Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഹിന്ദു സന്യാസിമാരെ ആക്രമിച്ച് കൊന്നത് സിപിഎം എന്‍സിപി നേതാക്കള്‍; തെളിവുകളുമായി പ്രദേശവാസികള്‍; പാല്‍ഘര്‍ നടന്ന സംഭവങ്ങളുടെ ക്യത്യമായ വിവരണം

കൊലപാതകദൃശ്യങ്ങളുടെ വീഡിയോയിലൂടെ ദൃശ്യമാകുന്ന കാശീനാഥ് ചൗധരി എന്‍സിപി ജില്ലാ പഞ്ചായത്തംഗമാണ്. ഇയാള്‍ക്കൊപ്പം സിപിഎം നേതാക്കളായ വിഷ്ണു പത്ര, സുഭാഷ് ഭവര്‍,ധര്‍മ ഭവര്‍ എന്നീ പഞ്ചായത്തംഗങ്ങളും വളഞ്ഞിട്ടാക്രമിക്കുന്നവരിലുണ്ടെന്നും പ്രദേശവാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2020, 04:07 pm IST
in Main Article

മുംബൈ: ആള്‍ക്കൂട്ടം ഹിന്ദുസന്യാസികളെ ആക്രമിച്ച് കൊന്ന സംഭവത്തില്‍ സ്ഥലത്തെ രാഷ്‌ട്രീയനേതാക്കള്‍ക്കും പങ്കെന്ന് സൂചനയുമായി പ്രദേശവാസികള്‍. എന്‍സിപിയുടെ പ്രാദേശിക നേതാവിന് കൊല പാതകത്തിലും പ്രകോപനങ്ങളിലും പങ്കുള്ളതായി പ്രദേശവാസികളുടെ മൊഴി പുറത്തു വന്നിട്ടുണ്ട്. കൊലപാതക ദൃശ്യങ്ങളുടെ വീഡിയോയിലൂടെ ദൃശ്യമാകുന്ന കാശീനാഥ് ചൗധരി  എന്‍സിപി ജില്ലാ പഞ്ചായത്തംഗമാണ്. ഇയാള്‍ക്കൊപ്പം സിപിഎം നേതാക്കളായ വിഷ്ണു പത്ര, സുഭാഷ് ഭവര്‍, ധര്‍മ ഭവര്‍ എന്നീ പഞ്ചായത്തംഗങ്ങളും വളഞ്ഞിട്ടാക്രമിക്കുന്നവരിലുണ്ടെന്നും പ്രദേശവാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.  

ഒരു മരണവീട്ടില്‍ പോയി തിരികെ പോരാനിരിക്കേയാണ് രണ്ടു ഹിന്ദു സന്യാസിമാരേയും അവരുടെ വാഹനം ഓടിച്ച ഡ്രൈവറേയും വളഞ്ഞിട്ട് കല്ലെറിഞ്ഞും അടിച്ചും പ്രാകൃതമായി വധിച്ചത്. കമ്യൂണിസ്റ്റ് ഭീകര്‍ക്കും ജിഹാദി സംഘടനകള്‍ക്കും ശക്തമായ സ്വാധീനമുള്ള പാല്‍ഘര്‍ മേഖലയില്‍ കുട്ടികളെ കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ ഹിന്ദുസന്യാസിമാര്‍ നടത്തിവന്ന ബോധവല്‍ക്കരണം അക്രമികളെ പ്രകോപിപ്പിച്ചിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. പാല്‍ഘറില്‍ നടന്ന സംഭവങ്ങളുടെ ക്യത്യമായ വിവരണം പാല്‍ഘര്‍ ജില്ലയിലെ പ്രചാരകനായിരുന്ന ഉത്തംകുമാര്‍ നല്‍കുന്നുണ്ട്. സിപിഎം എന്‍സിപി ക്രിമിനലുകളാണ് സ്വാമിമാരുടെ കൊലപാതകത്തിന് നേതൃത്വം നല്‍കിയതെന്ന് അദേഹം പറയുന്നു. അദേഹം നല്‍കിയ വിവരണത്തിന്റെ പൂര്‍ണരൂപം  

