Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മനസില്‍ പ്രത്യാശയുടെ കണിക്കൊന്ന പൂക്കട്ടെ

യഥാര്‍ത്ഥത്തില്‍ നമ്മുടെ പുതുവര്‍ഷാരംഭമാണ് വിഷു. ഒരു വര്‍ഷം മുഴുവന്‍ സമ്പദ് സമൃദ്ധിയും ഐശ്വര്യവും എല്ലാം നിറഞ്ഞതാകും എന്ന വിശ്വാസമാണ് വിഷുക്കണി ദര്‍ശനത്തിനും വിഷു കൈനീട്ടത്തിനും എല്ലാം പിന്നില്‍. പക്ഷേ മലയാളിയെ സംബന്ധിച്ച് ഓണവും വിഷുവും എല്ലാം കേവലം ആഘോഷത്തിനുള്ള അവസരം മാത്രമാണ്. ഈ വിഷുക്കാലം അതില്‍ നിന്നെല്ലാം മാറി ചിന്തിക്കാന്‍ ഓരോരുത്തരേയും പ്രേരിപ്പിക്കും. മുമ്പെങ്ങും ഇല്ലാത്തവിധം അസാധാരണമായ ഒരു സ്ഥിതി വിശേഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു പുനര്‍ചിന്തനത്തിനുള്ള അവസരം കൂടിയാണ്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 14, 2020, 05:00 am IST
in Editorial

ഇന്ന് വിഷു. സമൃദ്ധിയിലേക്ക് കണികണ്ടുണരേണ്ട സുദിനം. മലയാളിയുടെ കാര്‍ഷികോത്സവം. എന്നാല്‍ ഈ വിഷുക്കാലം വിപുലമായി ആഘോഷിക്കുവാന്‍ നമുക്ക് നിര്‍വാഹമില്ല. കരുതലിന്റേയും ജാഗ്രതയുടേയും സമയമാണിത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യയൊട്ടാകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന വേളയിലാണ് ഈ വര്‍ഷത്തെ വിഷുദിനം. ലോക് ഡൗണ്‍ സാധാരണ ഗതിയിലായിരുന്നെങ്കില്‍ ഇന്ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ രോഗബാധ ഒട്ടൊക്കെ നിയന്ത്രണ വിധേയമാണെങ്കിലും വിട്ടുവീഴ്ച കൊണ്ട് കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കുന്നതിന് വേണ്ടി അടച്ചിടല്‍ രണ്ടാഴ്ച കൂടി തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചേക്കും.

യഥാര്‍ത്ഥത്തില്‍ നമ്മുടെ പുതുവര്‍ഷാരംഭമാണ് വിഷു. ഒരു വര്‍ഷം മുഴുവന്‍ സമ്പദ് സമൃദ്ധിയും ഐശ്വര്യവും എല്ലാം നിറഞ്ഞതാകും എന്ന വിശ്വാസമാണ് വിഷുക്കണി ദര്‍ശനത്തിനും വിഷു കൈനീട്ടത്തിനും എല്ലാം പിന്നില്‍. പക്ഷേ മലയാളിയെ സംബന്ധിച്ച് ഓണവും വിഷുവും എല്ലാം കേവലം ആഘോഷത്തിനുള്ള അവസരം മാത്രമാണ്. ഈ വിഷുക്കാലം അതില്‍ നിന്നെല്ലാം മാറി ചിന്തിക്കാന്‍ ഓരോരുത്തരേയും പ്രേരിപ്പിക്കും. മുമ്പെങ്ങും ഇല്ലാത്തവിധം അസാധാരണമായ ഒരു സ്ഥിതി വിശേഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു പുനര്‍ചിന്തനത്തിനുള്ള അവസരം കൂടിയാണ്.

