Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂര്‍ ദേവസ്വത്തിന്റേത് തോന്നിയവാസം; കൈകൂപ്പാന്‍ തയ്യാറല്ലാത്ത മുഖ്യമന്ത്രി ക്ഷേത്ര ഫണ്ട് വാങ്ങിയത് അപലപനീയമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണന്‍

ദേവസ്വത്തിന്റെ സ്വത്ത് ഭഗവാന്റേതാണ്. നിയമപരമായി ഭഗവാന്‍ മൈനര്‍ അവകാശിയാണ്. മൈനറുടെ സ്വത്ത് നിയമപരമായി കൈവശപ്പെടുത്തുവാനോ പതിച്ച് കൊടുക്കുവാനോ ആര്‍ക്കും അവകാശമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 10:18 pm IST
inKerala

തൃശൂര്‍: അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് കാട്ടിയത് തോന്നിയവാസമാണെന്നും ഗുരുവായൂരില്‍ കൈ കൂപ്പാന്‍ തയ്യാറല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷേത്ര ഫണ്ട് കൈ നീട്ടി വാങ്ങിയത് അപലപനീയമാണെന്നും ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.  

ദേവസ്വത്തിന്റെ സ്വത്ത് ഭഗവാന്റേതാണ്. നിയമപരമായി ഭഗവാന്‍ മൈനര്‍ അവകാശിയാണ്. മൈനറുടെ സ്വത്ത് നിയമപരമായി കൈവശപ്പെടുത്തുവാനോ പതിച്ച് കൊടുക്കുവാനോ ആര്‍ക്കും അവകാശമില്ല. ക്ഷേത്ര സ്വത്തിന്റെ അവകാശം മൈനറായ പ്രതിഷ്ഠക്ക് മാത്രമാണ്. ഗുരുവായൂര്‍ ദേവസ്വം ആക്ട് സെക്ഷന്‍ 27ല്‍ ഈ കാര്യം അടിവരയിട്ട് വ്യക്തമാക്കുന്നുണ്ടെന്നും ഗോപാലകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അഞ്ച് കോടി രൂപ സര്‍ക്കാരിന് നല്‍കിയ ഗുരുവായൂര്‍ ദേവസ്വം നടപടി താന്നിവാസം. ദേവസ്വത്തിന്റെ സ്വത്ത് ഭഗവാന്റേതാണ്, ഭഗവാന്‍ നിയമപരമായി മൈനര്‍ അവകാശിയാണ്. മൈനറുടെ സ്വത്ത് നിയമപരമായി കൈവശപ്പെടുത്തുവാനോ പതിച്ച് കൊടുക്കുവാനോ ആര്‍ക്കും അവകാശമില്ല. എല്ലാ ക്ഷേത്രസ്വത്തിന്റേയും അവകാശം, മൈനറായ പ്രതിഷ്ഠക്ക് മാത്രമാണ്. ഗുരുവായൂര്‍ ദേവസ്വം ആക്ട് സെക്ഷന്‍ 27, ഈ കാര്യം അടിവരയിട്ട് വ്യക്തമാക്കുന്നു.

ദേവസ്വം ഫണ്ടില്‍ നിന്ന് ഒരു പൈസ പോലും മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ ഫണ്ടിലേക്കോ, ക്ഷേത്രകാര്യങ്ങള്‍ക്കല്ലാത്ത കാര്യങ്ങള്‍ക്കോ ചിലവിടാന്‍ കഴിയില്ല. നിയമം ഇങ്ങിനെ ഉള്ളപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രഫണ്ടില്‍ നിന്ന് അഞ്ച് കോടി രൂപ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയ ഗുരുവായൂര്‍ ദേവസ്വം നടപടി തോന്നിവാസവും അപലപനീയവുമാണ്. ദേവസ്വം ചെയര്‍മാന്‍, പ്രളയ പ്രളയഫണ്ടിലേക്ക് അഞ്ച് കോടി രൂപ നല്‍കിയതിനെതിരെ ബഹു: ഹൈക്കോര്‍ട്ടില്‍ ഡബ്ല്യു പി സി 20495/19 എന്ന നമ്പറില്‍ ദേവസ്വത്തിനെതിരെ ഫയല്‍ ചെയ്ത കേസ്സില്‍ വാദം നടന്ന് കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും നിയമവിരുദ്ധമായി ദേവസ്വം ഫണ്ട് വകമാറ്റുന്നത്.

