Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കോവിഡ് :കുട്ടികള്‍ക്കു വേണം പ്രത്യേക ശ്രദ്ധ

കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട ശ്രദ്ധയേയും കരുതലിനെയും കുറിച്ച്‌ യുനിസെഫ്ഇന്ത്യ മേധാവി ഡോ.യാസ്മിന്‍ അലിഹഖ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2020, 05:41 pm IST
in Health
ഡോ.യാസ്മിന്‍ അലിഹഖ്

ഡോ.യാസ്മിന്‍ അലിഹഖ്

കുട്ടികളും കോവിഡും

കോവിഡ് -19 എന്നത്വപുതിയ വൈറസ്‌രോഗം ആയതിനാല്‍, ഇത് കുട്ടികളെയും ഗര്‍ഭിണികളെയും ഏതൊക്കെ വിധത്തിലാണ് ബാധിക്കുന്നത് എന്നതിനെക്കുറിച്ചു ഇപ്പോള്‍ നമുക്ക് കൂടുതല്‍ അറിയില്ല.ഏതു പ്രായത്തിലുള്ള വ്യക്തികളെയും വൈറസ് ബാധിക്കാം. എന്നാല്‍, ഇതുവരെകുഞ്ഞുങ്ങളില്‍ റിപ്പോര്‍ട്ട ്‌ചെയ്യപ്പെട്ടിരിക്കുന്ന കേസുകള്‍ താരതമ്യേന കുറവാണ്.

കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍

വൈദ്യസഹായം തേടുക. ചില പ്രദേശങ്ങളില്‍ ഈ സമയത്ത് ഫ്‌ളൂ സാധാരണയാണ്. അതിനാല്‍, കോവിഡ്19 ന്റെ ലക്ഷണങ്ങളായ പനിയും ചുമയും ഫ്‌ളൂകാരണമുള്ളതാകാനും സാധ്യതയുണ്ട്. കുട്ടിയില്‍ നിന്ന് മറ്റുള്ളവര്‍ക്ക് രോഗം പകരാനുള്ള സാധ്യത തടയാന്‍ പൊതുസ്ഥലങ്ങളില്‍ വിടാതിരിക്കുന്നത് പോലുള്ളകാര്യങ്ങള്‍ ശ്രദ്ധിക്കണം.

പരിശീലിപ്പിക്കാം ആരോഗ്യശീലങ്ങള്‍

കുട്ടികള്‍ വീടുകളില്‍ സുരക്ഷിതരായിരിക്കട്ടെ. കൈകള്‍ ഇടക്കിടെ സോപ്പുംവെള്ളവും ഉപയോഗിച്ചുകഴുകുന്നതടക്കമുള്ള വ്യക്തിശുചിത്വശീലങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുക. ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും തുവാല അല്ലെങ്കില്‍ ടിഷ്യുകൊണ്ട് മുഖംമറയ്‌ക്കുന്നതു പാലുള്ള ശുചിത്വശ്വസന ശീലങ്ങള്‍ പരിശീലിപ്പിക്കുക. പ്രതിരോധ കുത്തിവെപ്പുകള്‍ കൃത്യമായി എടുക്കുന്നതിലൂടെ രോഗമുണ്ടാക്കുന്ന മറ്റുവൈറസുകളില്‍നിന്നും ബാക്റ്റീരിയകളില്‍ നിന്നും കുട്ടികള്‍ സുരക്ഷിതരായിരിക്കും

ആരോഗ്യകരമാവണം സംസാരം

കുട്ടികളോട് സംസാരിക്കുമ്പോള്‍, നിലവിലുള്ളസാഹചര്യത്തെക്കുറിച്ച്ശരിയായഅറിവുണ്ടായിരിക്കണം. തികച്ചും പോസിറ്റീവായി കൈകഴുകല്‍പോലുള്ള രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ക്ക് ഊന്നല്‍കൊടുത്തു സംസാരിക്കുക. വാക്കുകള്‍ ശ്രദ്ധാപൂര്‍വം ഉപയോഗിക്കണം.കൊറോണവൈറസിനെക്കുറിച്ച് കുട്ടികളോട് സംസാരിക്കുമ്പോള്‍ ചെയ്യാന്‍ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങള്‍ചുവടെ:

ചെയ്യാവുന്നത് ,ചെയ്യാന്‍ പാടില്ലാത്തത്

കോവിഡ് -19 എന്ന പുതിയരോഗത്തെക്കുറിച്ചും കൊറോണവൈറസിനെക്കുറിച്ചും സംസാരിക്കാം.

