Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സിംഹാവലോകനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം - 264

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Apr 14, 2020, 04:18 am IST
in Samskriti

അവരുടെ അതാതു രംഗത്തെ കാര്യശേഷി മറ്റുള്ളവര്‍ക്കു മാതൃകയാക്കാവുന്ന തരത്തില്‍ അവര്‍ തന്നെ പ്രകടമാക്കേണ്ടിയിരിക്കുന്നു. സത്യത്തിനും തെളിവു വേണമല്ലോ. വാളെടുത്തവരൊക്കെ വെളിച്ചപ്പാട് എന്ന ഇന്നത്തെ സ്ഥിതി ആശാസ്യമാണോ? പണ്ട് രാജാക്കന്മാരും പ്രഭുക്കളും ഗ്രാമമുഖ്യരും കഴിവു പരിശോധിച്ചു ബോധ്യപ്പെട്ടതിനു ശേഷമേ ആര്‍ക്കും അംഗീകാരം നല്‍കുമായിരുന്നൊള്ളൂ എന്നു പുരാതനസാഹിത്യങ്ങളിലൂടെ കണ്ണോടിച്ചാല്‍ വ്യക്തമാകും. അന്നു ഭൂരിഭാഗം ജനങ്ങളും നെല്ലും പതിരും വേര്‍തിരിക്കാനുള്ള വിവേകം കാണിച്ചിരുന്നു. ധര്‍മ്മവ്യാധന്റെ കഥ, വീരബല്‍- തെന്നാലി രാമന്‍ കഥകള്‍ എന്നിവ നമ്മോടു പറയുന്നത് മറ്റെന്താണ്? സദാചാരം, ദുരാചാരം, അനാചാരം എന്നിവയെ ധര്‍മ്മത്തിന്റെ അളവുകോല്‍ കൊണ്ടു തിരിച്ചറിയാന്‍ നമ്മുടെ സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ളവരെ പ്രാപ്തരാക്കേണ്ടതുണ്ട്. ആധ്യാത്മികശാസ്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ പാരമ്പര്യം, പക്വത, യോഗ്യത എന്നിവ തിരിച്ചറിയാനുള്ള അറിവും വിവേകവും സമൂഹത്തിലുണ്ടാക്കേണ്ടതുണ്ട്. എന്തുതരം ആധ്യാത്മികവിദ്യാഭ്യാസമാണ് നാം പുതുതലമുറക്കേകേണ്ടത്? കഥാസരിത്സാഗരവും അമ്പിളിഅമ്മാവന്‍കഥകളും ഏകുന്ന ഗൃഹാതുരത്വം (nostalgia) മാത്രം നല്‍കിയാല്‍ മതിയോ? സ്വപ്നാടനം നടത്താനുപകരിക്കുന്ന തരത്തില്‍ പുരാണങ്ങളും മറ്റും വിളമ്പുന്ന യക്ഷി- രക്ഷസ്സ് കഥകളും മന്ത്രവാദകഥകളും പുരാണകഥകളും യുക്തി-അനുഭവം എന്നിവയ്‌ക്കു നിരക്കാത്തതായ ആശയങ്ങളും ആചരണങ്ങളും അനുഷ്ഠാനങ്ങളും മറ്റുമാണോ പഠിപ്പിക്കേണ്ടത്? ഇഹലോകജീവിതത്തെക്കുറിച്ച്, സെമിറ്റിക് മതങ്ങളെപ്പോലെ, ഒന്നു തുമ്മിയാല്‍ പോലും കോപിക്കുന്ന അതിനിഷ്ഠുരങ്ങളായ അഭൗമശക്തികള്‍നിയന്ത്രിക്കുന്ന ഒരു നരകത്തിന്റെ ചിത്രമാണോ അവരുടെ ഉള്ളില്‍ വരക്കേണ്ടത്? എല്ലാം കര്‍മ്മഫലം, വിധി, തലേലെഴുത്ത് എന്നു വ്യാഖ്യാനിച്ച് കൊടുത്ത് അവരില്‍ വിഷാദവും ഉദാസീനതയും വളര്‍ത്തുകയാണോ വേണ്ടത്? ആധ്യാത്മികത ഈ ജീവിതത്തില്‍ സാക്ഷാല്‍ക്കരിക്കാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യമാണെന്നു ബോധ്യപ്പെടുത്താന്‍ കഴിയേണ്ടേ? അതു വഴി ആത്മവിശ്വാസവും ആത്മാനുഭൂതിക്കായുള്ള ദാഹവും അതു നേടാനുള്ള ചങ്കുറപ്പും പേറുന്ന, ഊര്‍ജ്ജസ്വലരായ, കര്‍മ്മനിരതരായ, സാമൂഹ്യപ്രതിബദ്ധതയുള്ള, സുന്ദരമായ ഈ ഭൂമിയില്‍ ഇരുകാലുകളും ഉറപ്പിച്ചു നില്‍ക്കുന്ന ഒരു തലമുറയെയല്ലേ നാം സൃഷ്ടിക്കേണ്ടത്? ആധ്യാത്മികരംഗത്തെ നെല്ലും പതിരും വേര്‍തിരിക്കാനുള്ള വിവേകം അവരിലുണര്‍ത്തേണ്ടേ? നമ്മുടെ ശാസ്ത്രങ്ങളെപ്പറ്റി ഗവേഷണപഠനങ്ങള്‍ നടത്താന്‍ ഉള്ള ഔത്സുക്യം അവരിലുണര്‍ത്തേണ്ടേ? അനുഭവം അല്ലേ വിശ്വാസത്തിന്റെയും അനുമാനാദിയുക്തിചിന്തയുടെയും ഉരകല്ലാകേണ്ടത്? തെളിവിന്റെ അടിസ്ഥാനത്തില്‍ (evidence  based) വേണ്ടേ ആചാരാനുഷ്ഠാനങ്ങളെ വിലയിരുത്തേണ്ടതും പിന്തുടരേണ്ടതും?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

പുതിയ വാര്‍ത്തകള്‍

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.