പാല്‍ഘറിലെ സന്യാസി ശ്രേഷ്ഠന്‍മാരുടെ അരുംകൊല : ചില കാണാപ്പുറങ്ങള്‍

കഴിഞ്ഞ ദിവസം മഹാരാഷ്‌ട്ര – ഗുജറാത്ത് അതിര്‍ത്തിയില്‍ മഹാരാഷ്‌ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ കാസാ എന്ന ഗ്രാമത്തില്‍ വച്ച് രണ്ടു സന്യാസി ശ്രേഷ്ഠന്‍മാരും അവരുടെ ഡ്രൈവറും അതിനിഷ്ഠൂരമായി കമ്മ്യൂണിസ്റ്റ് തീവ്രവാദി പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട വാര്‍ത്ത നമ്മള്‍ അറിഞ്ഞുവല്ലോ. എന്നാല്‍ ഈ സംഭവത്തിന്റെ നിജസ്ഥിതി അല്ല പലയിടത്തും വാര്‍ത്തകള്‍ ആയി എത്തുന്നത്. അത് തിരുത്തുവാനാണ് ഈ കുറിപ്പ്.

മഹാരാഷ്‌ട്രയില്‍ നാസിക്കിലെ ത്രയംബകേശ്വറിലുള്ള ശ്രീ പാഞ്ച് ദക്ഷിണ ജുനാ അഖാഡയിലെ സന്യാസി ശ്രേഷ്ഠന്‍മാരായ സ്വാമി സുശീല്‍ഗിരി മഹാരാജ്, സ്വാമി കല്പവൃക്ഷഗിരി മഹാരാജ് എന്നിവരും ഇവരുടെ വാഹനത്തിന്റെ ഡ്രൈവറായ മുംബൈ കാന്തിവലി സ്വദേശിയായ നിലേഷ് തേല്‍ഡനേയും ആണ് കൊല്ലപ്പെട്ടത്. ഈ സന്യാസി ശ്രേഷ്ഠന്‍മാരുടെ ഗുരുപരമ്പരയില്‍പ്പെട്ട ഒരു സന്യാസിവര്യന്‍ ഗുജറാത്തിലെ സൂറത്തില്‍ വച്ച് സമാധി ആയി. ആ സന്യാസിവര്യന് പ്രണാമം അര്‍പ്പിക്കാനാണ് ഇവര്‍ നാസിക്കില്‍ നിന്നും പുറപ്പെട്ടത്. എന്നാല്‍ മഹാരാഷ്‌ട്ര – ഗുജറാത്ത് അതിര്‍ത്തി അടച്ചിരുന്നതിനാല്‍ അവര്‍ക്ക് പാല്‍ഘറിലെ അതിര്‍ത്തിയില്‍ നിന്നും മുമ്പോട്ട് പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന ആരോ ഒരാള്‍ പറഞ്ഞു-അതിര്‍ത്തി ഗ്രാമമായ കാസയില്‍ ഉള്ള നാട്ടുപാതയില്‍ കൂടി യാത്ര ചെയ്താല്‍ ഗുജറാത്തിലേക്ക് പ്രവേശിക്കാമെന്ന്. ഇയാളുടെ വാക്കുകള്‍ വിശ്വസിച്ച ഡ്രൈവര്‍ അയാള്‍ പറഞ്ഞ രീതിയില്‍ വാഹനം ഓടിച്ച് കാസാ ഗ്രാമത്തില്‍ പ്രവേശിച്ചു. കുറച്ച് ദൂരം മുമ്പോട്ട് പോയി കഴിഞ്ഞപ്പോള്‍ കുറെ ഗ്രാമവാസികള്‍ വന്ന് വാഹനം തടയുകയും കള്ളന്‍മാരെന്ന് ആരോപിച്ച് ഇവരെ മര്‍ദ്ദിക്കുകയും ചെയ്തു. ഇവര്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കുകയും ഗ്രാമവാസികള്‍ മര്‍ദ്ദനം നിര്‍ത്തുകയും ചെയ്തു. തുടര്‍ന്നിവര്‍ സമീപത്തുള്ള ഫോറസ്റ്റ് ഓഫീസില്‍ പോയി ഇരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. അവരുടെ ചോദ്യം ചെയ്യലിലും ഇവര്‍ സന്യാസിമാര്‍ ആണെന്നും കള്ളന്‍മാര്‍ അല്ലെന്നും ബോധ്യപ്പെട്ടു.