അതിരുവിട്ടുള്ള ആഘോഷങ്ങള്‍ നമ്മുടെ നാടിന്റെ ആരോഗ്യമേഖലയെ പാടെ തകര്‍ക്കും എന്നത് ഓര്‍മിക്കണം. ഓരോ വ്യക്തിയും സാമൂഹിക അകലം പാലിക്കണം എന്നത് നിര്‍ബന്ധമാണ്. പക്ഷേ കൂടിച്ചേര്‍ന്നുള്ള ആഘോഷങ്ങളാണ് മലയാളിക്ക് പ്രിയം. ആ ഇഷ്ടത്തെ ഈ വിഷുക്കാലത്ത് തല്‍ക്കാലം മാറ്റി നിര്‍ത്താം. കോവിഡ് 19 വ്യാപനം എന്ന പ്രതിസന്ധിയെ നമുക്ക് മറികടക്കേണ്ടതുണ്ട്, രാജ്യത്തിന്റെ, ലോകത്തിന്റെ ഏറ്റവും നല്ല ഭാവിക്കുവേണ്ടി. സാധാരണ നിലയിലേക്ക് ജനജീവിതം എന്ന് മടങ്ങി വരും എന്ന് മുന്‍കൂട്ടി പറയുകയും അസാധ്യം.

ചിത്രം: എം. ആര്‍ ദിനേഷ് കുമാര്‍

ഈ അടച്ചിടല്‍ പ്രത്യക്ഷമായും പരോക്ഷമായും ബാധിച്ചിട്ടുള്ള ഒട്ടനവധി പേരുണ്ട്. വിഷു മുന്നില്‍ കണ്ട് കൃഷി ചെയ്തവര്‍, പടക്ക നിര്‍മാണക്കാര്‍, കൃഷ്ണ വിഗ്രഹ നിര്‍മാതാക്കള്‍ തുടങ്ങി നിരവധി പേരുടെ പ്രതീക്ഷകളെയാണ് അപ്രതീക്ഷിതമായെത്തിയ മഹാമാരി കവര്‍ന്നെടുത്തത്. ഈ കാലത്തേയും നമുക്ക് അതിജീവിക്കേണ്ടതുണ്ട്. വിഷു എന്നാല്‍ തുല്യമായത് എന്നാണ് അര്‍ത്ഥം. കരുണയും കരുതലും തുല്യമാക്കിക്കൊണ്ട് നമുക്ക് ഈ വിഷുക്കാലം എന്നെന്നും ഓര്‍മയില്‍ നില്‍ക്കുന്ന ഒന്നാക്കി മാറ്റാം. ലോക് ഡൗണ്‍ വിഷു കവര്‍ന്നെടുത്തു എന്ന് പരിഭവിക്കാതെ കര്‍ത്തവ്യബോധമുള്ള ഉത്തമ പൗരന്മാരാകാം. നമ്മുടെ കുട്ടികളെ നന്മയുടെ, പങ്കുവയ്‌ക്കലിന്റെ ഒരു ചുവടുകൂടി മുന്നോട്ടു നടത്താം. അവര്‍ക്ക് കിട്ടുന്ന കൈനീട്ടത്തിന്റെ ഒരു പങ്ക് പ്രധാനമന്ത്രിയുടേയോ മുഖ്യമന്ത്രിയുടേയോ ദുരിതാശ്വാസ നിധിയിലേക്ക് സ്വമനസ്സാലെ നല്‍കുന്നതിന് പ്രേരണ ചെലുത്താം. ഇക്കാര്യത്തില്‍ മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് മാതൃകയാവുകയും വേണം.

