Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആത്മ നിര്‍ഭര്‍ ഭാരത്; 20 ലക്ഷം കോടി പാക്കേജിന്റെ ആദ്യ ഘട്ടം; ചെറുകിടക്കാര്‍ക്ക് രക്ഷ

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് മൂന്നു ലക്ഷം കോടി കടം തീര്‍ക്കാന്‍ 20,000കോടി ചെറുകിട സ്ഥാപനങ്ങളുടെ ഇപിഎഫ് മൂന്നു മാസം കൂടി കേന്ദ്രം അടയ്‌ക്കും 200 കോടി വരെ ആഗോള ടെന്‍ഡര്‍ ഇല്ല ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 75,000 കോടി ടിഡിഎസ് നിരക്ക് 25% കുറച്ചു പ്രഖ്യാപനത്തിന്റെ പൂര്‍ണരൂപം

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
May 14, 2020, 10:47 am IST
in India

ന്യൂദല്‍ഹി: കൊറോണയും ലോക്ഡൗണും മൂലമുണ്ടായ പ്രതിസന്ധി മറികടക്കാനും   ചൈനയെ പിന്തള്ളി ലോക വിപണി പിടിച്ചെടുക്കാനും ഉതകുന്ന ശക്തമായ നടപടികളുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. ഇതിന് ഉപകരിക്കുന്ന സഹസ്ര കോടികളുടെ പദ്ധതികള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച 20 ലക്ഷം  കോടി രൂപയുടെ ആത്മനിര്‍ഭര്‍  ഭാരത് അഭിയാന്റെ ആദ്യ ഘട്ടമാണ് ധനമന്ത്രി ഇന്നലെ അവതരിപ്പിച്ചത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ചെറുകിട ഇടത്തരം സംരംഭങ്ങളെ കരകയറ്റുകയും അവയുടെ സഹായത്തോടെ ലോക വിപണി പിടിച്ചെടുക്കുകയുമാണ് പ്രഥമ ലക്ഷ്യം.

മൂന്നു  ലക്ഷം കോടിയുടെ  വായ്‌പ

സൂക്ഷ്മ,ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ഈടില്ലാതെ വായ്‌പ്പ നല്‍കാന്‍  മൂന്നു  ലക്ഷം കോടി രൂപ മാറ്റിവച്ചു. 100കോടി രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക്, നാലുവര്‍ഷം കാലാവധിയുള്ള, വായ്‌പ്പയ്‌ക്ക് അപേക്ഷിക്കാം. ഇതിന് ഒരുവര്‍ഷത്തെ മൊറട്ടോറിയവുമുണ്ട്. ഒക്ടോബര്‍ 31വരെയാണ് പദ്ധതി. കൊറോണ ലോക്ഡൗണ്‍ മൂലം കൈയില്‍ പണമില്ലാതായ,  45 ലക്ഷം എംഎസ്എംഇ യൂണിറ്റുകള്‍ക്ക് ബിസിനസ് വിപുലീകരിക്കാനും കോടിക്കണക്കിനാളുകളുടെ ജോലി സുരക്ഷിതമാക്കാനും ഇതുവഴി പണം ലഭിക്കും.

കടം തീര്‍ക്കാന്‍ 20,000കോടി

തകര്‍ച്ചയിലായ എംഎസ്എംഇകള്‍ക്ക് 20,000 കോടി രൂപയുടെ പ്രത്യേക വായ്‌പ നല്‍കും. രണ്ടുലക്ഷം സംരംഭങ്ങള്‍ക്ക്  ഇതിന്റെ പ്രയോജനം ലഭിക്കും. ഇവര്‍ക്ക് വായ്‌പ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക്  4,000 കോടിരൂപയുടെ സഹായവും കേന്ദ്രം നല്‍കും.  വായ്‌പകള്‍ക്ക്  ഗ്യാരന്റിയും  നല്‍കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക്   ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ സഹായിക്കും. ഇതിന് 50,000 കോടിരൂപയുടെ സഹായവും നല്‍കും.  

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ നിര്‍വചനവും പൊളിച്ചെഴുതി. മുതല്‍ മുടക്ക് കണക്കാക്കിയാണ് നേരത്തെ ഇവയുടെ ഗണം നിശ്ചയിച്ചിരുന്നത്. ഇനി മേല്‍ മുടക്കു മുതലും വിറ്റുവരവും കണക്കിലെടുത്താകും ഇവയുടെ ഗണം നിശ്ചയിക്കുക. ഇതു വഴി  ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ കൂടുതല്‍ ആനുകൂല്യങ്ങളും സഹായങ്ങളും ലഭിക്കും.

സ്വാശ്രയത്വം

വിദേശ ഉത്പന്നങ്ങള്‍ വാങ്ങുന്നത് കുറയ്‌ക്കും. സ്വാശ്രയത്വം നേടാനും ഇന്ത്യന്‍ സ്ഥാപനങ്ങളെ, വിദേശ കമ്പനികളുടെ കഴുത്തറുപ്പന്‍ മത്സരങ്ങളില്‍ നിന്ന് രക്ഷിക്കാനും നടപടി കൈക്കൊള്ളും. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഉപകരണങ്ങളും വസ്തുക്കളും മറ്റും വാങ്ങാനുള്ള 200 കോടി രൂപ വരെയുള്ള ടെന്‍ഡറുകളില്‍ നിന്ന് വിദേശകമ്പനികളെ ഒഴിവാക്കി. ഇതിന് പൊതു സാമ്പത്തിക ചട്ടങ്ങളില്‍ ഭേദഗതി വരുത്തും.  ഇത്  മേയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കരുത്തു പകരും. സര്‍ക്കാരില്‍ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നും എംഎസ്എംഇയ്‌ക്ക് നല്‍കേണ്ട തുകകള്‍ 45 ദിവസത്തിനകം വിതരണം ചെയ്യും.

