Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

മാലിദ്വീപില്‍ രോഗവ്യാപനം രണ്ടാം ഘട്ടത്തില്‍: 6.2 ടണ്‍ അവശ്യമരുന്നും 2459 ടണ്‍ അരിയും 670 ടണ്‍ പഞ്ചസാരയും ഇന്ത്യ എത്തിച്ചു

ജനവാസമുള്ള 200 ദ്വീപുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളായ 154 ദ്വീപുകളും ചേര്‍ന്ന രാജ്യത്ത് മാര്‍ച്ച് 7ാം തിയതിയാണ് ആദ്യമായി കൊറോണ രോഗം സ്ഥിരീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2020, 07:04 pm IST
inMarukara

മാലി സിറ്റി: മാലിദ്വീപില്‍ കോവിഡ് വ്യാപനം അതിന്റെ രണ്ടാം ഘട്ടത്തിലേയ്‌ക്ക് കടന്നു. നിലവില്‍ 34 രോഗികളില്‍ കൊറോണ സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രതിരോധ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ 14 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. രാജ്യ തലസ്ഥാനമായ മാലി സിറ്റിയും സമീപ ദ്വീപുകളായ ഹുളുമാലെ,വിലിമാലെ എന്നീ ദ്വീപുകളും ഇതില്‍ പെടുന്നു.  

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഏകദേശം 1200 ഓളം ദ്വീപുകളുള്‍ക്കൊള്ളുന്ന ഇന്ത്യയുടെ അയല്‍ രാജ്യമാണ് മാലിദ്വീപ്. ജനവാസമുള്ള 200 ദ്വീപുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളായ 154 ദ്വീപുകളും ചേര്‍ന്ന രാജ്യത്ത് മാര്‍ച്ച് 7ാം തിയതിയാണ് ആദ്യമായി കൊറോണ രോഗം സ്ഥിരീകരിച്ചത്.  

ഇറ്റലിയില്‍ നിന്നുള്ള വിനോദസഞ്ചാരികളില്‍ നിന്ന് രോഗ പകര്‍ച്ചയുണ്ടായ സാഹചര്യത്തില്‍ കുറേദു വിലമെന്തു, ബട്ടാല, കുറമതി തുടങ്ങിയ റിസോര്‍ട്ടുകള്‍ സര്‍ക്കാര്‍ ക്വാറന്റ്റൈന്‍ കേന്ദ്രങ്ങളാക്കി ലോക്ക് ഡൗണ്‍ ചെയ്തു. തുടര്‍ന്ന് രാജ്യം വേണ്ടത്ര ജാഗ്രതയോടെ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളനുസരിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിച്ചിരുന്നു. ഏപ്രില്‍ 1 വരെ വിദേശസഞ്ചാര സാഹചര്യമുള്ളവരും പ്രവാസികളുമുള്‍പ്പടെ 19 രോഗികള്‍ മാത്രമുണ്ടായിരുന്ന രാജ്യത്തെ, രണ്ട് ലക്ഷത്തോളം ജനങ്ങള്‍ അധിവസിക്കുന്ന രാജ്യതലസ്ഥാനമായ മാലിയില്‍ പുതുതായി പതിനഞ്ചോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്.

പരിശോധിക്കപ്പെടാത്ത ഏകദേശം നൂറോളം രോഗികള്‍ നിലവില്‍ രാജ്യത്ത് ഉണ്ടാവാമെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നാഷണല്‍ എമര്‍ജന്‍സി ഒപ്പറേഷന്‍സ് പ്രതിനിധി ഡോ. ഷീനാ മൂസ മുന്നറിയിപ്പ് നല്‍കി. ആരോഗ്യരംഗത്തും വ്യാപാര  വാണിജ്യ മേഖലയിലും ഇന്ത്യയെയും ശ്രീലങ്കയെയും പ്രധാനമായും ആശ്രയിക്കുന്ന രാജ്യത്ത് രോഗവ്യാപനമുണ്ടായാല്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാവും എന്നുള്ളത് കൊണ്ട് രാജ്യത്തെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഏകദേശം അയ്യായിരത്തോളം ഇന്ത്യക്കാര്‍ ലോക്ക് ഡൗണ്‍ കരുതലിലാണ്. വൈകാരികമായ ദുരിതാവസ്ഥയേക്കാള്‍ പ്രായോഗിക സമീപനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ട സാഹചര്യമായതിനാല്‍ നിലവില്‍ ആശങ്കാകുലരാകേണ്ട സാഹചര്യമൊന്നും നിലനില്‍ക്കുന്നില്ല. എന്നിരുന്നാലും കൂടുതല്‍ രോഗവ്യാപനമുണ്ടായാല്‍ മറ്റു രാജ്യങ്ങളിലെ പോലെ പ്രവാസികള്‍ പ്രതിസന്ധിയിലാകും.  

മാലിദ്വീപിലെ ഇമിഗ്രേഷന്‍ അതോറിറ്റിയുടെ 2019 ജനുവരിയിലെ കണക്കനുസരിച്ച് ഒരുലക്ഷത്തി നാല്‍പത്തിനാലായിരത്തി അറുനൂറ് വിദേശികള്‍ രാജ്യത്ത് ജോലി ചെയ്യുന്നു, അതില്‍ 63000 പേര്‍ വേണ്ടത്ര രേഖകളില്ലാത്തവരുമാണ്, പ്രത്യേകിച്ച് ബംഗ്ലാദേശില്‍ നിന്നുള്ളവര്‍. സാര്‍ക്ക് രാജ്യങ്ങളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന ഇന്ത്യ, ഓപ്പറേഷന്‍ സഞ്ജീവനിയുടെ ഭാഗമായി 6.2 ടണ്‍ അവശ്യമരുന്നും 2459 ടണ്‍ അരിയും 670 ടണ്‍ പഞ്ചസാരയും നിര്‍മ്മാണ മേഖലയ്‌ക്കായി 5000 ടണ്‍ സിമന്റും ഇന്ത്യന്‍ എംബസി വഴി മാലിദ്വീപില്‍ എത്തിച്ചിട്ടുള്ളത് ആശ്വാസകരമാണ്.

Tags: മാലിദ്വീപ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തീവ്രവാദ ബന്ധം ; മാലദ്വീപിലെ 20 വ്യക്തികള്‍ക്കും 29 കമ്പനികള്‍ക്കും വിലക്കേര്‍പ്പെടുത്തി അമേരിക്ക

മോദിയും മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് സോലിഹും (ഫയല്‍ ചിത്രം)
India

ഇസ്ലാം രാഷ്‌ട്രമായ മാലിദ്വീപുമായി ബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; മതമൗലികവാദം, സൈബര്‍ ടെററിസം, ഹിംസാത്മക തീവ്രവാദം എന്നിവയ്‌ക്കെതിരെ ഒന്നിച്ച് പൊരുതും

Kerala

അബിന്‍ സി രാജിന്റെ ജോലി നഷ്ടമായി, മാലി ഭരണകൂടം പിരിച്ചുവിട്ടു; വര്‍ക്ക് പെര്‍മിറ്റും സിമ്മും റദ്ദാക്കി, പോലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും

Football

സാഫ് കപ്പ് ഫുട്‌ബോള്‍; ബംഗ്ലാദേശ്, മാലിദ്വീപിനെയും ലെബനന്‍ ഭൂട്ടാനെയും നേരിടും

India

മാലദ്വീപിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ; 45 പദ്ധതികളില്‍ 27 പൂര്‍ത്തിയായി; സന്ദര്‍ശനത്തില്‍ സ്‌ന്തോഷം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.