Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തി വിശ്വാസങ്ങളുടെ നര്‍ത്തനസൗന്ദര്യം

ഉത്തരകേരളത്തിന്റെ അനുഷ്ഠാനകലയായ തിടമ്പു നൃത്തത്തെക്കുറിച്ച്...

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 04:13 am IST
inSamskriti

ആത്മീയനിര്‍വൃതിയുടെ അലൗകികത പകരുന്നതോടൊപ്പം കൂട്ടായ്‌മയുടെ സന്ദേശവാഹിനികള്‍ കൂടിയാണ് അനുഷ്ഠാനകലകള്‍. ഉത്തരകേരളത്തിന്റെ ആചാരം, അനുഷ്ഠാനം, ആരാധന എന്നിവയുമായി ബന്ധപ്പെട്ട കലാരൂപങ്ങളാണ് തെയ്യം, തിടമ്പ് നൃത്തം, പൂരക്കളി, കളംപാട്ട്, വണ്ണാന്‍കൂത്ത് തുടങ്ങിയവ. ഇവയില്‍ മുഖ്യമായ സ്ഥാനം അലങ്കരിക്കുന്ന  ക്ഷേത്രകലയാണ് തിടമ്പ് നൃത്തം.

700 വര്‍ഷത്തിലേറെ പുരാതനമായ ക്ഷേത്രകലാരൂപമാണ് ഉത്തരകേരളത്തിലെ തിടമ്പ് നൃത്തം. ക്ഷേത്രത്തിലെ വിഗ്രഹപ്രതീകം (തിടമ്പ്) പുഷ്പഹാരങ്ങള്‍ കൊണ്ടും സ്വര്‍ണ്ണ-രജതാഭരണങ്ങള്‍ കൊണ്ടും കമനീയമായി അലങ്കരിച്ച് ശിരസ്സിലേന്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ താളാനുസൃതമായി ചുവടുകള്‍ വച്ചാണ് തിടമ്പ് നൃത്തം അവതരിപ്പിക്കുന്നത്. ഭാരതീയനര്‍ത്തനകലയിലെ ‘പാദവിന്യാസ’ത്തോടു കൂടിയ കേവലനൃത്ത’ങ്ങളുടെ സ്വഭാവത്തോടു കൂടിയ ഒരു കലാവിശേഷം. നര്‍ത്തനപ്രിയരായ ദേവീ-ദേവന്മാര്‍ നൃത്തം ചെയ്യുന്നു എന്നാണ് സങ്കല്‍പ്പം. ശില്‍പ്പഭംഗിയുള്ള ‘തിടമ്പ്’ നര്‍ത്തകന്റെ ശിരസ്സില്‍ അലംകൃതമായ ‘ഉഷ്ണിപീഠ’ത്തിനു (തലപ്പാവിന്) മുകളില്‍ വയ്‌ക്കുന്നു.  വിഗ്രഹപ്രതീകത്തെ ”ബിംബം” എന്ന് വിളിക്കുന്നു. ഈ ബിംബത്തെ ഒരു ‘ചട്ട’ (ഫ്രെയിം) ത്തോട് ബന്ധിച്ച്  കമനീയമായി അലങ്കരിച്ചതിനെയാണ് ‘തിടമ്പ്’ എന്ന് പറയുന്നത്.  

‘ഉഷ്ണിപീഠ’ത്തിലെ  ചൈതന്യം  

ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തില്‍ നിന്നും ആചാരവിധി പ്രകാരം ഭക്തിബഹുമാനാദികളോടെയാണ് തിടമ്പ് പുറത്തേക്കെടുത്ത് നര്‍ത്തകന്റെ ശിരസ്സില്‍ എഴുന്നള്ളിച്ച് വയ്‌ക്കുന്നത്. ഞൊറിയിട്ട ശുഭ്രവസ്ത്രം തറ്റുടുത്ത്, പട്ടുവസ്ത്രം കൊണ്ടുള്ള ഉത്തരീയം ഉപവീതമാക്കി ധരിച്ച് ചന്ദന-കുങ്കുമാദികള്‍ കൊണ്ട് അലംകൃതമായ നൃത്തകലാകാരന്‍ കാതില്‍ കുണ്ഡലം, സ്വര്‍ണ്ണമാലകള്‍, കൈകളില്‍ സ്വര്‍ണ്ണവളകള്‍ എന്നിവ കൊണ്ട് വിഭൂഷിതനായിരിക്കും. ക്ഷേത്രം തന്ത്രിയെയും ദേവതയെയും വന്ദിച്ച് തലയില്‍ ഉഷ്ണിപീഠം (തലപ്പാവ്) ധരിച്ചാണ് തിടമ്പ് എഴുന്നള്ളിക്കുന്നത്.

