Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

തമിഴ്‌നാട് സ്വദേശിക്ക് കോവിഡ് ഉറവിടം തിരിച്ചറിയാത്തത് ആശങ്കയേറ്റുന്നു

തമിഴ്‌നാട് സ്വദേശിക്ക് കോവിഡ് ഉറവിടം തിരിച്ചറിയാത്തത് ആശങ്കയേറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2020, 05:48 am IST
inKozhikode

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ താല്‍ക്കാലിക അഗതി മന്ദിരത്തില്‍ താമസിപ്പിച്ച തമിഴ്‌നാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിലെ 47 പേര്‍ അടക്കം 100 ലധികം പേരാണ് നിരീക്ഷണത്തിലായിരിക്കുന്നത്.കോഴിക്കോട് ടൗണ്‍ സിഐ അടക്കം നിരീക്ഷ ണത്തിലാണ്. നഗരത്തിലെ തെരുവുകളില്‍ താമസിക്കുന്നവരെ വിവിധ അഗതിക്യാമ്പുകളിലായി പാര്‍പ്പിക്കുന്നതിന് മുന്‍കൈയെടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം നിരീക്ഷണത്തിലായിട്ടുണ്ട്. 

എന്നാല്‍ രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തിലായവരെ കണ്ടെത്തി മറ്റുള്ളവരെ വരും ദിവസങ്ങളില്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കുമെന്നാണ് ആരോഗ്യവകുപ്പ് വിശദ ീകരിക്കുന്നത്. രോഗിയുമായി നേരിട്ട് സമ്പര്‍ത്തിലേര്‍പ്പെട്ടുവെന്ന് കരുതുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സ്രവങ്ങള്‍ പരിശോധിക്കും. ഇന്നലെ അഞ്ച് പേരുടെ സ്രവങ്ങള്‍ പരിശോധനയ്‌ക്കയച്ചു. ബീച്ച് ഫയര്‍ഫോഴ്‌സിലെ സിവില്‍ ഡിഫന്‍സ് വിംഗിലെ 36 പേരും നിരീക്ഷണത്തിലുള്‍പ്പെടും. ക്യാമ്പിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ആര്‍.എസ്. ഗോപകുമാര്‍ പറഞ്ഞു.  

ഒരു തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ ആകെ 24 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതുകൂടാതെ 6 ഇതര ജില്ലക്കാര്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 11 കോഴിക്കോട് സ്വദേശികളും 4 ഇതര ജില്ലക്കാരും ഉള്‍പ്പെടെ ആകെ 15 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി സ്വദേശിനി (4 മാസം പ്രായം) ഇന്നലെ ഹൃദയാഘാതം മൂലം മരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ ആകെ 14 പേരാണ് കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലുള്ളത്.

ജില്ലയില്‍ ഇന്നലെ 1116 പേര്‍ കൂടി   വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 21,178 ആയി. 1680 പേരാണ് നിരീക്ഷണത്തില്‍ ബാക്കിയുള്ളത്. ഇന്ന് പുതുതായി വന്ന 17 പേര്‍ ഉള്‍പ്പെടെ ആകെ 48 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. 5 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

ഇന്നലെ 15 സ്രവ സാംപിള്‍ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ആകെ 786 സ്രവ സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 761 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 731 എണ്ണം നെഗറ്റീവ് ആണ്. 25 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

Tags: covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.