എന്നാല്‍ പോലീസ് ഇവരെ സ്ഥലത്തു നിന്ന് രക്ഷിക്കാന്‍ ശ്രമിക്കാതെ ജനങ്ങളുടെ മദ്ധ്യത്തിലേക്ക് കൊണ്ടുവന്നു. ഇതിനിടയില്‍ സംഭവഗതികള്‍ ചിലര്‍ ചേര്‍ന്ന് വഴി തിരിച്ച് വിടുകയും ഗ്രാമവാസികളെ അനാവശ്യമായി പ്രകോപിതരാക്കുകയും വടിയും കല്ലും മറ്റ് മാരകായുധങ്ങളും കൊണ്ട് മുപ്പതോളം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തന്നെ രണ്ടു സന്യാസിമാരെയും ഡ്രൈവറെയും നിഷ്ഠൂരമായി തല്ലിക്കൊല്ലിക്കുകയായിരുന്നു. ഗ്രാമവാസികളെ ആക്രമണത്തിന് പ്രേരിപ്പിച്ചതും സന്യാസിമാരെയും ഡ്രൈവറെയും മര്‍ദ്ദിച്ച് കൊല്ലാന്‍ മുമ്പില്‍ നിന്നതും ഈ ഗ്രാമപഞ്ചായത്തിലെ സി പി എം അംഗങ്ങളായ വിഷ്ണു പത്താറ, സുഭാഷ് ഭാവാര്‍, ധര്‍മ്മ ഭാവാര്‍ പാല്‍ഘര്‍ ജില്ലാ പഞ്ചായത്തിലെ എന്‍ സി പി അംഗമായ കാശിനാഥ് ചൗധരി എന്നിവര്‍ ചേര്‍ന്നാണ്.  

ഈ കൊലപാതകങ്ങളുടെ വീഡിയോയില്‍ ഇവര്‍ മൂന്നുപേരെയും വ്യക്തമായി കാണാം. സന്യാസിമാരെ കള്ളന്‍മാര്‍ എന്നാരോപിച്ച് ജനക്കൂട്ടം തടഞ്ഞ് വയ്‌ക്കുന്നതു മുതല്‍ ഒടുവില്‍ അവര്‍ മര്‍ദ്ദനമേറ്റ് മരിക്കുന്നതു വരെ ഏതാണ്ട് മൂന്നു മണിക്കൂറോളം സമയം എടുത്തു. മുപ്പതോളം പോലീസ് ഉദ്യോസ്ഥര്‍ സ്ഥലത്തുണ്ടായിട്ടും ജനപ്രതിനിധികള്‍ കൊലപാതകത്തിന് മുമ്പില്‍ നിന്നിട്ടും സംഭവങ്ങള്‍ മൂന്നു മണിക്കൂറോളം നീണ്ടു നിന്നിട്ടും ഈ അരുംകൊല എന്ത് കൊണ്ട് തടയപ്പെട്ടില്ല ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാല്‍ ഈ കൊലപാതകങ്ങളുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകും.