വലംതല (താളച്ചെണ്ട), ഉരുട്ട് ചെണ്ടകള്‍, കൊമ്പ്, കുഴല്‍, ഇലത്താളം എന്നീ വാദ്യോപകരണങ്ങള്‍ വായിച്ചാണ് നൃത്തത്തിന് നാദവിസ്മയം ഒരുക്കുന്നത്. തകിലടി, അടന്ത, ചെമ്പട, പഞ്ചാരി എന്നീ നാല് താളവട്ടങ്ങളില്‍ നാല് കാലങ്ങളിലാണ് (താളഗതികളില്‍) നൃത്താവതരണം. ഒരു നൃത്താവതരണം ഏകദേശം രണ്ടു മണിക്കൂര്‍ നീളും.  

തിടമ്പ് നൃത്തത്തില്‍ അടിസ്ഥാനമായി ‘ഹൃദയമുദ്ര’ മാത്രമേയുള്ളൂ.  നൃത്തസമയത്ത് നര്‍ത്തകന്‍ ഹൃദയമുദ്രയോടു കൂടി ഒരു കൈമുഷ്ടി ചുരുട്ടി  ഹൃദയത്തോട് ചേര്‍ത്തുവയ്‌ക്കും. തിടമ്പ് നൃത്തം ആരംഭിക്കുന്നത് ‘കൊട്ടി ഉറയിക്കല്‍’ ചടങ്ങോടു കൂടിയാണ്. ദ്രുതതാളത്തില്‍ ആസുരവാദ്യത്തില്‍ മേളം മുറുകുമ്പോള്‍  ആ താളക്രമത്തില്‍ വൃത്താകൃതിയില്‍ തിരിഞ്ഞു താളം ചവിട്ടുന്നു. നൃത്തത്തില്‍ ഏറ്റവും ഒടുവിലെ താളമാണ് പഞ്ചാരി. പഞ്ചാരി താളം മുറുക്കി ചുരുക്കിയെടുത്ത് ഏകതാളത്തിലാണ് നൃത്തം അവസാനിക്കുന്നത്. ശിരസ്സിലെ ഉഷ്ണിപീഠത്തിനു മുകളില്‍ തിടമ്പ് എഴുന്നള്ളിച്ച് തുടങ്ങി നൃത്തം കഴിഞ്ഞു അകത്ത് ശ്രീകോവിലില്‍ തിരിച്ച് തിടമ്പ് എഴുന്നള്ളിക്കുന്നതു വരെ നര്‍ത്തകന്‍ മൗനമുദ്രിതനായിരിക്കും.

താണ്ഡവം, കാളിയമര്‍ദനം  

തിടമ്പുനൃത്തത്തിന്റെ ചരിത്രപശ്ചാത്തലവുമായി ബന്ധപ്പെട്ട് ഒട്ടനവധി ഐതിഹ്യങ്ങളുണ്ട്. ഇവയില്‍ കാളിയമര്‍ദ്ദനം, ശിവതാണ്ഡവം, അക്രൂരന്‍ ശ്രീകൃഷ്ണന്റെ പാദമുദ്രകള്‍ തേടി നടത്തിയ യാത്ര എന്നിവയാണ് പ്രബലം. കാളിയന്‍ എന്ന സര്‍പ്പത്തിന്റെ അഹങ്കാരം ശമിപ്പിക്കാന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ കാളിയന്റെ ഫണങ്ങള്‍ക്കു മുകളില്‍ നടത്തിയ നൃത്തമാണത്രെ തിടമ്പ് നൃത്തം. ശിവപുരാണവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളില്‍ കൈലാസത്തിലെ പരമശിവന്റെ താണ്ഡവനൃത്തമാണ് പില്‍ക്കാലത്ത് തിടമ്പ് നൃത്തമായി രൂപാന്തരപ്പെട്ടതെന്ന് പരാമര്‍ശമുണ്ട്. കൃഷ്ണഭക്തനായ അക്രൂരന്‍ ഭഗവാനെ മനസ്സില്‍ സ്മരിച്ചുകൊണ്ട് ആമോദയാത്രയിലെ ഭക്തിപൂര്‍വമായ ചുവടുകളാണ് തിടമ്പ് നൃത്തമെന്നും പ്രചാരമുണ്ട്.

