Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

പാര്‍ട്ടി പത്രത്തിന്റെ മണ്ടത്തരം വൈറലായി; പിണറായിക്കുള്ള ഓസ്‌ട്രേലിയന്‍ ആദരത്തിന്റെ പടം ഇ-പേപ്പേറില്‍ നിന്ന് പിന്‍വലിച്ച് തടിയൂരി ദേശാഭിമാനി

ഈ ചിത്രത്തിനു പിന്നിലെ വസ്തുത പുറത്തുവരുകയും പത്രത്തിനു പറ്റിയ അമളി സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി പ്രചരിക്കുകയും ചെയ്തതോടെയാണു ഇ-പേപ്പറില്‍ നിന്നു ചിത്രം നീക്കിയത്. ഇപ്പോള്‍ ചിത്രത്തിന്റെ സ്ഥാനത്തു കോവിഡ് സംബന്ധിച്ചു ലോകാരോഗ്യ സംഘടന നല്‍കിയ വിവിധ ലോകരാജ്യങ്ങളുടെ കണക്കുകള്‍ സൂചിപ്പിക്കുന്ന ചിത്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2020, 01:58 pm IST
in Social Trend

തിരുവനന്തപുരം:കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രിക്ക് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ആദരമര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിച്ചെന്ന ചിത്രത്തിന്റെ യഥാര്‍ത്ഥ വസ്തുത പുറത്തുവന്നോടെ ചിത്രം ഇ-പേപ്പറില്‍ നിന്നു പിന്‍വലിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി തടിയൂരി. താങ്ക്‌സ് പിണറായി എന്നു രേഖപ്പെടുത്തിയ ബോര്‍ഡ് ഒരു വലിയ കെട്ടിടത്തില്‍ സ്ഥാപിച്ചിരിക്കുന്നതായിരുന്നു ചിത്രം. ചിത്രത്തിനൊപ്പം ദേശാഭിമാനി പറയുന്നത് ഇങ്ങനെയാണ് കോവിഡിനെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്ന് നയിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആദരമര്‍പ്പിച്ച് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍ സ്ഥാപിച്ച ബോര്‍ഡ്. അവിടത്തെ പ്രധാന മൊബൈല്‍ഫോണ്‍ സേവനദാതാക്കളായ ടെല്‍സ്ട്രയുടെ കെട്ടിടത്തിലാണ് ഈ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത് എന്നാണ്.  എന്നാല്‍, ഈ ചിത്രത്തിനു പിന്നിലെ വസ്തുത പുറത്തുവരുകയും പത്രത്തിനു പറ്റിയ അമളി സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി പ്രചരിക്കുകയും ചെയ്തതോടെയാണു ഇ-പേപ്പറില്‍ നിന്നു ചിത്രം നീക്കിയത്. ഇപ്പോള്‍ ചിത്രത്തിന്റെ സ്ഥാനത്തു കോവിഡ് സംബന്ധിച്ചു ലോകാരോഗ്യ സംഘടന നല്‍കിയ വിവിധ ലോകരാജ്യങ്ങളുടെ കണക്കുകള്‍ സൂചിപ്പിക്കുന്ന ചിത്രമാണ്.  

പിആര്‍ വര്‍ക്കിന്റെ ഭാഗമായി പിണറായി സ്തുതിയ്‌ക്കായി പാര്‍ട്ടി പത്രം ദേശാഭിമാനി ഇന്നത്തെ ഏഴാം പേജിലാണു ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു ചിത്രം പ്രസിദ്ധീകരിച്ചത്.  വസ്തുത പോലും അന്വേഷിക്കാതെയാണ് പത്രം പിണറായിക്കു ആദരവ് അര്‍പ്പിച്ചുള്ള ചിത്രമാണെന്നു വ്യക്തമാക്കി പത്രം പ്രസിദ്ധീകരിച്ചത്. യഥാര്‍ത്ഥത്തില്‍ ഇതു ഓസ്‌ട്രേലിയയിലെ മൊബൈല്‍ കമ്പനിയായ ടെല്‍സ്ട്രയുടെ ഒരു ഓണ്‍ലൈന്‍ ക്യാംപെയ്ന്‍ ആയിരുന്നു. കോറോണ നേരിടുന്നതില്‍ സഹായിക്കുന്നവരെ പ്രോത്സഹിപ്പിക്കാനുള്ള ഒരു ക്യാംപെയ്ന്‍. ഓസ്‌ട്രേലിയയില്‍ ഒള്ള ആര്‍ക്കും നിങ്ങള്‍ക്ക് നന്ദി അറിയിക്കേണ്ടവരുടെ പേരും അതിനുള്ള ചെറിയ കാരണവും കമ്പനി നല്‍കിയിട്ടുള്ള 0484 എന്ന നമ്പരിലേക്ക് എസ്എംഎസ് അയച്ചാല്‍ മതി. വ്യക്തിയുടെ പേര് കമ്പനി ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കയും അതിന്റെ ചിത്രം നിങ്ങള്‍ക്ക് എംഎംഎസായി അയയ്‌ക്കുകയും ചെയ്യാം. ഇതിനു ചെറിയ സര്‍വീസ് ചാര്‍ജ് ഈടാക്കും. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാനുള്ള അനുമതിയും കമ്പനി നല്‍കും. ഇത്തരത്തില്‍ ആരോ നല്‍കിയ പേരാണ് പിണറായിയുടേത്. ഈ ചിത്രമാണ് ദേശാഭിമാനി കോവിഡിനെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്ന് നയിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആദരമര്‍പ്പിച്ച് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍ സ്ഥാപിച്ച ബോര്‍ഡ് എന്ന തരത്തില്‍ പ്രസിദ്ധീകരിച്ചത്. ഈ ചിത്രം വന്നതിനു പിന്നാലെ പലരും തങ്ങളുടെ പേര് ബോര്‍ഡില്‍ തെളിഞ്ഞ ചിത്രം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണു മണ്ടത്തരം മനസിലാക്കി ചിത്രം ദേശാഭിമാനി പിന്‍വലിച്ചത്.

Tags: pinarayideshabhimani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

News

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

Kerala

ഇഡി റെയ്ഡിനെതിരെ കേരളം താക്കീത് നൽകിയെന്ന് ദേശാഭിമാനി : താക്കീത് നൽകാൻ പോയവർ ഒരു കൊല്ലം കഴിഞ്ഞേ ഇനി പുറത്ത് വരൂവെന്ന് പരിഹാസം

Kerala

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

പുതിയ വാര്‍ത്തകള്‍

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.