Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊറോണയ്‌ക്കിടയിൽ പാൽവില കൂട്ടണമെന്ന് മിൽമ; അഞ്ച് മുതൽ ഏഴ് രൂപവരെ വർദ്ധിപ്പിക്കാൻ ശുപാർശ

ഏഴുമാസം മുമ്പാണ് പാൽ വില മിൽമ കൂട്ടിയത്. ക്ഷീരകർഷകർക്ക് ഓണത്തിന് മുൻപ് ലീറ്ററിന് നാലു രൂപ വർധിപ്പിച്ച മിൽമ വീണ്ടും പാൽവില കൂട്ടിയാൽ സാധാരണക്കാരനെ വലയ്‌ക്കും.

അഭിജിത്ത് എസ്. പേരകത്ത്byഅഭിജിത്ത് എസ്. പേരകത്ത്
Apr 21, 2020, 08:56 am IST
inKerala

തിരുവല്ല: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ലിറ്ററിന് അഞ്ച് മുതൽ ഏഴ് രൂപവരെ വർദ്ധിപ്പിക്കണമെന്ന് ശുപാർശ. വിലവർദ്ധനവ് അനിവാര്യമാണെന്ന് മിൽമ സംസ്ഥാന സർക്കാരിനെ അറിയിച്ചതായാണ് സൂചന. 

ലിറ്ററിന് ആറുരൂപവരെ വർദ്ധിപ്പിക്കണമെന്ന് മേഖല യൂണിയനുകൾ മിൽമക്ക് ശുപാർശ നൽകി. വിലവർധന ചർച്ചചെയ്യാനുള്ള നിർണായക യോഗം ഈമാസം തന്നെ കൂടും. എന്നാൽ എത്രകൂട്ടണമെന്നത് സംബന്ധിച്ച കൃത്യത ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിൽ മാത്രമേ ഉണ്ടാകൂ. മിൽമയ്‌ക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സർക്കാരിന്റെ അനുമതിയോടെയെ വർധിപ്പിക്കാറുള്ളൂ. എന്നാൽ കൊറോണക്കാലം കഴിഞ്ഞാൽ വിലവർദ്ധനവ് സംബന്ധിച്ച് തീരുമാനമെടുക്കാമെന്നാണ് മുഖ്യമന്ത്രി അധികൃതർക്ക് നൽകിയിരിക്കുന്ന ഉറപ്പ്.

ഏഴുമാസം മുമ്പാണ് പാൽ വില മിൽമ കൂട്ടിയത്. ക്ഷീരകർഷകർക്ക് ഓണത്തിന് മുൻപ് ലീറ്ററിന് നാലു രൂപ വർധിപ്പിച്ച മിൽമ വീണ്ടും പാൽവില കൂട്ടിയാൽ സാധാരണക്കാരനെ വലയ്‌ക്കും. കാലിത്തീറ്റയുടെ വില കൂടി, വേനൽക്കാലത്ത് പാലിന് ക്ഷാമം, ഇതര സംസ്ഥാനങ്ങളിൽ നിന്ന് പാൽ ഇറക്കുമതി ചെയ്യണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വില വർദ്ധനയ്‌ക്ക് ലക്ഷ്യമിടുന്നത്.  

പ്രളയശേഷം ആഭ്യന്തരോദ്പാദനത്തിൽ ഒരു ലക്ഷത്തിലധികം ലിറ്ററിന്റെ കുറവാണുണ്ടായത്. രണ്ട് വർഷം കഴിയുമ്പോഴും വിഷയത്തിൽ പരിഹാരം കാണാൻ സർക്കാരിന് സാധിച്ചിട്ടില്ല. കഴിഞ്ഞവർഷം ദിവസം 1.86 ലക്ഷം ലിറ്റർ പാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങി. ഇപ്പോൾ ഇത് 3.60 ലക്ഷം ലിറ്ററായി.  കാലിത്തീറ്റയുടെ വിലയിലുണ്ടായ വർദ്ധനവും കനത്ത ചൂടും കൊറോണ പശ്ചാത്തലത്തിൽ ഉണ്ടായ ബാധ്യതകളും കർഷകരെ പിന്നോട്ടടിക്കുന്നെന്നാണ് മിൽമയുടെ അവകാശവാദം. ഒന്നുകിൽ സർക്കാർ പാൽവില ഇൻസെന്റീവ് നൽകി കർഷകരെ സഹായിക്കണം. അല്ലെങ്കിൽ കർഷകരെ സഹായിക്കാൻ അടിയന്തിര പാക്കേജ് പ്രഖ്യാപിക്കണം. അല്ലാത്ത പക്ഷം വില വർദ്ധനയല്ലാതെ മറ്റൊരുമാർഗ്ഗമില്ലെന്നാണ് മിൽമയുടെ നിലപാട്.  

അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പാൽവില കൂടി വർദ്ധിപ്പിക്കുന്നത് ജനങ്ങൾക്ക് ഇരുട്ടടിയാകും. കഴിഞ്ഞ സെപ്തംബറിൽ ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. അന്ന് ലിറ്ററിന് നാലു രൂപ കൂട്ടി. കടും നീല കവറിന് ലിറ്ററിന് 46 , മഞ്ഞ കവറിനും ഇളം നീല കവറിനും 44, കാവി, പച്ച കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന് 48 എന്നിങ്ങനെയാണ് വില നിലവാരം. തൈരിന് പച്ചക്കവറിന് 54, നീലക്കവറിന് 70 എന്നനിരക്കാണ്. ഇതിൽ ആനുപാദികമായ വർദ്ധനവ് ഉണ്ടാകുമെന്നാണ് അറിയുന്നുത്.

Tags: മിൽമCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

നന്ദിനിയുടെ ആക്രമണത്തില്‍ പകച്ച് മിൽമ; ഇപ്പോള്‍ കര്‍ണാടകയിലും തമിഴ്നാട്ടിലും ഔട്ട്‍ലെറ്റുകള്‍ തുറന്ന് പ്രത്യാക്രമണതന്ത്രവുമായി മില്‍മ

Kerala

അതിര്‍ത്തികടന്നുള്ള പാല്‍ വില്‍പ്പന; കര്‍ണാടക സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത് കേരളത്തിന് ദോഷമെന്ന് മില്‍മ

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.