Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

എന്ത് പ്രഹസനമാണ് കുഞ്ഞാപ്പാ…

സമരം ചെയ്യാന്‍ വല്ലാണ്ട് മുട്ടിനിന്ന കുഞ്ഞാപ്പയെയും കൂട്ടരെയും അറിയിക്കാതെയാണ് ഹസന്‍ രാജ്ഭവനുമുന്നില്‍ ഇരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2020, 03:00 am IST
in Article

കുഞ്ഞാലിക്കുട്ടിയും കൂട്ടരും ഇത്രയും പോരാട്ടവീര്യമുള്ള ഇനങ്ങളാണെന്ന് കരിപ്പൂരില്‍ നടന്ന സമാനതകളില്ലാത്ത സഹനസമരത്തിലൂടെയാണ് മലയാളികള്‍ക്ക് മനസ്സിലായത്. പ്രവാസികള്‍ക്ക് വേണ്ടി ഒരു മണിക്കൂര്‍ നേരം ഉണ്ണാതിരുന്ന് കളഞ്ഞു കുഞ്ഞാപ്പയും പിള്ളേരും. അതും കരിപ്പൂര്‍ വിമാനത്താവളത്തിന് മുന്നില്‍. എല്ലാ പ്രവാസികളും ലീഗിന്റെ ഈ അത്യുജ്ജ്വല സമരവീര്യത്തിന് മുന്നില്‍ നമിക്കണം. വിശുദ്ധ റംസാന്‍മാസത്തില്‍ നോയമ്പ് നോക്കുന്നവരെന്ന് സ്വയം പറയുന്ന പതിമൂന്ന് എംഎല്‍എമാരും മൂന്ന് എംപിമാരുമാണ് ഒരു മണിക്കൂര്‍ ഉപവാസമിരുന്ന് കേന്ദ്ര, കേരള സര്‍ക്കാരുകളെ വെല്ലുവിളിച്ചതെന്ന് ഓര്‍ക്കണം. പ്രവാസികളേ നിങ്ങള്‍നന്ദിയുള്ളവരായിരിക്കണമെന്ന് സാരം….

അമിത് ഷായ്‌ക്കെതിരെ കോയിക്കട്ടങ്ങാടീ മുയ്‌മനും കരിമതില്‍ കെട്ടിയതിന്റെ ക്ഷീണം മാറുന്നതിന് മുമ്പാണ് ലീഗിന്റെ ഐതിഹാസികമായ ഉപവാസസമരം. ഈ കൊറോണക്കാലത്ത് സമരം ചെയ്‌തേ അടങ്ങൂ എന്ന വാശിയിലായിരുന്നു നേരത്തെതന്നെ കുഞ്ഞാപ്പ. പ്രത്യേകിച്ചും മൂക്കറ്റം രാഷ്‌ട്രീയം നിറഞ്ഞുതുളുമ്പിയ അഴീക്കോട് എംഎല്‍എ കെ.എം. ഷാജി പിണറായിക്കെതിരെ വാളോങ്ങി വിജിലന്‍സില്‍ കുടുങ്ങിയ സമയത്ത്. സക്കാത്തായി കിട്ടുന്നതൊക്കെ സര്‍ക്കാരിന് പോകുമെന്ന് കേട്ടപ്പോള്‍ കലിപ്പായിറങ്ങിയതാണ് ഷാജി. കൂടെയിരുന്ന് മേനി പറഞ്ഞ പല വമ്പന്മാരും സര്‍ക്കാരിന്റെ സക്കാത്തില്‍ കഴിയുന്നവരാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്ക് കേസായി, പുക്കാറായി.  

