ന്യൂദല്‍ഹി: രാജ്യത്തിപ്പോള്‍ നടക്കുന്നത് കൊറോണ വൈറസില്‍ നിന്നു മാനവരാശിയെ രക്ഷിക്കാനുള്ള യുദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ബി.ജെ.പി നേതാക്കളെയും പ്രവര്‍ത്തകരേയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മാനവരാശിയെ രക്ഷിക്കാനുള്ള ഈ യുദ്ധത്തില്‍ വിജയം കൈവരിക്കും വരെ ആരും വിശ്രമിക്കാനോ തോല്‍ക്കാനോ പാടില്ലെന്നും അദ്ദേഹം.
കൊവിഡിനെതിരായ പ്രതിരോധ നടപടിയില്‍ രാജ്യം ഒറ്റക്കെട്ടാണ്. കോവിഡ് രോഗത്തിനെതിരേ ഇന്ത്യ സമഗ്രവും സമയോചിതവുമായ നടപടി എടുത്തു. ഇന്ത്യ തീരുമാനമെടുത്തതില്‍ കാണിച്ച വേഗതയെ ലോകം അഭിനന്ദിക്കുകയാണ്. ഒറ്റക്കെട്ടായാണ് ഇന്ത്യ ഈ യുദ്ധത്തില്‍ പങ്കാളിയാവുന്നത്. ലോക്ക്ഡൗണിനോട് ഇന്ത്യയിലെ ജനങ്ങള്‍ അസാധാരണ ക്ഷമയും സഹകരണം കാട്ടി. ലോക്ഡൗണിനോട് ജനങ്ങള്‍ പക്വമായി പെരുമാറി. ലോകാരോഗ്യ സംഘടന പോലും ഇന്ത്യയുടെ തീരുമാനത്തെ അഭിനന്ദിച്ചു. കൊവിഡിനെതിരെ ഇന്ത്യ സമയോചിത നടപടികള്‍ കൈകൊണ്ടു. തുണികൊണ്ടുള്ള മുഖാവരണം എല്ലാവരും അണിയണം. പാവപ്പെട്ടവര്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ ഭക്ഷണം എത്തിക്കാന്‍ ശ്രമിക്കണം. രാജ്യത്ത് ആരും പട്ടിണി കിടക്കുന്നില്ലെന്ന് ബിജെപി പ്രവര്‍ത്തകര്‍ ഉറപ്പ് വരുത്തണം. പിഎം കെയേഴ്സ് ഫണ്ടിലേക്ക് എല്ലാ പ്രവര്‍ത്തകരും സംഭാവന നല്‍കണമെന്നും പ്രധാനമന്ത്രി.
കൊറോണ പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാര്‍ ആരോഗ്യസേതു എന്ന ആപ്പ് വികസിപ്പിച്ചിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകരെല്ലാം ഇക്കാര്യം മറ്റുള്ളവരെ അറിയിക്കണം. ഓരോ പ്രവര്‍ത്തകനും 40 പേരോടെങ്കിലും ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കണമെന്നും മോദി. ഏപ്രില്‍ 14നുശേഷം ആരാധനാലയങ്ങളില്‍ പരിമിത സൗകര്യങ്ങള്‍ നല്‍കുമെന്നും പ്രധാനമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: