Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇക്കൊല്ലം തൃശൂര്‍ പൂരമില്ല; പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും ഉപേക്ഷിച്ചു; പൂരം പൂര്‍ണായി ഉപേക്ഷിക്കുന്നത് ചരിത്രത്തില്‍ ആദ്യം

ജനങ്ങളോടുള്ള കടമയുടെ ഭാഗമായാണ് പൂരം ഉപേക്ഷിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2020, 11:17 am IST
in Kerala

തൃശ്ശൂര്‍: ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഇക്കൊല്ലത്തെ തൃശൂര്‍ പൂരം ഉപേക്ഷിച്ചു., ചടങ്ങായി പോലും പൂരം നടത്തേണ്ടതില്ലെന്നാണ്  ഇന്ന് രാവിലെ തൃശൂരില്‍ ചേരുന്ന മന്ത്രിതല യോഗത്തില്‍ ഏകകണ്ഠമായി തീരുമാനിച്ചു.  ജില്ലയിലെ മന്ത്രിമാരായ എ.സി മൊയ്തീന്‍, വി.എസ് സുനില്‍ കുമാര്‍, സി.രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് ദേവസ്വം പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. മെയ് 2 നാണ് തൃശൂര്‍ പൂരം നടക്കേണ്ടത്. പൂരത്തിന്റെ ഭാഗമായുള്ള ഒരു ചടങ്ങുകളും ഇത്തവണ ഉണ്ടാകില്ല. പൂജകള്‍ക്ക് അഞ്ചു പേരെ മാത്രം ക്ഷേത്രത്തില്‍ അനുവദിക്കും. പതിവുപൂജകള്‍ തടസമില്ലാതെ നടക്കും. പ്രത്യേക പൂജകളും ആവശ്യമെങ്കില്‍ നടക്കും. ആറാട്ടുപുഴ പൂരവും ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ജനങ്ങളോടുള്ള കടമയുടെ ഭാഗമായാണ് പൂരം ഉപേക്ഷിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍.  

കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിന് ഏകദേശം 200 വര്‍ഷത്തെ ചരിത്രമുണ്ട്. ആനകളെ അണിനിരത്തി പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യവും ആനപ്പുറത്തെ കുടമാറ്റവും വെടിക്കെട്ടും ഉള്‍പ്പെടുന്നതാണ് പൂരം.  

ലോക്ക് ഡൗണ്‍ നീട്ടിയതോടെ പൂരത്തിന്റെ ഒരുക്കങ്ങളെല്ലാം പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഒരു ആനയുടെ പുറത്ത് എഴുന്നള്ളിപ്പും പേരിന് മാത്രം മേളവുമായി നടത്താനായിരുന്നു നേരത്തെയുളള തീരുമാനം. ഇത് പോലും വേണ്ടെന്നാണ് ഇപ്പോള്‍ ധാരണയിലെത്തിയിരിക്കുന്നത്.

ആദ്യമായാണ് പൂരം പൂര്‍ണമായി ഉപേക്ഷിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ മരണസമയത്തും 1962ലെ ഇന്തോ ചൈന യുദ്ധകാലത്തുമാണ് ഇതുവരെ പൂരം പേരിനു മാത്രമായി നടത്തിയിരുന്നു.  ഏപ്രില്‍ ഒന്നിന് നടക്കാനിരുന്ന രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പൂരം എക്‌സിബിഷന്‍ അടക്കം പൂരവുമായി ബന്ധപ്പെട്ടുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോര്‍ഡ് നേരത്തെ വേണ്ടെന്നു വച്ചിരുന്നു. തേക്കിന്‍കാട് മൈതാനത്ത് വടക്കുംനാഥന്‍ ക്ഷേത്രത്തിന് സമീപം നടത്തുന്ന ഏറ്റവും വലിയ വ്യാപാര മേളകളിലൊന്നായ പൂരം എക്‌സിബിഷനില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് പൂരം നടത്തിയിരുന്നത്.

Tags: CoronaPooram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉത്രാളിക്കാവ് പൂരത്തിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് റെക്കോഡ് ഏക്കത്തുക; ഒരു പൂരത്തില്‍ എഴുന്നെള്ളാന്‍ 13.56 ലക്ഷം രൂപ

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

മന്ത്രിയൊക്കെ ആടയാഭരണം…തൃശൂരിന്റെ സ്വന്തം എംപിയായശേഷമുള്ള ആദ്യത്തെ പൂരം ശരിക്കും ആസ്വദിച്ചെന്ന് സുരേഷ് ഗോപി

Kerala

പൂരം അലങ്കോലമായതിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ മന്ത്രി കെ.രാജൻ ഡിജിപിക്ക് മൊഴി നൽകി

പുതിയ വാര്‍ത്തകള്‍

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.