Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കോവിഡിനെതിരെ പ്രകാശ യുദ്ധം

നാളെ രാത്രി ഒമ്പതിന് വീടിന് വെളിയില്‍ ഒമ്പത് മിനിട്ട് ദീപം തെളിച്ചുകൊണ്ട് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം തുടരണം. വീട്ടിലെ ലൈറ്റുകള്‍ എല്ലാം അണച്ച്, വാതില്‍പ്പടിയിലോ ബാല്‍ക്കണിയിലോ നിന്നുവേണം ദീപം തെളിയിക്കാന്‍. വിളക്ക്, ചിരാത്, മെഴുകുതിരി എന്നിവ കൊളുത്തിയോ, ടോര്‍ച്ചോ, മൊബൈല്‍ വെളിച്ചമോ ഉപയോഗിച്ചോ കോവിഡ് എന്ന ഇരുട്ടിനെതിരെ പ്രകാശം പരത്തണമെന്നാണ് ഭാരതത്തിലെ 130 കോടി ജനതയോട് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 05:00 am IST
inEditorial

കോവിഡ് എന്ന മഹാമാരിക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയല്ല ഭാരതം. മറിച്ച് ലോകത്തിനാകെ പ്രത്യാശയുടെ ദീപനാളങ്ങള്‍ പകരുകയാണ്. രാജ്യത്തെ 130 കോടി ജനങ്ങള്‍ നാളെ അതിന്റെ പ്രതീകങ്ങളാകും. ലോകത്തെ ഒന്നാകെ ഗ്രസിച്ചിരിക്കുന്ന കോവിഡ് എന്ന അന്ധകാരത്തെ അകറ്റാന്‍ പ്രതീക്ഷയുടെ തിരിനാളം കൊളുത്തുവാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതജനതയോട് ആഹ്വാനം ചെയ്തിരിക്കുന്നത്.  

നാളെ രാത്രി ഒമ്പതിന് വീടിന് വെളിയില്‍ ഒമ്പത് മിനിട്ട് ദീപം തെളിച്ചുകൊണ്ട് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം തുടരണം. വീട്ടിലെ ലൈറ്റുകള്‍ എല്ലാം അണച്ച്, വാതില്‍പ്പടിയിലോ ബാല്‍ക്കണിയിലോ നിന്നുവേണം ദീപം തെളിയിക്കാന്‍. വിളക്ക്, ചിരാത്, മെഴുകുതിരി എന്നിവ കൊളുത്തിയോ, ടോര്‍ച്ചോ, മൊബൈല്‍ വെളിച്ചമോ ഉപയോഗിച്ചോ കോവിഡ് എന്ന ഇരുട്ടിനെതിരെ പ്രകാശം പരത്തണമെന്നാണ് ഭാരതത്തിലെ 130 കോടി ജനതയോട് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന. ആരും പുറത്തിറങ്ങി കൂട്ടംകൂടരുതെന്നും ‘ലക്ഷ്മണരേഖ’ ലംഘിക്കരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. കാരണം സാമൂഹിക അകലത്തിലൂടെ, ബ്രേക് ദ ചെയിന്‍ മാര്‍ഗ്ഗത്തിലൂടെ മാത്രമേ കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ സാധിക്കൂ.

ദീപം തെളിക്കുക എന്നത് ഭാരത സംസ്‌കൃതിയുടെ ഭാഗമാണ്. പ്രതീക്ഷയുടെ, നന്മയുടെ, ജ്ഞാനത്തിന്റെ എല്ലാം പ്രതീകമാണത്. കോവിഡ് എന്ന പകര്‍ച്ച വ്യാധിയെക്കുറിച്ചുള്ള അറിവ് പകര്‍ന്ന്, എല്ലാ മനുഷ്യരുടേയും മനസ്സിന്റെ നന്മയെ ഒരുമയിലൂടെ വെളിവാക്കിക്കൊണ്ട്, നാം അതിജീവിക്കും എന്ന പ്രതീക്ഷ നല്‍കുകയാണ് ഓരോ വ്യക്തിയും കൊളുത്തുന്ന തിരിനാളത്തിലൂടെ. രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ട് ജനങ്ങളുടെ 21 ദിവസം കടം ചോദിച്ച്, അതുമൂലം അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ പറഞ്ഞ പ്രധാനമന്ത്രി, നാളെ നമ്മുടെ 9 മിനിട്ടാണ് ചോദിക്കുന്നത്. 130 കോടി ജനത അത് നല്‍കാന്‍ തയാറാകുമ്പോള്‍ ഈ രാജ്യത്തിന്, ലോകത്തിന് അതൊരു മികച്ച സന്ദേശമാവും നല്‍കുക. നാം ഒറ്റയ്‌ക്കല്ല, ഒരുമിച്ചാണ് ഈ മഹാമാരിയ്‌ക്കെതിരെ പോരാടുന്നത്. ഏതൊരു പോരാട്ടത്തിന്റേയും വിജയം അതില്‍ ഭാഗമാകുന്നവരുടെ പൂര്‍ണ സഹകരണവും പിന്തുണയുമാണ്. ഇതേ ഒത്തൊരുമയോടെയാണ് ഭാരത ജനത കോവിഡിനെതിരെ പൊരുതുന്നത്.

