ന്യൂദല്‍ഹി: കൊറോണയുണ്ടാക്കിയ വന്‍സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനും വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനും ഒരു ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജുമായി ആര്‍ബിഐ. ഇതില്‍ 50,000 കോടി രൂപ, കൃഷി, വ്യവസായം, ഭവന നിര്‍മാണം എന്നിവ പ്രോല്‍സാഹിപ്പിക്കാന്‍ ഉപയോഗിക്കും. ഈ തുകയില്‍ 25,000 കോടി നബാര്‍ഡിനും (ദേശീയ കാര്‍ഷിക, ഗ്രാമവികസന ബാങ്ക്) 15,000 കോടി സിഡ്ബിക്കും (ചെറുകിട വ്യവസായ വികസന ബാങ്ക്) 10,000 കോടി എന്എച്ച്ബിക്കും (ദേശീയ ഭവനനിര്‍മാണ ബാങ്ക്) നല്‍കും. ഇതിനു പുറമേ 50,000 കോടി ബാങ്കുകള്‍ക്ക് ലഭ്യമാക്കും. ഈ തുക കൊണ്ട് ബാങ്കുകള്‍ കടപ്പത്രങ്ങള്‍ വാങ്ങണം, ചെറുകിട ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഡിബഞ്ചറുകള്‍ വാങ്ങി അവയ്ക്ക് പണ ലഭ്യത ഉറപ്പാക്കണം.
ഇതിനു പുറമേ പണലഭ്യത ഉറപ്പാക്കാന്‍ റിവേഴ്സ് റിപ്പോ നിരക്ക് നാലു ശതമാനത്തില്‍ നിന്ന് 3.75 ശതമാനമാക്കിക്കുറച്ചു. വിവിധ വാണിജ്യ ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ എടുക്കുന്ന വായ്പയുടെ പലിശയാണ് റിവേഴ്സ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് (ആര്‍ബിഐയില്‍ നിന്ന് ബാങ്കുകള്‍ എടുക്കുന്ന വായ്പയുടെ നിരക്ക്) 4.40 ശതമാനമായി തുടരും.
ഇത്രയും തുക ക്രമാനുഗതമായി വിപണിയില്‍ എത്തുന്നതോടെ ലോക്ഡൗണില്‍ സ്തംഭിച്ചുപോയ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടും കരുത്താര്‍ജിക്കുമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുമെന്നുമാണ് ആര്‍ബിഐയുടെ വിലയിരുത്തലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Also Read: കൈത്താങ്ങായി ആര്‍ബിഐ
കൃഷി, വ്യവസായം, ഭവന നിര്‍മാണ മേഖലകള്‍ക്ക് 50,000 കോടി
- ദേശീയ കാര്‍ഷിക, ഗ്രാമവികസന ബാങ്കിന് (നബാര്‍ഡ്)- 25,000 കോടി
- ചെറുകിട വ്യവസായ വികസന ബാങ്കിന് (സിഡ്ബി)-15,000 കോടി
- ദേശീയ ഭവനനിര്‍മാണ ബാങ്കിന് (എന്‍എച്ച്ബി)-10,000 കോടി
- മൂന്നു മാസം തുടര്‍ച്ചയായി അടവില്‍ കുടിശിക വരുത്തിയ വായ്പകളെ നിഷ്ക്രിയ ആസ്തിയായി പരിഗണിക്കുന്ന വ്യവസ്ഥയില്‍ നിന്ന് മൊറട്ടോറിയം പ്രഖ്യാപിച്ച വായ്പകളെ ഒഴിവാക്കി.
- എല്‍സിആര്‍ (ലിക്യുഡിറ്റി കവറേജ് അനുപാതം 100 ശതമാനത്തില്‍ നിന്ന് 80 ശതമാനമാക്കി കുറച്ചു.
- ബാങ്കുകളുടെ’ ലാഭവിഹിതം (ഡിവിഡന്റ്) നല്കല് തല്ക്കാലം തടഞ്ഞു. ബാങ്കുകളുടെ കൈവശം കൂടുതല്‍ പണം ഉറപ്പിക്കാനാണിത്.
പണലഭ്യത ഉറപ്പാക്കും: മോദി
ന്യൂദല്‍ഹി: ആര്‍ബിഐ നടപടി വിപണിയില്‍ പണലഭ്യത ഉറപ്പാക്കുമെന്നും കൂടുതല്‍ വായ്പകള്‍ക്ക് വഴിതുറക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ആര്‍ബിഐയുടെ’പ്രഖ്യാപനങ്ങളെ ധനമന്ത്രി നിര്‍മല സീതാരാമനും ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദയും സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: