Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ധന്യ ജന്മത്തിന്റെ അവസാന സ്പന്ദനങ്ങള്‍

ഇന്ന് ടി.കെ. മാധവന്റെ 90-ാം ചരമ വാര്‍ഷിക ദിനം. ജാതി വ്യവസ്ഥയ്‌ക്ക് എതിരായ ധര്‍മ്മയുദ്ധമായ വൈക്കം സത്യാഗ്രഹത്തിന്റെ മുന്നണിപ്പോരാളി, ശ്രീനാരായണ ഗുരുദേവന്റെ അരുമ ശിഷ്യന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ടി.കെ. മാധവന്‍ കേരളത്തിന്റെ സാംസ്‌ക്കാരിക, സാമൂഹ്യനവോത്ഥാന ചരിത്രത്തിലെ അവിസ്മരണീയനായ നേതാവാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2020, 03:00 am IST
inArticle

ഈ ലേഖനം ടി.കെ. മാധവന്റെ പൊതു ജീവിതമല്ല. തികച്ചും വ്യക്തി നിഷ്ട്മായ കുടുംബ ജീവിതത്തിലെ അവസാന ഏടുകളാണ്. മാവേലിക്കര ചെട്ടികുളങ്ങരയില്‍ പാലപ്പലകകള്‍ കൊണ്ടു പണിത മുന്ന് മുറികളുള്ള ഒരു കുടിലിനു സമാനമായ ഗീതാഭവനത്തിലാണ് താമസം. അച്ഛന്‍ ആലുമൂട്ടില്‍ കേശവന്‍ ചാന്നാര്‍. അമ്മ കോമലേഴത് ഉമ്മിണിഅമ്മ. 1900 കളില്‍ തിരുവിതാംക്കൂറിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങള്‍. പക്ഷെ തന്റെ സമ്പത്തും ഓജസും അധ:സ്ഥിത ജനതയുടെ മോചനത്തിനായി ഉഴിഞ്ഞു വച്ച ജീവിതം. ജാതി വ്യവസ്ഥക്ക് എതിരായ ധര്‍മ്മയുദ്ധമായ വൈക്കം സത്യാഗ്രഹത്തിന്റെ മുന്നണിപ്പോരാളി, ശ്രീനാരായണ ഗുരുദേവന്റെ അരുമ ശിഷ്യന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ടി.കെ. മാധവന്‍ കേരളത്തിന്റെ സാംസ്‌ക്കാരിക, സാമൂഹ്യനവോത്ഥാന ചരിത്രത്തിലെ അവിസ്മരണീയനായ നേതാവാണ്. സാമൂഹ്യ പരിഷ്‌ക്കര്‍ത്താവായ അദ്ദേഹം പിന്നാക്ക സമുദായങ്ങളുടെ അഭിമാനമായിരുന്നു.

ഗീത ഭവനത്തിന്റെ മുറ്റത്ത് ഒരു ബദാം മരം വളര്‍ന്ന് പന്തലിച്ചു നിന്നിരുന്നു. അതിന്റെ തണലില്‍ ഒരു ചാര് കസേരിയിലാണ് മധവന്റെ ഇരിപ്പടം. തന്റെ പദ്ധതികളുടെ ബ്ലൂ പ്രിന്റ് ഇവിടെയാണ് രൂപംകൊണ്ടിരുന്നത്. ഹൃസ്വമായ ജീവിതത്തിനുള്ളില്‍ ഒട്ടേറെ സാമൂഹിക വിപ്ലവങ്ങള്‍ക്ക് രൂപം നല്‍കി നടപ്പിലാക്കേണ്ട ബാധ്യത തന്നില്‍ കല്പിതമാണെന്നുള്ള ഉല്‍പ്രേരണയാണ് ജന്മനാ ആരോഗ്യഹീനനായ മാധവന്റെ സ്വയംസമര്‍പ്പിത ജീവിതം. 1930 ഏപ്രില്‍ 27ന് അദ്ദേഹം ദിവംഗതനാകുമ്പോള്‍ കേവലം 44 വയസായിരുന്നു.

ആരോഗ്യ ദൃഡഗാത്രനായ ഒരാള്‍ക്കുപോലും താങ്ങാനാവാത്ത അദ്ധ്വാന ഭാരമാണ് മാധവന്‍ ഏറ്റെടുത്തത്. രോഗം കലശലായ പല സന്ദര്‍ഭങ്ങളിലും അല്പം ശമനം കിട്ടുമ്പോള്‍ പൂര്‍വാധികം വീറോടെ വീണ്ടും രംഗപ്രവേശം ചെയ്യുക അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. രോഗം വല്ലാതെ മൂര്‍ച്ഛിച്ചപ്പോള്‍ ഡോക്ടര്‍ മുന്ന് ദിവസം സമ്പൂര്‍ണ വിശ്രമം ഉപദേശിച്ചെങ്കിലും രണ്ടു ദിവസം ഉപദേശം അനുസരിച്ചു സ്വസ്ഥമായിരുന്നു. മൂന്നാം ദിവസം കുട്ടംപേരൂര്‍ ശാഖായോഗവും ദേവസ്വം തമ്മിലുള്ള തര്‍ക്കവും പറഞ്ഞുതീര്‍ക്കാന്‍ ഇറങ്ങി.  