വൈറസിനെക്കുറിച്ചു സംസാരിക്കുമ്പോള്‍ പ്രദേശത്തെയും വംശങ്ങളെയും സംബന്ധിച്ച പരമാര്‍ശങ്ങള്‍ ഒഴിവാക്കുക.വൈറസിന് പ്രത്യേക ജനവിഭാഗങ്ങളെയോ സമൂഹങ്ങളെയോ വംശങ്ങളെയോ മാത്രമായി ബാധിക്കാന്‍ സാധിക്കില്ല എന്നോര്‍ക്കുക.  

‘കോവിഡ് -19 ബാധിതര്‍, ചികിത്സയിലുള്ളവര്‍, ചികിത്സയിലൂടെരോഗം ഭേദമായവര്‍, ഈ രോഗംമൂലം മരിച്ചവര്‍ – ഇവരെക്കുറിച്ചൊക്കെ സംസാരിക്കാം. രോഗബാധിതരെ ‘കോവിഡ് -19 കേസുകള്‍”എന്നോ’ഇരകള്‍”എന്നോ വിശേഷിപ്പിക്കാതിരിക്കുക.

ആളുകള്‍ക്ക് രോഗം ബാധിക്കുന്നതിനെക്കുറിച്ച് പറയാം.

രോഗം അല്ലെങ്കില്‍വൈറസ്’പകര്‍ത്തുക/പരത്തുക’, മറ്റുള്ളവര്‍ക്ക്’അണുബാധയുണ്ടാക്കുക’എന്നിങ്ങനെ  ആളുകള്‍ മനപ്പൂര്‍വം രോഗ ംവ്യാപിപ്പിക്കാന്‍  ശ്രമിക്കുന്നു എന്ന ധ്വനിയും പരോക്ഷമായ കുറ്റപ്പെടുത്തലും വരുന്നവാക്കുകള്‍ ഒഴിവാക്കുക.

ശാസ്ത്രീയ വിവരങ്ങളുടെയും ഏറ്റവും പുതിയ ഔദ്യോഗിക അറിയിപ്പുകളുടെയും അടിസ്ഥാനത്തില്‍ കോവിഡ് -19 ന്റെ അപകട സാധ്യതകളെക്കുറിച്ച് വസ്തുതാപരമായി സംസാരിക്കാം.സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങള്‍ആവര്‍ത്തിക്കുകയോ പങ്കുവയ്‌ക്കുകയോ ചെയ്യരുത്. പകര്‍ച്ചവ്യാധി, ലോകാവസാനം പോലുള്ള വാക്കുകളുപയോഗിച്ച് പൊലിപ്പിച്ച് കുട്ടികളെ പേടിപ്പിക്കരുത്

മാനസിക പിന്തുണ

സ്‌കൂളുകള്‍ അടയ്‌ക്കുകയും പല മാതാപിതാക്കളും തൊഴില്‍രഹിതരായി വീട്ടിലിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കുണ്ടാകാവുന്ന ഉത്കണ്ഠ പരിഹരിക്കപ്പെടേണ്ടതുണ്ട്. പുരുഷന്മാര്‍ ജോലിക്കു പോകാതെ വീട്ടിലിരിക്കുന്ന സാഹചര്യങ്ങളില്‍ ചിലവീടുകളില്‍ ലിംഗാധിഷ്ഠിത അക്രമങ്ങള്‍ കൂടാന്‍ സാധ്യതയുണ്ട്. ഇത്തരം അക്രമങ്ങള്‍ കുട്ടികള്‍ കണ്ടാല്‍ അവരില്‍ അത് ഉണ്ടാക്കിയേക്കാവുന്ന ആഘാതം വളരെവലുതാണ്. വീട്ടിനുള്ളില്‍ ശാന്തവുംസമാധാന പൂര്‍ണ്ണവുമായ അന്തരീക്ഷം നിലനിര്‍ത്തുക എന്നത്കുട്ടികളുടെ മാനസികാരോഗ്യം സംബന്ധിച്ച ്‌സുപ്രധാനമാണ്. വീട്ടിലിരിക്കുമ്പോഴും ആരോഗ്യപരവും സുരക്ഷിതവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളും കുടുംബാംഗങ്ങളും മുഴുകണം. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ളതടക്കം ആവശ്യമായ ഫോണ്‍ കൗണ്‍സിലിംഗ ്‌സേവനങ്ങള്‍ സുഗമമാക്കണം.  

