Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കൊവിഡ് : നവീന ബ്ലഡ് പ്ലാസ്മ ചികില്‍സ നടത്താന്‍ ശ്രീചിത്രക്ക് അനുമതി; രോഗം ഭേദമായവരുടെ പ്രതിരോധ ശേഷി ഉപയോഗിച്ച് ചികില്‍സ

ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ മാത്രം പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ ചികില്‍സയ്‌ക്ക് അനുമതിയുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2020, 04:47 pm IST
inHealth

തിരുവനന്തപുരം:കൊവിഡ് 19 രോഗികളെ ചികില്‍സിക്കുന്നതില്‍ പുതിയ സുപ്രധാന ചുവടുവയ്‌പിനു കേന്ദ്ര ശാസ്ത്ര, സാങ്കേതിക വകുപ്പിനു കീഴിലുള്ള ശ്രീചിത്ര തിരുനാള്‍ മെഡിക്കല്‍ സയന്‍സ്, ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട്. രോഗം ഭേദമായവരുടെ പ്രതിരോധ ശേഷി രോഗിയെ ചികില്‍സിക്കാന്‍ ഉപയോഗിക്കുന്ന നവീന ചികിത്സാ രീതി      ‘കണ്‍വെല്‍സെന്റ്പ്ലാസ്മ തെറാപ്പി’ എന്ന സാങ്കേതിക നാമത്തിലാണ് അറിയപ്പെടുന്നത്. ഇന്ത്യന്‍ വൈദ്യശാസ്ത്ര ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍) ശ്രീചിത്രയ്‌ക്ക് ഇതിന് അനുമതി നല്‍കി.

എന്താണ് പ്ലാസ്മ തെറാപ്പി: നോവല്‍ കൊറോണ വൈറസ് പോലെയുള്ള ഒരു രോഗാണു പകരുമ്പോള്‍ നമ്മുടെ പ്രതിരോധ സംവിധാനം ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കും. ഈ ആന്റിബോഡികള്‍ വൈറസിനെ തിരിച്ചറിഞ്ഞ് നശിപ്പിക്കും. രോഗം ഭേദമായവരുടെ രക്തത്തില്‍ നിന്ന് ആന്റിബോഡി വന്‍തോതില്‍ ശേഖരിക്കുകയും രോഗിയുടെ ഉള്ളിലേക്കു സന്നിവേശിപ്പിക്കുകയുമാണ് ഈ ചികില്‍സയില്‍ ചെയ്യുന്നത്. ആന്റിബോഡികളുടെ സഹായത്തോടെ പ്രതിരോധ സംവിധാനത്തിന് വൈറസിനെ നേരിടാനുള്ള കരുത്ത് വര്‍ധിക്കുന്നു.

ചികില്‍സ നല്‍കുന്നത് എങ്ങനെ: കൊവിഡ് 19 പൂര്‍ണമായി ഭേദമായവരില്‍ നിന്നാണ് രക്തം ശേഖരിക്കുക. രോഗാണുക്കളെ നിര്‍വീര്യമാക്കിയ ആന്റിബോഡിക്കു വേണ്ടി രക്തത്തിലെ സെറം വേര്‍തിരിക്കുകയും ശേഷിനിര്‍ണയം നടത്തുകയും ചെയ്യുന്നു. പകര്‍ച്ചവ്യാധിമുക്തരില്‍, പ്രത്യേകിച്ചും ആന്റിബോഡി കൂടുതലുള്ളവരില്‍ ഉണ്ടാകുന്ന സെറം കണ്‍വെല്‍സെന്റ് സെറം ആയിരിക്കും. കൊവിഡ് രോഗിയില്‍ അത് പ്രവര്‍ത്തനക്ഷമമാവുകയും പ്രതിരോധ ശേഷി നേടിയെടുക്കുകയും ചെയ്യുന്നു.