ഇതിന് മുന്‍പ് ഇത് പോലെ ഒരു വകമാറ്റല്‍ നടത്തിയതിനെതിരെ സി.കെ രാജന്‍ എന്ന ഭക്തന്‍ കൊടുത്ത കേസ്സില്‍ കോടതി വകമാറ്റിയ തുക തിരിച്ച് ദേവസ്വത്തിലേക്ക് അടപ്പിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ചെയര്‍മാനും രാഷ്‌ട്രീയ നേതാക്കള്‍ക്കും തോന്നിയത് പോലെ ചിലവഴിക്കാനുള്ളതല്ല ഭഗവാന് ഭക്തന്മാര്‍ കൊടുക്കുന്ന വഴിപാട് പണം. കേരളത്തിന്റെ സാമ്പത്തിക പ്രശ്നം പരിഹരിക്കാന്‍ ഗുരുവായൂര്‍ ദേവസ്വത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്.

ഇത്തരം നടപടികള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ സ്വയം പിന്‍തിരിയണം. കാലാവധി കഴിയുന്ന ചില നിയമനങ്ങള്‍ നീട്ടി കിട്ടുവാനുള്ള ചില സൂത്രപ്പണി മാത്രമാണ് ഈ തോന്നിവാസങ്ങളുടെ പിന്നില്‍. ഇത് ഒരു കാരണവശാലും അനുവദിക്കില്ല. ഗുരുവായൂരില്‍ കൈ കൂപ്പാന്‍ തയ്യാറല്ലാത്ത മുഖ്യമന്ത്രി കൈ നീട്ടി ഗുരുവായൂര്‍ ക്ഷേത്ര ഫണ്ട് നിയമവിരുദ്ധ ായി മേടിക്കുന്നത് അപലപനീയമാണ്.അഞ്ച് കോടി രൂപ വക മാറ്റി സര്‍ക്കാര്‍ ഫണ്ടിലേക്ക് നിയമ വിരുദ്ധമായി മാറ്റിയ നടപടി പിന്‍വലിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.

Tags: ഗുരുവായൂര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുവായൂരില്‍ നൃത്താവതരണത്തിന് അണിഞ്ഞൊരുങ്ങിയ കൊച്ചു നര്‍ത്തികയെ കണ്ട് ആകാംക്ഷയോടെ നോക്കിനില്‍ക്കുന്ന ദുര്‍ഗ സ്റ്റാലില്‍
Thrissur

തൊഴുതിട്ടും, തൊഴുതിട്ടും കൊതി തീരാതെ തമിഴ്നാട് മുഖ്യമന്ത്രിയുടെ പത്നി ദുര്‍ഗ സ്റ്റാലിന്‍; സ്വര്‍ണ കിരീടം സമര്‍പ്പിച്ചു

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ 21ന്, തൃപ്പുത്തരി 23ന്

Thrissur

ഗുരുവായൂര്‍ ദേവസ്വത്തില്‍ താല്‍ക്കാലിക ഒഴിവ്

Kerala

വില്ല നിര്‍മ്മിച്ച് നല്‍കിയില്ല; ശാന്തിമഠം ബില്‍ഡേഴ്‌സ് പരാതിക്കാരന് 54 ലക്ഷം നല്‍കാന്‍ വിധി

മഹീന്ദ്ര ആന്റ് മഹീന്ദ്ര ഗുരുവായൂരപ്പന് വഴിപാടായി നല്‍കിയ കാര്‍
Thrissur

ഗുരുവായൂരപ്പന് മഹീന്ദ്ര നല്‍കിയത് 29 ലക്ഷത്തിന്റെ ന്യൂജനറേഷന്‍ കാര്‍; ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ താക്കോല്‍ ഏറ്റുവാങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.