ഇന്റര്‍നെറ്റും സാമൂഹിക മാധ്യമങ്ങളും

ഈ സ്രോതസുകള്‍വഴിലഭിക്കുന്ന വിവരങ്ങള്‍ പലപ്പോഴും പരസ്പരവിരുദ്ധവും ചിന്താക്കുഴപ്പമുണ്ടാക്കുന്നതുമാണ്. ഇത്തരം തെറ്റായ വിവരങ്ങള്‍ കുട്ടികളെ സ്വാധീനിക്കാം.കൃത്യമായ വസ്തുതകളും കണക്കുകളും ഏറ്റവും പുതിയ വിവരങ്ങളുമറിയാന്‍ അങ്ങേയറ്റം വിശ്വസ്തമായസ്രോതസുകളെ മാത്രം ആശ്രയിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുക. ആരോഗ്യകുടുംബക്ഷേമവകുപ്പ്, ലോകാരോഗ്യസംഘടന, യുനിസെഫ് എന്നിവയുടെ വെബ്‌സൈറ്റുകള്‍ ഇതിനുദാഹരണമാണ്.

പ്രത്യേകസഹായം ആവശ്യമുള്ളവര്‍

ഗര്‍ഭിണികള്‍, കുട്ടികള്‍, വയോധികര്‍ എന്നിങ്ങനെ പ്രത്യേകസഹായം ആവശ്യമായവര്‍ക്ക് സഹായമെത്തുന്നുണ്ടെന്ന് ഉറപ്പാക്കണം.ദയയും സഹവര്‍ത്തിത്വവും പ്രധാനമാണെന്ന് ഈ അവസരത്തില്‍ കുട്ടിള്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം. ചെറിയ മുന്‍കരുതലുകളിലൂടെ നമ്മെയും നാം സ്‌നേഹിക്കുന്നവരെയും സമൂഹത്തില്‍ പിന്തുണ ആവശ്യമുള്ളവരെയും ഈരോഗത്തില്‍ നിന്നും നമുക്ക് സുരക്ഷിതരാക്കാം.

Tags: childrenhealtheducation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Food

ദിനചര്യയില്‍ ഈ മൂന്ന് സാധനങ്ങൾ ഉൾപ്പെടുത്തിയാൽ നിങ്ങൾക്ക് പത്ത് വർഷം ആയുസ്സ് കൂടും

Health

ഈ ആറ് സുഗന്ധവ്യഞ്ജനങ്ങൾ ആഹാര ക്രമത്തിൽ ഉൾപ്പെടുത്തിയാൽ രക്ത സമ്മർദ്ദം നിയന്ത്രിക്കാം

Health

മെലിഞ്ഞവർ വിഷമിക്കേണ്ട, തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയോട് ഉത്തരവിട്ട് കേന്ദ്ര സർക്കാർ ;  7 ദിവസത്തിനുള്ളിൽ മറുപടി നൽകണം

നാം മറികടന്നത് 21 ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധി: പ്രധാനമന്ത്രി മോദി

ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി, സ്വർണ്ണം, പണം! ഹൈദരാബാദ് ഡിഎസ്പിയുടെ 200 കോടി രൂപയുടെ സാമ്രാജ്യം തുറന്നുകാട്ടി അഴിമതി വിരുദ്ധ സേന

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.