മറ്റു പ്രഖ്യാപനങ്ങള്‍

ഇപിഎഫ്

നൂറു ജീവനക്കാര്‍ വരെയുള്ള കമ്പനികളുടെ ഇപിഎഫ് വിഹിതങ്ങള്‍ മൂന്നു മാസം കൂടി കേന്ദ്രം അടയ്‌ക്കും.  മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലും കൊറോണ കണക്കിലെടുത്ത് ഇത് കേന്ദ്രം അടയ്‌ക്കുകയായിരുന്നു.   3.67 ലക്ഷം സ്ഥാപനങ്ങള്‍ക്കും 72.22 ലക്ഷം തൊഴിലാളികള്‍ക്കും  പ്രയോജനം ലഭിക്കും. തൊഴിലാളിയും തൊഴിലുടമയും അടയ്‌ക്കേണ്ട 12 ശതമാനം പിഎഫ് വിഹിതം 10 ശതമാനമായി കുറച്ചു. . 6.5 ലക്ഷം സ്ഥാപനങ്ങള്‍ക്കും 4.3 കോടി തൊഴിലാളിക്കും പ്രയോജനം ലഭിക്കും.

  • ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഭവന വായ്‌പാ കമ്പനികള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവയ്‌ക്ക് പ്രത്യേക ലിക്വിഡിറ്റി സ്‌കീമായി 30,000 കോടി. ഇതിന് പുറമേ 45,000 കോടിയുടെ വായ്‌പാ  ഗ്യാരന്റി പദ്ധതിയും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. നഷ്ടത്തിന്റെ ആദ്യ 20ശതമാനം ഗ്യാരന്റി നില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ തന്നെ ഏറ്റെടുക്കും.
  • ഊര്‍ജ്ജ വിതരണ കമ്പനികളുടെ നഷ്ടം നികത്താനായി 90,000 കോടിരൂപ അനുവദിച്ചു. സര്‍ക്കാര്‍ മേഖലയിലെ മാര്‍ച്ച് 25 മുതല്‍ അവസാനിച്ച എല്ലാ നിര്‍മാണ കരാറുകളും ആറുമാസം ദീര്‍ഘിപ്പിച്ചുനല്‍കി.
  • ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതി ജൂലൈ 31 ല്‍ നിന്ന് നവംബര്‍ 30 വരെ നീട്ടി. ടാക്‌സ് ഓഡിറ്റും ഒക്ടോബര്‍ 31വരെ നീട്ടി. സ്രോതസില്‍ നിന്ന് മുന്‍കൂറായി നികുതി പിരിക്കുന്ന  നിരക്കില്‍ 25 ശതമാനം കുറവു വരുത്തി.
  • കരാര്‍, പ്രൊഫഷണല്‍ ഫീസ്, പലിശ, വാടക, ലാഭവിഹിതം, കമ്മീഷന്‍, ബ്രോക്കറേജ് എന്നിവയ്‌ക്ക് ടിഡിഎസ് ഇളവ്. 50,000 കോടി രൂപ ഇതുവഴി ലഭിക്കും. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെ നിലനില്‍ക്കും.

ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് 1000 കോടി; കൊറോണ പ്രതിരോധത്തിന് 3100കോടി അനുവദിച്ചു

ന്യൂദല്‍ഹി: ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് കരുതലുമായി കേന്ദ്ര സര്‍ക്കാര്‍. പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് 1000 കോടി രൂപയാണ് ഇതിന് അനുവദിച്ചത്. ഇതുള്‍പ്പെടെ കൊറോണ പ്രതിരോധത്തിന് 3100 കോടി രൂപ നല്‍കും. മെയ്‌ക് ഇന്ത്യ പദ്ധതി പ്രകാരം വെന്റിലേറ്ററുകള്‍ വാങ്ങുന്നതിന് 2000 കോടിയും കൊറോണ പ്രതിരോധ വാക്‌സിന്‍ നിര്‍മാണത്തിന് 100 കോടിയും.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് താമസ സൗകര്യമേര്‍പ്പെടുത്തല്‍, ഭക്ഷണം ലഭ്യമാക്കല്‍, ചികിത്സ സഹായം, ഗതാഗത ക്രമീകരണത്തിനായി സംസ്ഥാനങ്ങള്‍ക്ക് ഈ തുക കൈമാറും. സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ കമ്മീഷണര്‍മാര്‍ മുഖേന ജില്ലാ കളക്ടര്‍മാര്‍, മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍ തുടങ്ങിയവര്‍ക്കാകും പണം ലഭിക്കുക.

Tags: narendramodiകേന്ദ്ര സര്‍ക്കാര്‍Nirmala Sitharamanധനമന്ത്രാലയംസാമ്പത്തിക പാക്കേജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

Kerala

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

Article

നരേന്ദ്ര മോദിയുടെ യുഗം

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

Entertainment

‘പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?’; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.