അദ്ദേഹത്തിന്റെ അവസാന നാളുകളെക്കുറിച്ച് മാധവന്റെ മകളും ഈ ലേഖകന്റെ അമ്മയുമായ രുഗ്മണി (ഡോക്ടര്‍ രുഗ്മിണി) കുടുംബ സദസുകളില്‍ വിവരിക്കാറുണ്ടായിരുന്നു. ‘ബദാംമരങ്ങളുടെ തണലില്‍ ചാരു കസേരയില്‍ അച്ഛന്‍ ചാരി കിടക്കും. ഒരു ദിവസം അമ്മ വടക്കുവശത്തെ ഓലപ്പുരയുടെ അടുക്കളയില്‍ നിന്ന് വൈകിട്ട് അച്ഛനുള്ള സൂപ്പുമായി എത്തി. അച്ഛന്‍ ചുമച്ചു തുപ്പി. തുപ്പിയതെന്താണെന്നു നോക്കാന്‍ അമ്മ വേഗം നടന്നു. അപ്പോഴേക്കും തുപ്പിയതിനുമേല്‍ വടിയുടെ അറ്റം കൊണ്ട് മണ്ണു നീക്കിയിട്ടു. അടുത്തു വന്ന് എന്താണ് തുപ്പിയതെന്ന് ചോദിച്ചപ്പോള്‍ ‘ദുഃഖമനോഹരമായ ചിരിയോടെ ഓ ഒന്നുമില്ല എന്നു പറഞ്ഞ് അച്ഛന്‍ സൂപ്പ് വാങ്ങി കുടിച്ചു. തുപ്പിയത് രക്തമായിരുന്നു. സന്ധ്യമയക്കത്തില്‍ പാവം അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നത് ഇപ്പോള്‍ കണ്ടതുപോലെ ഞാന്‍ ഓര്‍ക്കുന്നു’.  

മാധവന്റെ നേതൃത്വത്തില്‍ നടന്ന വൈക്കം സത്യാഗ്രഹം ഗാന്ധിജിയുടെ അക്രമരഹിത ആശയത്തിന്റെ അടിസ്ഥാനത്തിലാണ്. തിരുവാര്‍പ്പ് സമരം ലഹളയായി മാറുകയും മാധവന്റെ നേതൃപാടവം കൊണ്ട് രക്ത ചൊരിച്ചില്‍ ഒഴിവാക്കി. മകള്‍ രുഗ്മിണി അച്ഛന് ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു. എസ്എന്‍ഡി

പി യോഗത്തിന്റെ സംഘടന സെക്രട്ടറി എന്ന നിലയിലും താന്‍ സ്വയം ഏറ്റെടുത്ത സമര പരമ്പരകളുടെ തുടര്‍ ചലനവും അച്ഛന്റെ പദ്ധതികളില്‍ ഉള്‍പ്പെട്ടിരുന്നു. കൂടാതെ ദേശീയ രാഷ്‌ട്രീയത്തില്‍ സജീവമാകാനും ആഗ്രഹിച്ചിരുന്നു.  

1930 ഏപ്രില്‍ 26ന് വീട്ടില്‍ ആരും ഉറങ്ങിയിരുന്നില്ല. മകന്‍ ഏഴ് വയസ് മാത്രം പ്രായമുള്ള ബാബു വിജയനാഥ് അച്ഛന്റെ കൂടെകിടക്കണമെന്ന് വാശി പിടിച്ചിരുന്നു. അങ്ങനെ മകനെ കൂടെ കിടത്തി മാധവന്‍ ഉറങ്ങി എന്നാല്‍ 27 വെളുപ്പിന് മുന്ന് തവണ രക്തം ഛര്‍ദിക്കുകയും ഹൃദ്രോഗം ഉണ്ടാകുകയും ചെയ്തു. അമ്മയും മക്കളായ രുഗ്മിണിയും രേവതിയും കണ്ണീരോടെ നോക്കിനില്ക്കുമ്പോള്‍ അച്ഛന്റെ അവസാന സ്പന്ദനവും നിലച്ചു. കേരള നവോഥാന ചരിത്രമാകുന്ന ഗിരിശൃംഗത്തില്‍ മായിക്കാനാകാത്ത പേരു കൊത്തിവച്ചിട്ടുണ്ട്. ആ പേരാണ് ദേശാഭിമാനി ടി.കെ. മാധവന്‍.

എന്‍. ഗംഗാധരന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.