Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

130 കോടി ജനങ്ങള്‍, 1000 മരണങ്ങള്‍ മാത്രം; കണക്കുകളില്‍ അത്ഭുതപ്പെട്ട് അമേരിക്കന്‍ മാധ്യമം സിഎന്‍എന്‍; രാജ്യത്തിന്റെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ വൈറസ് ബാധയും മരണങ്ങളും വിശകലനം ചെയ്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2020, 07:16 pm IST
inIndia

വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിലെ കൊറോണ മരണം ഇതുവരെ ആയിരത്തില്‍ ഒതുങ്ങുന്നതില്‍ അത്ഭുതപ്പെട്ട് എന്നാല്‍ ചോദ്യ ചിഹ്നവുമായി അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്‍. സിഎന്‍എന്‍ ലേഖിക ജൂലിയ ഹോളിങ്‌സ്‌വര്‍ത്താണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. രാജ്യത്തെ പ്രതിരോധ സംവിധാനത്തെ ഉയര്‍ത്തിക്കാട്ടുമ്പോഴും ഏഷ്യന്‍ രാജ്യങ്ങളോടുള്ള അമേരിക്കന്‍ മാധ്യമങ്ങളുടെ പതിവ് സമീപനം റിപ്പോര്‍ട്ടിലുടനീളം വ്യക്തമാണ്.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ വൈറസ് ബാധയും മരണങ്ങളും വിശകലനം ചെയ്തിരിക്കുന്നത്.  

ഒരു പക്ഷേ രാജ്യത്തിന്റെ ആരോഗ്യസംവിധാനത്തെ മുഴുവന്‍ തകര്‍ത്തേക്കാമായിരുന്ന വൈറസ് ബാധയെ സമയോചിതമായ ഇടപെടലിലൂടെ ഇന്ത്യ പിടിച്ചു നിര്‍ത്തിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായേക്കാം, പത്ത് ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധയേല്‍ക്കാം, തെരുവുകളില്‍ കാട്ടുതീപോലെ വൈറസ് വ്യാപിച്ചേക്കാം തുടങ്ങിയ മുന്നറിയിപ്പുകളും റിപ്പോര്‍ട്ട് മുന്നോട്ടു വയ്‌ക്കുന്നു.  ഇന്ത്യയില്‍ ഓരോ പത്ത് ലക്ഷം പേരിലും .76 ആണ്‌ മരണം. എന്നാല്‍ അമേരിക്കയില്‍ ഓരോ പത്ത് ലക്ഷം പേരിലും 175 പേരിലധികമാണ് മരിക്കുന്നത്. രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണിന്റെ ഫലമാണ് ഇന്ത്യയില്‍ കണുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വളരെ നിര്‍ണായക  തീരുമാനമാണ് മാര്‍ച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വളരെ നേരത്തെ തന്നെ ഇന്ത്യ ലോക്ഡൗണിലേക്ക് നീങ്ങി.  519 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ തന്നെ പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. 9,200ലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോഴാണ് ഇറ്റലി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ബ്രിട്ടനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വൈറസ് ബാധിതരുടെ എണ്ണം 6,700 ആയിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധയേറ്റ അമേരിക്കയില്‍ ഇപ്പോഴും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുമില്ല, റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നു.  

തുടക്കം മുതല്‍ ഇന്ത്യ സ്വീകരിച്ച പ്രതിരോധ നടപടികള്‍ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.  മാര്‍ച്ച് അഞ്ചിന് അഞ്ച് പേര്‍ക്കായിരുന്നു വൈറസ് ബാധ, പതിനൊന്നോടെ ടൂറിസ്റ്റ് വിസകളെല്ലാം താത്ക്കാലികമായി റദ്ദാക്കി. വൈറസ് ബാധിത പ്രദേശത്ത് നിന്നെത്തുന്നവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയാനും ആവശ്യപ്പെട്ടു. 13ന് വൈറസ് ബാധിതരുടെ എണ്ണം 73 ആയി. ഒരു മരണവും. 22ന് വിമാനസര്‍വീസുകളെല്ലാം റദ്ദാക്കി. ട്രെയിനുകളും നിര്‍ത്തലാക്കി.  

ഇന്ത്യയെ സംബന്ധിച്ചിടത്തോളം പത്ത് പേരുടെ പരിശോധനാ ഫലം നെഗറ്റീവാകുമ്പോഴാണ് ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധനയ്‌ക്കയയ്‌ക്കുന്നതില്‍ നാല് ശതമാനത്തിന് മാത്രമാണ് ഫലം പോസിറ്റീവാകുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടിലുണ്ട്. അമേരിക്കയിലിത് 17 ശതമാനമാണ്. ബ്രിട്ടനില്‍ 21 ശതമാനവുമാണ്.

Tags: narendramodicovidലോക്ഡൗണ്‍Coronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.