പാല്‍ഘര്‍ ജില്ലയിലെ തലാസരി പട്ടണത്തിനടുത്താണ് കാസാ ഗ്രാമം. ദാനു നിയമസഭാ നിയോജകമണ്ഡലത്തിലാണ് ഈ ഗ്രാമം. സിപിഎം ന്റെ ശക്തികേന്ദ്രം ആണ് ഈ സ്ഥലം. സിപിഎം അക്രമണങ്ങള്‍ കൊണ്ട് കുപ്രസിദ്ധി നേടിയ സ്ഥലമാണ് മഹാരാഷ്‌ട്രയിലെ തലശ്ശേരി എന്നറിയപ്പെടുന്ന തലാസരി. ഗ്രാമവാസികളില്‍ ഏറിയപങ്കും ആദിവാസികളായ ഇവരുടെ ജീവിത ശൈലി തന്നെ മദ്യത്തിനും മറ്റ് ലഹരി വസ്തുക്കള്‍ക്കും അടിമപ്പെട്ടതാണ്. ഇവരുടെ ജീവിത ശൈലി നിഷ്ഠൂരരായ മാവോയിസ്റ്റ് കളുടേതിന് സമാനമാണ്. ഇതിനൊക്കെ കാലങ്ങളായി സഹായങ്ങളും നേതൃത്വവും നല്കി വരുന്നത് സി പി എം ആണ്. ഇവിടെ സി പി എം അക്രമങ്ങള്‍ക്ക് തടയിടാനും ഗ്രാമവാസികളെ നന്മയുടെ മാര്‍ഗ്ഗത്തിലേക്ക് നയിക്കുവാനും ആദ്യമായി മുന്നോട്ട് വന്നത് ബി ജെ പി യുടെ മുന്‍ എം.പി ചിന്താമണ്‍ വംഗെയാണ്.

ഇതെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭവനം മൂന്നുതവണ സിപിഎമ്മുകാര്‍ അഗ്‌നിക്കിരയാക്കി. ഒരിക്കല്‍ പോലീസ് വെടിവെയ്‌പ്പ് നടത്തിയാണ് അദ്ദേഹത്തെയും കുടുംബത്തെയും രക്ഷിച്ചത്. എങ്കിലും അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയി. ഇതിന്റെ ഫലമായി സിപിഎം ന്റെ സ്ഥിരം മണ്ഡലമായ ദാനു മണ്ഡലത്തില്‍ 2014 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെ പി വിജയിച്ചു. പാസ്‌കല്‍ ദനാരെ ആണ് ഇവിടെ ബിജെപി എം എല്‍ എ ആയത്. തുടര്‍ന്ന് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി സിപിഎം ന്റെയും അവരുടെ ഏറാന്‍ മൂളികളായ മറ്റ് പ്രാദേശിക കക്ഷികളുടെയും ഗുണ്ടായിസം ഇവിടെ കുറയ്‌ക്കുവാന്‍ സാധിച്ചു.

ഇതില്‍ രോഷാകുലരായ സിപിഎം അക്രമങ്ങള്‍ക്ക് തക്കം പാത്തു കഴിയുമ്പോളാണ് 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. പതിവ് പോലെ സിപിഎം ഇവിടെ മത്സരത്തിനിറങ്ങി. പതിവിന് വിപരീതമായി കോണ്‍ഗ്രസ്, എന്‍സിപി, ബിവിഎ എന്നിവര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ സിപിഎം ന് പിന്തുണ പ്രഖ്യാപിച്ചു. പരസ്യമായി ബിജെപി ക്കൊപ്പവും രഹസ്യമായി സിപിഎം ന് ഒപ്പവും നിന്ന് ശിവസേന തങ്ങളുടെ ശിഖണ്ഡി വേഷം ആടി. ഫലം എത്തിയപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥി ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഫലപ്രഖ്യാപനം സിപിഎം ആഘോഷിച്ചത് ഈ മണ്ഡലത്തിലെ ബിജെപി ക്കാരുടെ മുന്നൂറോളം വീടുകള്‍ അഗ്‌നിക്കിരയാക്കി കൊണ്ടാണ്. അഞ്ച് വര്‍ഷം അടക്കിപ്പിടിച്ച തങ്ങളുടെ ക്രൂരതയ്‌ക്ക് അങ്ങനെ അവര്‍ തുടക്കം കുറിച്ചു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കോണ്‍ഗ്രസ്യം എന്‍സിപിയും ശിവസേനയും ഇപ്പോള്‍ ഇവര്‍ക്ക് കൂട്ടിനുണ്ട്.