സ്പ്രിങ്കഌറില്‍ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ലെങ്കില്‍ പ്രത്യക്ഷസമരം നടത്തുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഭീഷണി. പത്രസമ്മേളനത്തിനപ്പുറത്ത് സമരം കണ്ടിട്ടില്ലാത്ത ചെന്നിത്തലയും മുല്ലപ്പള്ളിയുമൊക്കെ മിണ്ടാട്ടം മുട്ടിയിരിപ്പായതോടെ കുഞ്ഞാപ്പയുടെ കുഞ്ഞുങ്ങള്‍ സമരം ചെയ്യുമോ എന്നായി നാട്ടുകാരുടെ ചോദ്യം. ആ സമരവും കൊറോണയില്‍ ചോര്‍ന്നപ്പോഴാണ് പ്രവാസികളുടെ പ്രശ്‌നം വരുന്നത്.

കുഞ്ഞാലിക്കുട്ടിയെയും കൂട്ടരെയും വെട്ടി ഹസന്‍ജി രാജ്ഭവനില്‍ മുന്നില്‍ ഉപവാസമെന്നും പറഞ്ഞിരുന്നതാണ് കരിപ്പൂരിലെ ഒരുമണിക്കൂര്‍ വിപ്ലവത്തിന് പ്രകോപനമായത്. എന്തായാലും നോമ്പെടുക്കണം. എന്നാല്‍പിന്നെ അത് രാജ്ഭവനുമുന്നിലാവുമ്പം ഓസിനൊരു സമരവുമാവും എന്ന ബുദ്ധിയാണ് ഹസന്റെ പകല്‍സമരത്തിലേക്ക് നയിച്ചത്. ഹരിപ്പാട്ടിരുന്ന് കായംകുളത്തുള്ള കൊച്ചാട്ടനോട് ഫോണില്‍ സംസാരിച്ചിട്ട് ഗള്‍ഫിലേക്ക് വിളിച്ച് പ്രവാസികളുടെ പ്രശ്‌നം പഠിക്കുകയായിരുന്നു എന്ന് കഥയിറക്കിയ ചെന്നിത്തലയായിരുന്നു ഹസന്റെ സമരം ഉദ്ഘാടിച്ചത്.

സമരം ചെയ്യാന്‍ വല്ലാണ്ട് മുട്ടിനിന്ന കുഞ്ഞാപ്പയെയും കൂട്ടരെയും അറിയിക്കാതെയാണ് ഹസന്‍ രാജ്ഭവനുമുന്നില്‍ ഇരുന്നത്. അതില്‍പ്പരം നാണക്കേടുണ്ടോ ലീഗിന്. അപ്പോള്‍ത്തന്നെ ആകെയുള്ള എംഎല്‍എമാരോടും എംപിമാരോടും കരിപ്പൂരിലെത്താന്‍ ആഹ്വാനമായി. പിന്നെ പട്ടിണിയോട് പട്ടിണിയാണ്. പ്രവാസികള്‍ക്കായി എന്തു ചെയ്തു എന്നാരേലും ചോദിച്ചാല്‍ പറയാന്‍ ഒരുത്തരം വേണമല്ലോ…. റംസാന്‍മാസത്തില്‍ അനുഷ്ഠിക്കുന്ന നോയമ്പ് സമരാഭാസത്തിന്റെ ഉപകരണമാക്കാമോ എന്ന തീര്‍ത്തും മതപരമായ ചോദ്യത്തിന് ഉത്തരം പറയേണ്ട പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളിനെക്കൊണ്ട് തന്നെ ഉദ്ഘാടനവും ചെയ്യിച്ചാണ് കുഞ്ഞാപ്പയും കൂട്ടരും സമരക്കൊതി തീര്‍ത്തതെന്നും അറിയണം…. ഇത്രയൊക്കെ ചെയ്തിട്ടും നാട്ടുകാര്‍ വട്ടം നിന്ന്, ‘എന്ത് പ്രഹസനമാണിത് കുഞ്ഞാപ്പ’ എന്ന് ചോദിക്കുന്നതിന്റെ പൊരുള്‍ മാത്രമാണ് കുഞ്ഞാലിക്കുട്ടിക്ക് മനസ്സിലാകാത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

Kerala

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

India

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Kerala

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ഉറുമ്പുശല്യം മാറ്റുന്ന കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.