ് വിമാനത്താവളങ്ങള്‍ കൂടി പ്രവര്‍ത്തനസജ്ജമാക്കാനും പ്രഖ്യാപനത്തില്‍ പരാമര്‍ശമുണ്ട്. മികച്ച ലോകോത്തര സൗകര്യങ്ങള്‍ക്കായി 12 വിമാനത്താവളങ്ങളില്‍ അധിക നിക്ഷേപം അനുവദിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 12 വിമാനത്താവളങ്ങളില്‍ ഒന്നും രണ്ടും ഘട്ട നിക്ഷേപത്തിന് 13,000 കോടി രൂപ വകയിരുത്തും.

5. ഊര്‍ജ്ജ വിതരണ കമ്പനികള്‍:  

കേന്ദ്രഭരണ പ്രദേശങ്ങളില്‍, ഊര്‍ജ്ജ വിതരണ കമ്പനികളെ സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ വിതരണ സമ്പ്രദായം കാര്യക്ഷമമാക്കാനും അതുവഴി ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, വ്യവസായ പ്രമോഷന്‍ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കനും കഴിയുമെന്ന് പ്രഖ്യാപനം വിലയിരുത്തുന്നു. സുസ്ഥിരമായ ഊര്‍ജവിതരണവും അതിനുതകുന്ന തരത്തിലുള്ള പുതിയ താരിഫ് നയം പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.  

6. ബഹിരാകാശം:  

ബഹിരാകാശ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഉപഗ്രഹങ്ങള്‍, വിക്ഷേപണങ്ങള്‍, ബഹിരാകാശ സേവനങ്ങള്‍ എന്നിവയില്‍ സ്വകാര്യ കമ്പനികള്‍ക്ക് ലെവല്‍ പ്ലേയിങ് ഫീല്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ ശേഷി മെച്ചപ്പെടുത്തുന്നതിന് ഇസ്‌റോ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ സ്വകാര്യമേഖലയെ അനുവദിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

7. ആണവോര്‍ജവുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങള്‍:  

ഇന്ത്യയുടെ ശക്തമായ സ്റ്റാര്‍ട്ട് അപ്പ് ഇക്കോ സിസ്റ്റത്തെ ന്യൂക്ലിയര്‍ മേഖലയുമായി ബന്ധിപ്പിക്കുക, ഗവേഷണ സൗകര്യങ്ങളും സാങ്കേതിക സംരംഭകരും തമ്മിലുള്ള സമന്വയം വളര്‍ത്തുന്നതിനായി ടെക്‌നോളജി ഡെവലപ്‌മെന്റ് കം ഇന്‍കുബേഷന്‍ സെന്ററുകള്‍ ആരംഭിക്കുക, സ്വകാര്യ മേഖലയ്‌ക്ക് അവരുടെ ശേഷി മെച്ചപ്പെടുത്തുന്നതിന് ഇസ്‌റോ സൗകര്യങ്ങളും മറ്റ് പ്രസക്തമായ ആസ്തികളും ഉപയോഗിക്കാന്‍ അനുവദിക്കുക, ഗ്രഹപര്യവേക്ഷണം, ബഹിരാകാശ യാത്ര തുടങ്ങിയവക്കുള്ള ഭാവി പദ്ധതികള്‍ സ്വകാര്യ മേഖലയ്‌ക്കായി അനുവദിക്കുക എന്നിവ നിര്‍ണായക തീരുമാനങ്ങളാണ്.

രാജ്യത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ ഇടിവ് പരിഹരിക്കുന്നതിനും അധിക ചെലവുകള്‍ക്കുമായി മുന്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്ന 7.8 ലക്ഷം കോടിയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തെ വായ്‌പപദ്ധതി 12 ലക്ഷം കോടി രൂപയായി ഉയര്‍ത്തി. കൂടാതെ, സാങ്കേതികവിദ്യ ഉപയോഗിച്ച് ലാന്‍ഡ് പാര്‍സലുകള്‍ ജിഐഎസ് ഉപയോഗിച്ച് മാപ്പു ചെയ്യുമെന്നും അവ ശരിയായി ഉപയോഗിക്കുമെന്നും ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 5 ലക്ഷം ഹെക്ടറില്‍ കൂടുതല്‍ 3,376 വ്യാവസായിക പാര്‍ക്കുകള്‍ ജിഐഎസ് മാപ്പു ചെയ്യുക വഴി നിക്ഷേപകര്‍ക്ക് ഉചിതമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയും.  

അങ്ങനെ ഇൗ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് പുതിയ മാനങ്ങള്‍ നല്‍കുമെന്ന് ഉറപ്പാണ്. രാജ്യം കൂടുതല്‍ ശക്തമാകുകയും ആഗോള വെല്ലുവിളികളെ നേരിടാന്‍ തയ്യാറാകുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഖ്യാപനത്തില്‍ ഊന്നല്‍ നല്‍കുന്നുണ്ട്.

ഡോ. പി.കെ വിശ്വനാഥന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

Kerala

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.