Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോരാട്ടത്തിന്റെ ഐക്യദീപം പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കേരളവും

മോഹന്‍ലാല്‍, മമ്മൂട്ടി, നടി അനുശ്രീ, സുരഭി ലക്ഷ്മി ജോയ് മാത്യു, ഉണ്ണിമുകുന്ദന്‍, മണിക്കുട്ടന്‍, സംവിധായകന്‍ പ്രിയദര്‍ശന്‍, ഗായിക കെ.എസ്. ചിത്ര, തുടങ്ങിയവര്‍ പ്രധാനമന്ത്രി മോദിയെ അനുകൂലിച്ച്, ദീപം കൊളുത്താന്‍ ആഹ്വാനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 10:24 am IST
inIndia

തിരുവനന്തപുരം: കൊറോണക്കെതിരെ ഭാരതം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഹ്വാനം ചെയ്ത ദീപം തെളിക്കല്‍ രാഷ്‌ട്രീയം മറന്ന് കേരളജനതയും    ഏറ്റെടുത്തു. സിനിമാ രാഷ്‌ട്രീയ സാംസ്‌കാരിക ആധ്യാത്മിക രംഗങ്ങളിലെ പ്രമുഖര്‍ പിന്തുണയുമായി രംഗത്തുവന്നു.  

മോഹന്‍ലാല്‍, മമ്മൂട്ടി, നടി അനുശ്രീ, സുരഭി ലക്ഷ്മി ജോയ് മാത്യു, ഉണ്ണിമുകുന്ദന്‍, മണിക്കുട്ടന്‍, സംവിധായകന്‍ പ്രിയദര്‍ശന്‍, ഗായിക കെ.എസ്. ചിത്ര, തുടങ്ങിയവര്‍ പ്രധാനമന്ത്രി മോദിയെ അനുകൂലിച്ച്, ദീപം കൊളുത്താന്‍ ആഹ്വാനം ചെയ്തു.  

കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ഒറ്റയ്‌ക്കല്ല, രാജ്യത്തെ 130 കോടി ജനങ്ങളും ഒപ്പമുണ്ടെന്ന് ഓരോ മനസ്സിലും ഉറപ്പ് വരുത്താന്‍, പ്രധാനമന്ത്രി പ്രഖ്യാപിച്ച ദീപം തെളിയിക്കല്‍ ക്യാമ്പയിന് പിന്തുണ നല്‍കുന്നതായി നടന്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.  രാജ്യം   പകര്‍ച്ച വ്യാധിക്കെതിരെ  നിശബ്ദ യുദ്ധത്തിലാണ്.  ആരും കാണാത്ത ശത്രുവിനെതിരെയുള്ള യുദ്ധം. ഒരേ മനസ്സോടെ ഏവരും ശത്രുവിനെ തുരത്താനുള്ള യജ്ഞത്തിലാണ്. ഈ പോരാട്ടത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം രാജ്യം മുഴുവന്‍ ലോക്ഡൗണിലാണ്. എല്ലാ ഇന്ത്യക്കാരും ഒരുമിക്കുന്ന വെളിച്ചം നമ്മുടെ മനക്കരുത്തിന് പ്രതീകമാകട്ടെ. ലോകാ സമസ്താ സുഖിനോഭവന്തു. എന്നു പറഞ്ഞാണ് മോഹന്‍ലാല്‍ പോസ്റ്റ് അവസാനിപ്പിച്ചത്.

രാജ്യത്തിന്റെ സാഹോദര്യവും ഐക്യം കാണിക്കാന്‍  പ്രധാനമന്ത്രിയുടെ ആഹ്വാനം പ്രകാരം ഐക്യദീപം എല്ലാവരും തെളിക്കണം, നടി സുരഭി ലക്ഷ്മി പ്രതികരിച്ചു. കൊറോണ എന്ന മഹാമാരിക്കെതിരെ  ഐക്യജ്യോതി തെളിച്ച് ഭാരതീയര്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രഖ്യാപിച്ചതായി നടന്‍ ഉണ്ണി മുകുന്ദന്‍ കുറിച്ചു. കൊറോണയെന്ന വലിയ ഇരുട്ടിനെ അകറ്റാന്‍ മനസ്സുകളിലെ ദീപങ്ങള്‍ തെളിയിച്ച് പ്രകാശ പൂരിതമാക്കണമെന്ന്  നടന്‍ നന്ദകിഷോര്‍ പറഞ്ഞു. സമൂഹ ഐക്യ ജ്യോതിയെ  സംവിധായകന്‍ മേജര്‍ രവിയും പിന്തുണച്ചു.

ജാതി, മത, രാഷ്‌ട്രീയ  വ്യത്യാസങ്ങള്‍ മാറ്റി നിര്‍ത്തി ഒരുമിച്ചൊരു ഭാരതത്തിന് വേണ്ടി എല്ലാവരും ദീപം തെളിക്കണമെന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ ആഹ്വാനം ചെയ്തത്.  

‘തമസ്സിന്റെ തലവെട്ടി തെളിയട്ടെ വിളക്കുകള്‍, മനുഷ്യമനസ്സുകള്‍ ഉണരട്ടെ’.. പദ്യരൂപേണയാണ് സംഗീതജ്ഞന്‍ രമേഷ് നാരായണന്‍ പ്രധാനമന്ത്രിയെ  പിന്തുണച്ചത്. കൊറോണ ബാധിതര്‍, ക്വാറന്റൈനില്‍ ഒറ്റപ്പെട്ടവര്‍, രോഗ ഭീതിയില്‍ കഴിയുന്നവര്‍ ഇത്തരത്തിലുള്ള മനസ്സുകളോട് നമ്മള്‍ ഒറ്റക്കെട്ടാണെന്ന ആഹ്വാനം നല്‍കുന്നതാണ് ദീപം തെളിയിക്കലെന്ന് നടന്‍ ജോയ് മാത്യു.

ഭാരതീയരുടെ നല്ലതിന് വേണ്ടിയാണ് ഐക്യദീപമെന്ന് നടി അനുശ്രീ.കോവിഡിനെതിരായ യുദ്ധത്തില്‍ ജാഗ്രതാപൂര്‍വ്വം പോരാടും എന്ന ആഹ്വാനം കൂടിയാകട്ടെ ദീപം തെളിക്കല്‍ എന്ന് നടന്‍ മണിക്കുട്ടന്‍.പ്രധാന മന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിക്കല്‍ ലോകത്തിന്  മാതൃകയാകും നടന്‍ സന്തോഷ് കീഴാറ്റൂര്‍.

Tags: covidലോക്ഡൗണ്‍Coronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.