ഭക്തിഭാവത്തിന്റെ ദ്രുതനടനം

ഈ കലാരൂപത്തിന് നാലു വര്‍ഷത്തോളം അഭ്യസനം ആവശ്യമാണ്. നൃത്തം അഭ്യസിച്ചു തുടങ്ങുന്നത് മിഥുനം-കര്‍ക്കിടകം മാസങ്ങളിലാണ്. ആദ്യമായി താളവട്ടങ്ങള്‍ മുഴുവനും വായ്‌ത്താരിയായി ശീലിക്കണം. നിത്യവും ഉഴിച്ചിലും സാധകവും ചെയ്യണം. പൂഴി നിറച്ച ചെപ്പുകുടം ശിരസ്സില്‍ വച്ചാണ് പരിശീലനം.താളങ്ങള്‍ക്കനുസരിച്ച് ചുവടുകള്‍ വച്ച് അമ്പലത്തിനു ചുറ്റും ദ്രുതഗതിയില്‍ വലംവയ്‌ക്കുന്ന നര്‍ത്തകന്റെ ആപാദചൂഡം ചടുലത നിറഞ്ഞു തുളുമ്പുന്നത് ഒരു വിസ്മയക്കാഴ്ചയാണ്. ഭക്തിയും വിശ്വാസവും നര്‍ത്തനസൗന്ദര്യവും സമ്മേളിക്കുന്ന തിടമ്പ് നൃത്തം പ്രേക്ഷകരില്‍ അവാച്യമായ അനുഭൂതി പകര്‍ന്നു നല്‍കുന്നു.  

നാടിന്റെ നന്മയ്‌ക്കും കാര്‍ഷികാഭിവൃദ്ധിക്കും കൊണ്ടാടുന്ന ഈ ക്ഷേത്രാചാരം  പ്രകൃതിയോട് ചേര്‍ന്നുള്ള ജീവിതരീതിക്കും  പരോക്ഷ പിന്തുണ നല്‍കുന്നു. തിടമ്പ് നൃത്തവുമായി ബന്ധപ്പെട്ട പല ചടങ്ങുകളിലും വൃക്ഷലതാദികളും കാവുകളും നെല്‍വയലുകളും കുളങ്ങളുമൊക്കെയായി ബന്ധമുണ്ട്. ഉത്തരകേരളത്തിലെ ആറാട്ട് മഹോത്സവങ്ങളില്‍ ‘ദേവന്‍ കാടുകളിലുള്ള പ്രദക്ഷിണ’വും ‘വയലില്‍ ആറാട്ട് നൃത്തവു’മൊക്കെ ചില ഉദാഹരണങ്ങളാണ്. മണ്ണും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തെ ഉറപ്പിക്കുന്ന കൃത്യമായ ധര്‍മ്മത്തോടെയാണ് തിടമ്പ് നൃത്തം നിലകൊള്ളുന്നത്.

(അന്‍പതിലേറെ വര്‍ഷങ്ങളായി തിടമ്പ് നൃത്തരംഗത്തെ സജീവസാന്നിധ്യമായ ലേഖകന്‍ അന്താരാഷ്‌ട്രതലത്തിലും ദേശീയതലത്തിലും അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.)

പുതുമന ഗോവിന്ദന്‍ നമ്പൂതിരി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

Travel

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

Kerala

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

Kerala

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

India

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.