Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘നടമാടി തിരിന്ത ഉമയ്‌ക്ക് ഇടതുകാല്‍’

കാംബോജി രാഗത്തില്‍ രചിച്ച 'നടമാടി തിരിന്ത ഉമയ്‌ക്ക് ഇടതുകാല്‍' എന്ന കീര്‍ത്തനം വളരെ പ്രസിദ്ധമാണ്. ഭൈരവി രാഗത്തില്‍ 'മുകത്തൈകാട്ടി',പൂര്‍വി കല്യാണി രാഗത്തില്‍ 'പെരും നല്ല ത്യാഗര്‍' ഇവയെല്ലാം അദ്ദേഹത്തിന്റെ എടുത്തു പറയാവുന്ന കീര്‍ത്തനങ്ങളാണ്.

ലക്ഷ്മി എസ്. മേനോന്‍ by ലക്ഷ്മി എസ്. മേനോന്‍
Apr 1, 2020, 03:00 am IST
in Samskriti

സംഗീതലോകത്തിന് തമിഴകം നല്‍കിയ പ്രതിഭകളിലൊരാളാണ്  പാപനാശം മുതലിയാര്‍. ഭഗവാന്റെ  കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിച്ച് ‘നിന്ദാസ്തുതി’ രൂപത്തിലെഴുതിയ കീര്‍ത്തനങ്ങള്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. അമൂല്യങ്ങളായ അനേകം കൃതികള്‍ മുതലിയാരുടേതായി ഉണ്ടെങ്കിലും അവയ്‌ക്കൊന്നും അര്‍ഹിക്കുന്ന പ്രചാരം ലഭിച്ചില്ല.  

നാഗപട്ടണം താലൂക്കിലെ പാപനാശം ഗ്രാമത്തില്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തില്‍ ജനിച്ച മുതലിയാര്‍ പദങ്ങള്‍ക്കും  കീര്‍ത്തനങ്ങള്‍ക്കും പുറമേ ‘കുംഭേശ്വര്‍ കുറവഞ്ചി’ എന്ന നൃത്തം നാടകവും രചിച്ചിട്ടുണ്ട്. കാംബോജി രാഗത്തില്‍  രചിച്ച ‘നടമാടി തിരിന്ത ഉമയ്‌ക്ക് ഇടതുകാല്‍’ എന്ന കീര്‍ത്തനം വളരെ പ്രസിദ്ധമാണ്. ഭൈരവി രാഗത്തില്‍ ‘മുകത്തൈകാട്ടി’,പൂര്‍വി കല്യാണി രാഗത്തില്‍ ‘പെരും നല്ല ത്യാഗര്‍’   ഇവയെല്ലാം അദ്ദേഹത്തിന്റെ എടുത്തു പറയാവുന്ന കീര്‍ത്തനങ്ങളാണ്.  

തമിഴകത്തെ ക്ഷേത്രങ്ങളിലെല്ലാം ദര്‍ശനം നടത്തിയിരുന്ന മുതലിയാര്‍ ക്ഷേത്ര ദേവതകളെ വാഴ്‌ത്തി കീര്‍ത്തനങ്ങളെഴുതി. നാഗപട്ടണത്തെ കായാരോഹണ സ്വാമിയെ പ്രകീര്‍ത്തിച്ചെഴുതിയ ബേഗഡ രാഗത്തിലെ ‘ഏതു വഹൈയിനാല്‍’ എന്ന കൃതി, തിരുവിഴിമിഴലൈ ക്ഷേത്രത്തിലെ ദേവതയെ സ്തുതിച്ച് സുരുട്ടി രാഗത്തില്‍ ‘ഏതു മില്ലാമല്‍’, തിരുനാഗേശ്വര ക്ഷേത്രം ദര്‍ശിച്ചപ്പോള്‍ ആനന്ദഭൈരവി രാഗത്തില്‍ ‘അരശനിടത്തില്‍’എന്ന കീര്‍ത്തനവും, കാഞ്ചനൂര്‍ ക്ഷേത്രം ദര്‍ശിച്ചപ്പോള്‍ ‘പരതത്വ ‘എന്ന തോടി രാഗത്തിലുള്ള കീര്‍ത്തനവും, തിരുചെങ്കട്ടങ്കുടിയിലെ ദേവതയെ സ്തുതിച്ച് പുന്നാഗവരാളി രാഗത്തില്‍ ‘ഉന്നും’എന്ന കീര്‍ത്തനവും ശ്രീവാഞ്ചിയം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയപ്പോള്‍ ‘എങ്കെ തേടി എടുത്തതായി മകളേ’എന്ന് ശഹാന രാഗത്തിലുള്ള കീര്‍ത്തനവും ‘വരും വരും’എന്ന ശങ്കരാഭരണ രാഗത്തില്‍ ഉള്ള കീര്‍ത്തനവും ഇതിന് ഉദാഹരണങ്ങളാണ്. സ്തുതിക്കുന്നതിനൊപ്പം ഭഗവാന്റെ കുറ്റങ്ങളും കുറവുകളും അവയില്‍ നിഴലിച്ചിരുന്നു.  