വൈവിധ്യങ്ങളുടെ നാടാണ് ഭാരതം. ഇവിടുത്തെ ജനതയെ മുഴുവന്‍ ഒരു ചരടില്‍ കോര്‍ത്തതുപോലെ ഒന്നിച്ചു നിര്‍ത്തുകയെന്നത് അത്രയേറെ ശ്രമകരവുമാണ്. അങ്ങനെ നില്‍ക്കണമെങ്കില്‍ അവര്‍ക്ക് ഒരു ലക്ഷ്യമുണ്ടാവണം, ഒരു പ്രചോദനമുണ്ടാകണം. അത്തരത്തിലൊരു ലക്ഷ്യത്തിലേക്ക് ചേര്‍ത്ത് നി

ര്‍ത്തുകയെന്ന പ്രചോദനാത്മകമായ ദൗത്യമാണ് നരേന്ദ്രമോദി നിര്‍വഹിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അര്‍പ്പിക്കുന്നതിന് വേണ്ടി രാജ്യത്തെ ഒന്നിപ്പിച്ചുനിര്‍ത്തിയതും അതിന്റെ ഭാഗമാണ്. നാം ഓരോരുത്തരും ഇപ്പോള്‍ വീട്ടിലിരിക്കുന്നത് വെറുതെയാവില്ലെന്നും, അതിന്റെ ഫലം പോരാട്ടത്തിനൊടുവിലെ അന്തിമ വിജയം ആയിരിക്കുമെന്നുമുള്ള ദൃഢനിശ്ചയത്തിന്റേയും ശുഭാപ്തിവിശ്വാസത്തിന്റേയും പ്രകാശം പരത്തുന്നതിനുവേണ്ടിയാവണം നാളെ രാത്രി ഒമ്പത് മണിക്ക് ശേഷമുള്ള ഒമ്പത് മിനിട്ട് നീക്കിവയ്‌ക്കുന്നത്.  

ഒന്നിച്ച് നില്‍ക്കുന്ന ഒരു ജനതയെ മുന്നില്‍നിന്ന് നയിക്കുന്ന മോദി എന്ന രാഷ്‌ട്രതന്ത്രജ്ഞന്‍ അതിനുവേണ്ടിയാണ് അത്തരമൊരു ആശയം മുന്നോട്ടുവച്ചതും. മറ്റ് രാജ്യങ്ങള്‍ കൊറോണ വൈറസ് വ്യാപനത്തിനെതിരെ പല മാര്‍ഗങ്ങള്‍ സ്വീകരിച്ച് ചെറുത്ത് നില്‍പ്പ് തുടരുമ്പോഴും ആ രാജ്യത്തെ ജനങ്ങളെ ഏകോപിപ്പിച്ച് നിര്‍ത്തുന്നതില്‍ വിജയിച്ചിട്ടില്ല. അവിടെ ഇന്ത്യ വ്യത്യസ്തമാകുന്നതും നാനാത്വത്തിലും ഏകത്വം കണ്ടെത്തുന്ന ഭാരത ജനതയുടെ സംസ്‌കാരം കൊണ്ടാണ്. അതുകൊണ്ടാണ് ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്കും മാതൃകയാവുന്നെന്ന് അഭിമാനത്തോടെ പറയുവാന്‍ സാധിക്കുന്നത്. ലോകാരോഗ്യ സംഘടനയുള്‍പ്പെടെ ഭാരതത്തെ അഭിനന്ദിക്കുന്നതും അതുകൊണ്ടുതന്നെ. വിവിധ ലോകരാജ്യങ്ങള്‍ ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന തരത്തിലുള്ള അപകടകരമായ അവസ്ഥയിലേക്ക് നമ്മുടെ രാജ്യം പോകാതിരിക്കുന്നതും നാം ഓരോരുത്തരും നമ്മെത്തന്നെ വീട്ടിനുള്ളില്‍ അടച്ചിടാന്‍ തീരുമാനിച്ചതുകൊണ്ടാണ്. രാഷ്‌ട്രത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാനുള്ള ശേഷി നമ്മുടെ പൂര്‍വ്വികരില്‍ നിന്നും നമുക്ക് ആവോളം ലഭിച്ചിട്ടുണ്ട്. അതേ ദേശസ്നേഹമാണ് നാം ഇവിടേയും പ്രകടമാക്കുന്നത്. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും എല്ലാ ഭേദങ്ങളും മറന്നുകൊണ്ട് ഒറ്റക്കെട്ടായി നില്‍ക്കുന്നവരാണ് ഭാരതീയര്‍. നാളെ 130 കോടി ജനത, കോവിഡ് എന്ന ഇരുട്ടിനെതിരെ തെളിക്കുന്ന ദീപപ്രഭയിലൂടെ അവര്‍ പറയാതെ പറയുന്ന ഒരു സന്ദേശമുണ്ട്: നാം ഒന്ന്. നമ്മള്‍ അതിജീവിക്കും. ഇരുട്ടില്‍ പ്രഭ പരത്തുന്നത് എന്തുമാകട്ടെ, അതാണ് മുന്നോട്ടുള്ള പ്രയാണം സുഗമമാക്കുന്നതും ലക്ഷ്യത്തിലേക്ക് നയിക്കുന്നതും.

Tags: covidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.