വാക്‌സിനേഷനിന്‍ നിന്ന് എങ്ങനെ വ്യത്യസ്ഥമാകുന്നു: വാക്‌സിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ രോഗപ്രതിരോധ സംവിധാനം ആന്റിബോഡി ഉല്‍പാദിപ്പിക്കുകയും അത് ആയുഷ്‌കാല പ്രതിരോധ ശേഷി നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഈ നിഷ്‌ക്രിയ ആന്റിബോഡി ചികില്‍സയില്‍ രക്തത്തില്‍ സന്നിവേശിപ്പിച്ച ആന്റിബോഡി നിലനില്‍ക്കുന്ന കാലത്തോളം മാത്രമേ ഫലപ്രദമാവുകയുള്ളു. അതായത്, അത് നല്‍കുന്ന സുരക്ഷ താല്‍ക്കാലികമാണ്.

ഇത് ഫലപ്രദമാണോ: നിലവില്‍ നമുക്ക് ഫലപ്രദമായ ആന്റി വൈറല്‍ മരുന്നുകള്‍ ഇല്ല. അതുകൊണ്ട്, എപ്പോഴെങ്കിലും ഒരു പുതിയ വൈറസ് പൊട്ടിപ്പുറപ്പെട്ടാല്‍ അതു ചികിത്സിക്കാന്‍ കണ്‍വെല്‍സെന്റ് സെറം ഉപയോഗപ്പെടുത്താന്‍ കഴിയും. 20092010ലെ എച്ച്1എന്‍1 ഇന്‍ഫ്‌ളുവന്‍സാ വൈറസ് പകര്‍ച്ചവ്യാധി ഉണ്ടായപ്പോള്‍ രോഗികളില്‍ തീവ്രപരിചരണം ആവശ്യമുള്ളവര്‍ക്ക് ഇത് ഉപയോഗിച്ചിരുന്നു. ചികില്‍സയ്‌ക്കു ശേഷം ആ രോഗികളുടെ നില മെച്ചപ്പെട്ടതായി കാണുകയും മരണ നിരക്ക് കുറയുകയും ചെയ്തു. 2018ലെ എബോള പകര്‍ച്ചവ്യാധിക്കാലത്തും ഇതേ രീതി ഉപയോഗപ്പെടുത്തി.

ആര്‍ക്കാണ് ചികില്‍സ നല്‍കുന്നത് : ”ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ മാത്രം പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ ചികില്‍സയ്‌ക്ക് അനുമതിയുള്ളത്. അങ്ങനെയുള്ള രോഗികളെ കണ്ടെത്തിക്കഴിഞ്ഞാല്‍ അവരില്‍ നിന്നും രേഖാമൂലമുള്ള സമ്മതം ലഭിക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ചികില്‍സ എന്ന നിലയിലായിരിക്കും നടത്തുക”. ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ പറഞ്ഞു. അഞ്ച് ഗവണ്‍മെന്റു മെഡിക്കല്‍ കോളജുകളിലെയും കൊവിഡ് ക്ലിനിക്കുകള്‍ ഇതില്‍ പങ്കാളികളാകും എന്നും അവര്‍ അറിയിച്ചു.

വെല്ലുവിളികള്‍: രോഗം ഭേദമായവരില്‍ നിന്ന് മതിയായ അളവില്‍ പ്ലാസ്മ ലഭിക്കുക എന്നത് എളുപ്പമല്ലാത്തതുകൊണ്ടുതന്നെ ഈ ചികില്‍സ ഉദ്ദേശിക്കുന്നത്ര ലളിതമല്ല. കൊവിഡ് 19 ബാധിതരില്‍ ഭൂരിഭാഗവും രക്തസമ്മര്‍ദവും പ്രമേഹവും പോലെ മറ്റുപല രോഗങ്ങളുമുള്ള പ്രായമേറിയവരാണ്. രോഗം ഭേദമായ എല്ലാവരും സ്വയം സന്നദ്ധരായി രക്തം ദാനം ചെയ്യാന്‍ തയ്യാറാകണം എന്നുമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

India

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.