അനേകം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട് എങ്കിലും അവയില്‍ മൂന്നെണ്ണം മാത്രമേ പ്രചാരത്തില്‍ വന്നുള്ളൂ. മുതലിയാരുടെ കൃതികളില്‍ സംഗീത മൂല്യം ഏറെ കൂടുതലാണ്.  തമിഴ് സംഗീതത്തില്‍ ചാപ്പ് താളത്തിലുള്ള കൃതികള്‍ വളരെ കുറവായിരുന്ന കാലഘട്ടത്തിലാണ് പാപനാശം മുതലിയാര്‍ ചാപ്പ്  താളത്തില്‍ തന്റെ  കീര്‍ത്തനങ്ങള്‍ സംഭാവന ചെയ്തത്.

സംഗീതത്തിലും നാട്യശാസ്ത്രത്തിലും മുതലിയാര്‍ക്ക് അഗാധജ്ഞാനമുണ്ടായിരുന്നു.  കീര്‍ത്തനങ്ങളും പദങ്ങളും കുറവഞ്ചി ഗാനങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. അദ്ദേഹത്തിന്റെ  കൃതികളും കീര്‍ത്തനങ്ങളും പദങ്ങളും എല്ലാം നാട്യവേദിയില്‍ അവതരിപ്പിക്കുവാന്‍ ഉതകുന്നതാണ്. ‘നടമാടി തിരിന്ത ‘എന്ന കീര്‍ത്തനം ഇക്കൂട്ടത്തില്‍ എടുത്തു പറയാം. പദരചയിതാവ് എന്ന നിലയില്‍ മുതലിയാരെ അനശ്വരനാക്കിയത് കല്യാണി രാഗത്തില്‍ രചിച്ചിട്ടുള്ള ശൃംഗാര പദങ്ങളാണ്.

ഉദാഹരണം ‘അഴൈത്തു വാടി മാനേ’ ,’ശൊല്ലടി മാതേ.’ കുംഭേശ്വര്‍ കുറവഞ്ചിയിലെ പല ഗാനങ്ങളും നൃത്ത സംഗീതം എന്ന നിലയില്‍  ഉന്നത നിലവാരം പുലര്‍ത്തുന്നു. കുംഭേശ്വര്‍ കുറവഞ്ചിയില്‍ അദ്ദേഹം രാഗതാളങ്ങള്‍ വളരെ ലളിതമായാണ് ഉപയോഗിച്ചിട്ടുള്ളത്. ഇവയെല്ലാം നൃത്തഗീതങ്ങളാണെന്ന് കാണാം. വെമ്പ, വിരുത്തം  തുടങ്ങിയ പദ്യ രൂപങ്ങളും കുംഭേശ്വര്‍ കുറവഞ്ചിയില്‍ ദൃശ്യമാണ്. രചനകളെല്ലാം ലളിതമായ ശൈലിയില്‍ ആണെങ്കിലും കലാപരമായ മേന്മയില്‍ അവ മുന്നിട്ടു നില്‍ക്കുന്നു.

(നാളെ: പാപനാശം

ശിവന്റെ ഗീതങ്ങള്‍)

Tags: സംസ്‌കൃതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.