Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി തുറമുഖം ഒരുങ്ങി

മാലിദ്വീപില്‍ നിന്ന് 750 പേരുമായി ആദ്യ കപ്പല്‍ ഞായറാഴ്ച രാവിലെ കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റെ സാമുദ്രിക ടെര്‍മിനലില്‍ എത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 12:00 am IST
inErnakulam

കൊച്ചി: കൊറോണ വ്യാപനത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്ന് കപ്പല്‍ വഴി ഇന്ത്യയിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി തുറമുഖത്ത് എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. മാലിദ്വീപില്‍ നിന്ന് 750 പേരുമായി ആദ്യ കപ്പല്‍ ഞായറാഴ്ച രാവിലെ കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റെ സാമുദ്രിക ടെര്‍മിനലില്‍ എത്തും. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കൂടി കപ്പല്‍ വഴി എത്തും.  

കൊച്ചിയില്‍ എത്തുന്നതിനുമുമ്പ് കപ്പലില്‍ നിന്നുള്ള എല്ലാ യാത്രക്കാരില്‍ നിന്ന് നാവികസേന സെല്‍ഫ് ഇ-ഡിക്ലറേഷന്‍ ഡാറ്റ ശേഖരിക്കും. കൂടാതെ യാത്രക്കാരെ കൊറോണ പരിശോധനക്കും വിധേയമാക്കും. രോഗലക്ഷണമുള്ള യാത്രക്കാരെ ആദ്യം ഇറക്കും. തുടര്‍ന്ന് ജില്ല തിരിച്ച് 50 പേരുടെ ബാച്ചുകളായി മറ്റു യാത്രക്കാരും ഇറങ്ങും. രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ജില്ലാഭരണകൂടമാണ് ആംബുലന്‍സ് ക്രമീകരിച്ചിട്ടുണ്ട്.  

രോഗലക്ഷണങ്ങളുള്ള യാത്രക്കാര്‍ക്ക് പ്രത്യേക മേഖലയും ടെര്‍മിനലിലുണ്ട്. കപ്പലില്‍ നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരെ സാമുദ്രിക ക്രൂയിസ് ടെര്‍മിനലിനുള്ളില്‍ തുടര്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നടത്തുന്ന സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പരിശോധനയും ഇവിടെയാണ്.  യാത്രക്കാര്‍ക്ക് ബിഎസ്എന്‍എല്‍ സിം കാര്‍ഡുകള്‍ നല്‍കും. ജില്ലാ ഭരണകൂടവും പോലീസും യാത്രക്കാര്‍ക്ക് അടിസ്ഥാന മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും. ഇതിനുശേഷമായിരിക്കും ഇമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനയും ബാഗേജ് സ്‌കാനിങും.  

എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കുന്ന മുറയ്‌ക്ക് യാത്രക്കാരെ പ്രത്യേകം തയാറാക്കിയ കെഎസ്ആര്‍ടിസി ബസുകളില്‍ അതാത് ജില്ലകളിലേക്ക് അയക്കും. ഒരു ബസില്‍ 30 യാത്രക്കാരെയാണ് അനുവദിക്കുക. മാനദണ്ഡങ്ങളനുസരിച്ച് സ്വകാര്യ വാഹനങ്ങളും അനുവദിക്കും. സന്ദര്‍ശകരെയോ യാത്രക്കാരുടെ ബന്ധുക്കളെയോ ഒരുകാരണവശാലും ടെര്‍മിനല്‍ പരിസരത്തേക്ക് അനുവദിക്കില്ലെന്ന് തുറമുഖ അധികൃതര്‍ അറിയിച്ചു.

തുറമുഖത്തിന്റെ ചുമതലയുള്ള കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഐജി വിയജ് സാഖറെ, ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് എന്നിവര്‍ ഇന്നലെ ക്രൂയിസ് ടെര്‍മിനല്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. ജില്ലാ ഭരണകൂടം, പോലീസ്, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, സിഐഎസ്എഫ്, പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, ഇമിഗ്രേഷന്‍, ഇന്ത്യന്‍ നേവി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി ഇരുവരും ചര്‍ച്ച നടത്തി. തുറമുഖം വഴി സ്വദേശത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് തടസ രഹിതമായ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. എം. ബീന മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.  

Tags: ഇതര സംസ്ഥാന തൊഴിലാളികള്‍kochiPravasiതുറമുഖം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

Kerala

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

Kerala

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

Gulf

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Entertainment

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.