ഇതിന്റെ തുടര്‍ച്ചയാണ് സന്യാസിമാരുടെ കൊലപാതകം. മോഷ്ടാക്കള്‍ എന്നാരോപിച്ച് ജനക്കൂട്ടം തടഞ്ഞ് വച്ച സന്യാസിമാരെ കള്ളന്‍മാര്‍ അല്ലെന്നറിഞ്ഞിട്ടും തല്ലിക്കൊന്നത് സിപിഎം പ്രവര്‍ത്തകര്‍ക്ക് ഹിന്ദുത്വത്തിനോടും സന്യാസിമാരോടും പണ്ട് തൊട്ട് തുടരുന്ന വരുന്ന വിദ്വേഷം ഒന്നു കൊണ്ട് മാത്രമാണ്. ഇപ്പോള്‍ ഭരണത്തിന്റെ സഹവര്‍ത്തിത്വം കൊണ്ടും ഹിന്ദുക്കളോടുള്ള വിരോധം കൊണ്ടും എന്‍സിപിയും കോണ്‍ഗ്രസും ഇവരെ എല്ലാവിധത്തിലും സഹായിക്കുന്നു. ശിവസേന സര്‍ക്കാരിന്റെ പങ്കാളികളായ സിപിഎം എന്‍സിപി നേതാക്കള്‍ നേതൃത്വം നല്കിയ ആള്‍ക്കൂട്ട കൊലപാതകം ആയതിനാലാണ് ഇത്രയും പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിട്ടും സന്യാസിമാരെ സ്ഥലത്ത് നിന്ന് രക്ഷിക്കാന്‍ ശ്രമിക്കാതെ അവരെ അക്രമികള്‍ക്ക് വിട്ടുകൊടുത്തതും കൂട്ടകൊലപാതകം കണ്ട് നിന്നതും ഒക്കെ.

കൊലപാതകത്തിനു ശേഷം വേണ്ട രീതിയില്‍ കേസ് ചാര്‍ജ് ചെയ്യാന്‍ പോലീസ് മടിച്ചു. എന്നാല്‍ മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസ് ഈ പ്രശ്‌നത്തില്‍ സജീവമായി ഇടപെടുകയും ബിജെപി കേന്ദ്ര നേതൃത്വം വിഷയത്തില്‍ സത്വര നടപടികള്‍ ചെയ്യുവാന്‍ ആവശ്യപ്പെടുകയും ചെയ്തത് കൊണ്ടാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതും 110 ഓളം പേരെ അറസ്റ്റ് ചെയ്തതും ഒക്കെ ഉണ്ടായത് .

ഈ അതിര്‍ത്തിയില്‍ ലോക്ക് ഡൗണ്‍ മൂലം ബുദ്ധിമുട്ടുണ്ടായ യാത്രക്കാര്‍ക്കുള്ള ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ ഞാനും എന്റെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ കുറച്ച് ദിവസം മുമ്പ് നല്കിയിരുന്നു. തദവസരത്തില്‍ പാല്‍ഘര്‍ എം പി രാജേന്ദ്ര ഗാവിതും പാസ്‌കല്‍ ധനാരെയും ഈ സ്ഥലങ്ങളില്‍ സിപിഎം പുനരാരംഭിച്ച ക്രൂരതകളെ കുറിച്ച് ഞങ്ങളോട് പറഞ്ഞിരുന്നു.

അതിന്റെ പ്രത്യക്ഷ തെളിവാണ് രാജ്യത്തെ നടുക്കിയ ഈ കൂട്ട കൊലപാതകം. ഇതിനെ സംബന്ധിച്ച് മാദ്ധ്യമങ്ങളിലും നവമാദ്ധ്യമങ്ങളിലും വരുന്ന മറ്റെല്ലാ കാരണങ്ങളും തെറ്റാണെന്നും സിപിഎം ന്റെ ക്രൂരമുഖം മറയ്‌ക്കാന്‍ ഇടതുപക്ഷ മാദ്ധ്യമക്കാര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ ആണ് അവയെന്നും പൊതുജനങ്ങള്‍ മനസിലാക്കുക.

Tags: cpimNcpPalghar attackPalgharMob Lynching
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

Kerala

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

Kerala

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.