Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പുതുതായി ഒന്നുമില്ലാതെ കോര്‍പ്പറേഷന്റെ അഞ്ചാമത് ബജറ്റ്‌

പുതുതായി ഒന്നുമില്ലാതെ കോര്‍പ്പറേഷന്റെ അഞ്ചാമത് ബജറ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2020, 11:43 am IST
inKozhikode

കോഴിക്കോട്: കോഴിക്കോട് നഗരസഭയ്‌ക്ക് 35.61 കോടിയുടെ കമ്മി ബജറ്റ്. പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള കോഴിക്കോട് കോര്‍പ്പറേഷന്റെ ബജ്ജറ്റും 2019 – 20 വര്‍ഷത്തേയ്‌ക്കുള്ള മതിപ്പ് ബജറ്റും ഇന്നലെ ടാഗോര്‍ ഹാളില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പാസാക്കി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ടാഗോര്‍ സെന്ററിനറി ഹാളില്‍  ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളോടെ നടന്ന പ്രത്യേക യോഗം രാവിലെ 10ന് ആരംഭിച്ച് 11ന് അവസാനിച്ചു. 

ഭരണസമിതിയുടെ കാലാവധി അവസാനിക്കാന്‍ ആറ് മാസം മാത്രം ബാക്കി നില്‍ക്കെയാണ് ബജറ്റ് അവതരണം. മുന്‍ വര്‍ഷങ്ങളെപ്പോലെ സര്‍ക്കാര്‍ ഗ്രാന്റുകളുടെ പിന്‍ബലത്തിലാണ് മിച്ചബജറ്റ് പ്രതീക്ഷിക്കുന്നത്. 703.44 കോടി രൂപ വരവും 667.83 കോടി ചെലവുമാണ് പ്രതീക്ഷിക്കുന്നത്. 416.56 കോടി റവന്യു വരുമാനവും 238.96 കോടി മൂലധന വരുമാനമാണ് പ്രതീക്ഷിക്കുന്നത്. സാധാരണ ചെലവ് 395.35 കോടിയും മൂലധന ചെലവ് 272.48 കോടിയുമാണ്.  

8 മിനുട്ട് നീണ്ടു നിന്ന മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ ആമുഖ പ്രസംഗത്തിന് ശേഷം ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശകാണ് ബജറ്റവതരിപ്പിച്ചത്. ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ കൗണ്‍സില്‍ അംഗങ്ങള്‍ ഇടകലര്‍ന്ന് ആവശ്യമായ ദൂരം പാലിച്ചുകൊണ്ടായിരുന്നു ടാഗോര്‍ ഹാളിലെ യോഗത്തില്‍ പങ്കെടുത്തത്. അമൃത് പദ്ധതി, പി.എം.എ.വൈ, ഐ. എന്‍.യു.എല്‍.എം തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതിള്‍ക്ക് ഊന്നല്‍ നല്‍കിയാണ് ബജറ്റ് അവതരിപ്പിച്ചത്.  

698.44 കോടി രൂപ വരവും 650.52 കോടി ചെലവും വരുന്ന 2019- 20 വര്‍ഷത്തെ പുതുക്കിയ ബജറ്റും യോഗം അംഗീകരിച്ചു. പുതുതായി പ്രധാന പ്രഖ്യാപനങ്ങളൊന്നുമില്ലാതെയാണ്  ബജറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞ നാല് ബജറ്റുകളുടെ ആവര്‍ത്തനമാണ് ബജറ്റിലുടനീളം. പല പദ്ധതികളും പൂര്‍ത്തിയായില്ലെന്ന പ്രഖ്യാപനമായിരുന്നു ബജറ്റിലുണ്ടായിരുന്നത്.  

മാലിന്യ സംസ്‌കരണം, അടിസ്ഥാന സൗകര്യ വികസനം, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, സ്ത്രീ സംരക്ഷണം, ഭരണ നിര്‍വഹണം, വിദ്യാഭ്യാസം, കായികം, ആരോഗ്യം, ഭവന നിര്‍മാണം, സ്ത്രീ പക്ഷ വികസനം, പട്ടികജാതി ക്ഷേമം എന്നീ മേഖകളിലെല്ലാം നിലവിലെ പദ്ധതികളുടെ തുടര്‍ച്ചയ്‌ക്ക് ഫണ്ട് നീക്കിവെച്ചാണ് ഡെപ്യൂട്ടി മേയര്‍ ബജറ്റ്  അവതരിപ്പിച്ചത്.

റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 1.77 കോടി രൂപയും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 91 ലക്ഷം രൂപയും മാര്‍ക്കറ്റുകളുടെ വികസനത്തിന് 29 ലക്ഷം രൂപയും വകയിരുത്തി. ശുചീകരണത്തിന് 2.25 കോടി, തെരുവ് വിളക്കിന് 63 ലക്ഷം, പ്രത്യുത്പാദന സംരഭങ്ങള്‍ക്ക് 10 ലക്ഷം, ശ്മശാനങ്ങളുടെ വികസനത്തിനും നവീകരണത്തിനും 46 ലക്ഷം വകയിരുത്തി. യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി നേതാവ് അഡ്വ. പി.എം. സുരേഷ്ബാബു തന്റെ ഒരു മാസത്തെ ഹോണറേറിയം മേയറുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനയായി നല്‍കി. ചെക്ക് കൈമാറിയതിന് ശേഷം ഹസ്തദാനത്തിന് മുതിര്‍ന്ന മേയര്‍ തോട്ടത്തില്‍ രവീന്ദ്രനോട് നമസ്‌കാരം പറഞ്ഞുകൊണ്ട് കൊറോണ ചട്ടങ്ങള്‍ ഓര്‍മിപ്പിച്ചത് യോഗഹാളില്‍ ചിരി പടര്‍ത്തി.  

യോഗത്തിന് ശേഷം കോ ര്‍പ്പറേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ബി.ഡി. ജലജാമണിക്ക് യാത്രയയപ്പ് നല്‍കി.  

Tags: kozhikodebudget
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.