വിഷു വീടുകളില്‍ ആഘോഷിക്കുന്നവര്‍, ഒരുനേരത്തെ ആഹാരത്തിന് വകയില്ലാത്തവരും നമുക്ക് ചുറ്റുമുണ്ടാകും എന്ന് ഓര്‍മിക്കണം. അവര്‍ക്കും വേണം ഒരു കരുതല്‍. അവരുടെ വിശപ്പ് മാറ്റുക എന്നതും നമ്മുടെ ഉത്തരവാദിത്തമായി കരുതണം. ആഘോഷവേളയില്‍ മാത്രം അനുവര്‍ത്തിക്കേണ്ട ഒരു കടമയായി ഇതിനെ കാണുകയും അരുത്. അതുകൊണ്ടുതന്നെ ഈ പുതുവത്സരം എല്ലാ അര്‍ത്ഥത്തിലും സ്നേഹത്തിന്റേയും കരുതലിന്റേയും നന്മയുടേയും ആക്കി മാറ്റാന്‍ ഓരോരുത്തര്‍ക്കും സാധിക്കണം. എന്‍. എന്‍. കക്കാടിന്റെ സഫലമീയാത്ര എന്ന കവിതയില്‍ പറയുന്നപോലെ കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും തിരുവോണം വരും പിന്നെയോരോ തളിരിനും പൂ വരും കായ് വരും…. അതെ നമ്മുടെ മുന്നില്‍ ഇപ്പോഴുള്ളതും ആ പ്രതീഷയാണ്. ആഘോഷങ്ങള്‍ ഇനിയും വരും. അതൊക്കെ കണ്‍കുളിര്‍ക്കെ കാണാന്‍, കൊണ്ടാടുവാന്‍ അടുപ്പം കൈവിടാതെ ഇന്ന് നമ്മള്‍ ഒരു അകലം പാലിക്കണം. നല്ലൊരു നാളെയ്‌ക്കായി. നമുക്ക് കണികണ്ടുണരുവാന്‍ പൂത്ത കണിക്കൊന്നകള്‍ ഇനിയും പൂക്കാതിരിക്കുകയില്ല. ഉള്ളില്‍ പൂവിട്ട കരുണയുടെ കണിക്കൊന്നകള്‍ ഒരുനാളും വാടാതിരിക്കുകയും വേണം. കോവിഡ് 19 ചെറുക്കാനുള്ള നമ്മുടെ ഈ യാത്രയും സഫലമാകട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്തയില്‍ പാര്‍ക് സ്ട്രീറ്റില്‍ കല്ലെറിഞ്ഞവരെ വീട്ടില്‍ പോയി പൊക്കുന്ന പൊലീസും അര്‍ധസൈനികരും
India

കശ്മീരിലെ കല്ലേറ് വരെ നിര്‍ത്തി, ഇനി ബംഗാളിലേയും നിര്‍ത്തും: സുവേന്ദു അധികാരി

Kerala

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

Kerala

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

Kerala

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

വനിതാ അഭിഭാഷകയെ ലൗജിഹാദിൽ കുടുക്കിയത് രോഹൻ എന്ന പേരിൽ , ഒരുമിച്ച് താമസിച്ചത് രണ്ട് വർഷം ; ഗണപതി പൂജയിൽ വരെ പങ്കെടുത്ത റഹീം റസാഖ് അഭിഭാഷകൻ

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

ഒമാനിൽ ബലിപ്പെരുന്നാൾ മെയ് 27-ന്

സുവേന്ദുവിന്റെ പിഎയെ കൊലപ്പെടുത്താൻ വെടിവെച്ചയാൾ അറസ്റ്റിൽ

134 വർഷത്തെ പഴക്കം ; ഇന്ത്യയിൽ നിന്ന് എത്തുന്ന ഹിന്ദുക്കൾക്കായി ഇറാൻ നിർമ്മിച്ച മഹാവിഷ്ണു ക്ഷേത്രം : ദൃശ്യങ്ങൾ പങ്ക് വച്ച് അമിതാഭ് ബച്ചൻ

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

കാലം ഒരു മഹാസംഭവമാണ്…സി.പി. ജോണിനെയും നികേഷ് കുമാറിനെയും താരതമ്യം ചെയ്ത് യുവരാജ് ഗോകുല്‍…

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ‘മല എലിയെ പ്രസവിച്ചതുപോലെ’

ബംഗ്ലാദേശിന് വമ്പൻ പണി ; ചിക്കൻ നെക്കിൽ തൊട്ടാൽ തിരിച്ചടി ദ്രുതഗതിയിൽ ; മമത മുടക്കിയ ഹൈവേകളുടെ നിർമ്മാണം ആരംഭിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.