Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മരണം 43,000ത്തിലേക്ക്; രോഗ ബാധിതര്‍ എട്ടുലക്ഷം കടന്നു; ലോകം മാന്ദ്യപ്പിടിയില്‍

കിഴക്കന്‍ ഏഷ്യയേയും പസഫിക് മേഖലയെയും കൊറോണ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിയിടുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നല്‍കി. ഒരു കോടി ജനങ്ങള്‍ മഹാമാരിയെ തുടര്‍ന്ന് പട്ടിണിയിലാകുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 01:29 pm IST
inWorld

ജനീവ: കൊറോണ  ബാധിച്ച്  മരിച്ചവരുടെ എണ്ണം നാല്‍പ്പതിനായിരത്തിലേക്ക്. ലോകത്താകെ എട്ടുലക്ഷത്തിലധികം വൈറസ് ബാധിതര്‍. ഭേദമായത് 1,72,516 പേര്‍ക്ക്. 30,445 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇറ്റലി, സ്പെയ്ന്‍, അമേരിക്ക, ഫ്രാന്‍സ്, ചൈന, ഇറാന്‍, യുകെ, എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയ്‌ക്ക് പിന്നാലെ ഇറ്റലിയിലും രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഓസ്ട്രേലിയില്‍ രോഗം സ്ഥിരീകരിക്കുന്നവരില്‍ അധികവും ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരെന്ന് റിപ്പോര്‍ട്ട്. ദുബായ്യിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

കിഴക്കന്‍ ഏഷ്യയേയും പസഫിക് മേഖലയെയും കൊറോണ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിയിടുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നല്‍കി. ഒരു കോടി ജനങ്ങള്‍ മഹാമാരിയെ തുടര്‍ന്ന് പട്ടിണിയിലാകുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയില്‍ മരണ നിരക്ക് ഉയരുന്നു

വാഷിങ്ടണ്‍: ലോകത്ത് ഏറ്റവുമധികം കൊറോണ വൈറസ് ബാധിതരുള്ള അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 1,65,392 കടന്നു. 3,182 പേര്‍ മരിച്ചു. ഇന്നലെ മാത്രം 575 പേര്‍ മരിച്ചു. 3,535 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍. ന്യൂയോര്‍ക്കില്‍ മാത്രം മരണം 1200 കടന്നു. വൈറ്റ് ഹൗസ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 82000 ആളുകളെങ്കിലും അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിക്കും. ഏപ്രില്‍ മധ്യത്തോടെ ദിവസം 2000 പേരെങ്കിലും അമേരിക്കയില്‍ മരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കൊറോണ പ്രതിരോധത്തില്‍ അമേരിക്കയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ചൈന തയാറാണെന്ന് ആരോഗ്യ മന്ത്രി മാ ഷിയോവൈ യുഎസ് ആരോഗ്യ സെക്രട്ടറിയെ ഫോണിലൂടെ അറിയിച്ചു.

അതേസമയം, അടുത്ത 30 ദിവസം രോഗവ്യാപനം തടയുന്നതില്‍ അമേരിക്കയ്‌ക്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് ട്രംപ് പറഞ്ഞു. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയ്‌ക്ക് അദ്ദേഹം ഊന്നല്‍ നല്‍കി. അമേരിക്കന്‍ ജനസംഖ്യയുടെ എണ്‍പതു ശതമാനവും നിലവില്‍ വീടുകളില്‍ തുടരുകയാണ്.

ഈസ്റ്റര്‍ വരെ ഇറ്റലി  ലോക്ഡൗണില്‍

റോം: ഏറ്റവുമധികം കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ ആകെ മരണം 11,591 കടന്നു. ഇന്നലെ മാത്രം എണ്ണൂറിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാലായിരത്തോളം പേരുടെ നില ഗുരുതരമായി തുടരുന്നു. രോഗബാധിതരുടെ എണ്ണം 1,01,739 ആയി. ഈസ്റ്റര്‍ വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരും. പുതിയ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെന്നത് ഇറ്റലിക്ക് ആശ്വാസമാണ്.

സ്പെയ്നില്‍  റെക്കോഡ് മരണം

മാഡ്രിഡ്: സ്പെയ്നില്‍ കൊറോണ മരണ നിരക്കില്‍ റെക്കോഡ് ഉയര്‍ച്ച. ഇന്നലെ മാത്രം 849 പേരാണ് മരിച്ചത്. കൊറോണ ബാധിച്ച് സ്പെയ്നില്‍ ഒരു ദിവസം ഇത്രയധികം പേര്‍ മരിക്കുന്നത് ആദ്യമാണ്. രാജ്യത്ത് 94,417 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 8,269 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. 19,259 പേര്‍ രോഗത്തില്‍ നിന്ന് മുക്തരായി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ഗുരുതരമായി തുടരുന്നതും സ്പെയ്നിലാണ്, 5,607 പേര്‍ക്ക്.

ജര്‍മന്‍ ചാന്‍സലര്‍  സുഖം പ്രാപിക്കുന്നു

ബെര്‍ലിന്‍: കൊറോണ ബാധിച്ച് ഐസൊലേഷനിലായിരുന്ന ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ മൂന്നാമത്തെ സ്രവ പരിശോധനാ ഫലവും നെഗറ്റീവ്. ഔദ്യോഗിക വക്താവ് സ്റ്റീഫെന്‍ സെയ്ബര്‍ട്ടാണ് ഇക്കാര്യം അറിയിച്ചത്.

68,180 പേര്‍ക്കാണ് ജര്‍മനിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 682 പേര്‍ മരിച്ചു. 15,824 പേര്‍ക്ക് രോഗം ഭേദമായി.

ഫ്രാന്‍സില്‍ രോഗബാധിതര്‍ വര്‍ധിക്കുന്നു

പാരീസ്: ഫ്രാന്‍സില്‍ കൊറോണ ബാധിതരുടെ എണ്ണം 44,550 ആയി. 3,024 പേര്‍ മരിച്ചു. 7,927 പേര്‍ക്ക് രോഗം ഭേദമായെങ്കിലും 5,056 പേരുടെ നില അതീവ ഗുരുതരമാണ്. സ്പെയ്ന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഗുരുതരാവസ്ഥയിലുള്ളതും ഫ്രാന്‍സിലാണ്.

ഇറാനില്‍ വീണ്ടും  രോഗികള്‍ പെരുകുന്നു

ടെഹ്റാന്‍: ഇറാനില്‍ ഇന്നലെ മാത്രം 3,111 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 44,606 ആയെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് കിയനുഷ് ജഹന്‍പൂര്‍ പറഞ്ഞു. ഇന്നലെ 141 പേര്‍ മരിച്ചതോടെ ആകെ  മരണം 2,898 ആയെന്നും അദ്ദേഹം പറഞ്ഞു. 14,656 പേര്‍ ഇതുവരെ ആശുപത്രി വിട്ടെന്നും 3,703 പേര്‍ ഗുരുതരാവസ്ഥയില്‍ ഇപ്പോഴും ആശുപത്രികളിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: covidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.