തിരുവനന്തപുരം: കോവിഡിനെതിരെ രാജ്യം ഒന്നടങ്കം പൊരുതുന്ന ഒരു സമയമാണ് ഇത്. ഐക്യദീപം തെളിയിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം എല്ലാവരും ഇത് എറ്റെടുക്കണമെന്നും അതിന് പിന്തുണയ്ക്കുന്നതായും സിനിമാ താരം അനുശ്രീ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ ഭാരതീയരുടെയും നല്ലതിന് വേണ്ടിയാണ് ഐക്യദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കാലയളവില്‍ നമ്മളെല്ലാം നമ്മുടെ സുരക്ഷയ്ക്കുവേണ്ടിയാണ് വീടിനുള്ളില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ ആരുടേയും അവകാശങ്ങളിന്മേലുള്ള കൈ കടത്തല്‍ അല്ല. ജനങ്ങളുടെ നല്ലതിന് വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കണം എന്നും അനുശ്രീ പറഞ്ഞു.
എല്ലാവരും അവരവരെക്കൊണ്ട് പറ്റുന്ന രീതിയില്‍ ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിട്ടോളം നേരം ലൈറ്റ് അണച്ച് ദീപം തെളിയിക്കണം. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണക്കണമെന്നും അനുശ്രീ ആവശ്യപ്പെട്ടു.
ഭാരതീയരുടെ നല്ലതിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളുടെ ഒരു ഭാഗമാണ് ഐക്യ ദീപം. കൊറോണ വൈറസ് എത്രയും പെട്ടെന്ന് രാജ്യത്തു നിന്നും ഇല്ലായ്മ ചെയ്യാനായി നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു.
മലയാള സിനിമ ലോകത്തു നിന്നും നിരവധി ആളുകളാണ് പ്രധാനമന്ത്രിക്ക് പിന്തുണ അറിയിച്ചു രംഗത്തെത്തുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പടെ പ്രമുഖ താര നിര തന്നെ ഐക്യദീപം കൊളുത്തണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: